Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാളാണെങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം.വിശ്വസിക്കാൻ പറ്റുമോ? എന്ന ചോദ്യവുമായി ഐശ്വര്യ ഗോപന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഉണ്ണിമേനോനെക്കുറിച്ചുള്ള കുറിപ്പ് വൈറല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2026, 08:22 pm IST
inKerala, Music
ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

തിരുവനന്തപുരം: ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാളാണെങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം.വിശ്വസിക്കാൻ പറ്റുമോ? എന്ന ചോദ്യവുമായി ഐശ്വര്യ ഗോപന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഉണ്ണിമേനോനെക്കുറിച്ചുള്ള കുറിപ്പ് വൈറല്‍.

ആ ഫെയ്സ്ബുക്ക് കുറിപ്പ് ഇതാ:

ഉണ്ണി മേനോൻ സംഗീതം പഠിച്ചിട്ടില്ലായിരുന്നു.ഔപചാരികമായി സംഗീതം അഭ്യസിച്ചിട്ടില്ലാതിരുന്ന ഉണ്ണി മേനോൻ ഹെവി വെഹിക്കിൾ ഫാക്ടറിയിലെ ടെക്നിക്കൽ വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്…
ഗുരുവായൂരിലെ ‘നമ്പലാട്ട് നാരായണൻകുട്ടി മേനോൻ’ എന്ന ചെറുപ്പക്കാരൻ ദക്ഷിണേന്ത്യൻ സംഗീതലോകത്ത് ഉണ്ണി മേനോനായി മാറിയതിനു പിന്നിൽ രസകരമായൊരു കഥയുണ്ട്.
മലയാളത്തിൽ ശ്യാം സംഗീതം നൽകിയ ചിത്രങ്ങൾക്ക് വേണ്ടി ട്രാക്ക് പാടിക്കൊണ്ടാണ് ഉണ്ണിമേനോൻ ശ്രദ്ധിക്കപ്പെടുന്നത്.

ഗായകനാകണമെന്ന വലിയ ആഗ്രഹമൊന്നുമില്ലാതെ, ഒന്നും പ്രതീക്ഷിക്കാതെയാണ് അദ്ദേഹം സംഗീതലോകത്തേക്ക് കടന്നുവന്നത്. ഫാക്ടറിയിലെ ജോലിയുടെ വിരസത മാറ്റാൻ റെക്കോഡിങ് സ്റ്റുഡിയോകളിൽ സ്ഥിരമായി പോകുമായിരുന്നു. ദാസേട്ടൻ, എസ്.പി.ബി, എസ്. ജാനകി, പി. സുശീല തുടങ്ങിയ വലിയ ഗായകരുടെ റെക്കോഡിങ്ങുകൾ നേരിട്ടു കാണാൻ കിട്ടിയ അവസരങ്ങൾ അദ്ദേഹത്തിന് പുതിയ അനുഭവങ്ങളായിരുന്നു.

റേഡിയോയിലൂടെ കേൾക്കുന്ന പാട്ടുകൾ മനസ്സിൽ പഠിച്ചെടുക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ പാട്ടിനോടുള്ള താൽപര്യം പതിയെ വളർന്നു. ദാസേട്ടന്റെ സെക്രട്ടറിയായിരുന്ന കുഞ്ഞുണ്ണിയാണ് ഉണ്ണി മേനോനിലെ ഗായകനെ തിരിച്ചറിഞ്ഞത്. തുടർന്ന് സംഗീതസംവിധായകനായ ചിദംബരനാഥിനോട് ഉണ്ണിമേനോനെക്കുറിച്ച് പറഞ്ഞു. സംഗീതം പഠിച്ചിട്ടില്ലെന്ന മടിയുണ്ടായിരുന്നെങ്കിലും ഉണ്ണി മേനോൻ ചെന്നൈയിലെ ശാരദ സ്റ്റുഡിയോയിലെത്തി ആദ്യമായി ഒരു തമിഴ് ഗാനം റെക്കോർഡ് ചെയ്തു. സ്വന്തം ശബ്ദത്തിൽ ആ പാട്ട് കേട്ടപ്പോൾ തനിക്കും നല്ലൊരു ശബ്ദമുണ്ടെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായി.

പിന്നീട് ശ്യാം സാറിന്റെ മാനേജരായിരുന്ന കല്യാണിന്റെ സഹായത്തോടെ ജെമിനി സ്റ്റുഡിയോയിലെത്തി.
ദാസേട്ടനുവേണ്ടിയുള്ള ട്രാക്കായി ‘ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ…’ എന്ന ഗാനം പാടിയാണ് മലയാളത്തിലേക്ക് തുടക്കമിടുന്നത്. കൃഷ്ണചന്ദ്രൻ, ലതിക തുടങ്ങിയ നിരവധി പുതുമുഖങ്ങൾക്ക് അവസരം നൽകിയ ശ്യാം സാർ ഉണ്ണി മേനോനും തുടർന്നും പാടാൻ അവസരങ്ങൾ നൽകി. ഏകദേശം 25 സിനിമകൾക്കു പാട്ടുപാടിക്കഴിഞ്ഞപ്പോഴേക്കും ആ ശബ്ദവും പേരും ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു..

വീട്ടുകാരുടെ വലിയ എതിർപ്പുകൾക്കിടയിലും ജോലി രാജിവെച്ച് അദ്ദേഹം സംഗീതത്തെ പൂർണമായി ജീവിതത്തോട് ചേർത്തുപിടിച്ചു. എന്നാൽ, പ്രതീക്ഷിച്ചതുപോലെ എല്ലാക്കാലവും അവസരങ്ങൾ ലഭിച്ചില്ല. ഒരു ഘട്ടത്തിൽ മലയാള സിനിമയിൽ പാട്ടുകൾ കുറഞ്ഞതോടെ അദ്ദേഹം വലിയ നിരാശയിലായി. സംഗീതം തന്നെ ഉപേക്ഷിച്ചാലോ എന്നു ചിന്തിച്ച സമയത്താണ് ജീവിതത്തിൽ പുതിയൊരു വഴിത്തിരിവുണ്ടാകുന്നത്.
അത് എ.ആർ. റഹ്മാനുമായുള്ള പരിചയമായിരുന്നു.

ആർ.കെ. ശേഖറിന്റെ മകനായി സംഗീതലോകത്തെത്തിയ റഹ്മാൻ ചെറുപ്പം മുതൽ സ്റ്റുഡിയോകളിൽ കീബോർഡ് വായിച്ചും സംഗീതം പഠിച്ചുമാണ് വളർന്നത്. പിന്നീട് ഇന്ത്യൻ സംഗീതലോകത്തെ തന്നെ മാറ്റിമറിച്ച പ്രതിഭയായി അദ്ദേഹം മാറി… ഔസേപ്പച്ചന്റെ ഒരു സംഗീത ആൽബത്തിൽ ഉണ്ണി മേനോനും സുജാതയും പാടിയപ്പോൾ പ്രോഗ്രാമിങ് ചെയ്തത് റഹ്മാനായിരുന്നു. അങ്ങനെ തുടങ്ങിയ പരിചയമാണ് പിന്നീട് ഉണ്ണി മേനോന്റെ ജീവിതത്തിലെ വലിയൊരു അവസരത്തിന് വഴിയൊരുക്കിയത്. മണിരത്നത്തിന്റെ ‘റോജ’ എന്ന ചിത്രത്തിലേക്ക് റഹ്മാൻ അദ്ദേഹത്തെ ക്ഷണിച്ചു. 1992-ൽ പുറത്തിറങ്ങിയ ആ ചിത്രത്തിലെ ‘പുതുവെള്ളൈ മഴൈ’ എന്ന ഗാനം സൂപ്പർഹിറ്റായതോടെ ഉണ്ണി മേനോന്റെ കരിയർ തന്നെ മാറി. തമിഴകത്ത് അദ്ദേഹത്തിന്റെ ശബ്ദത്തിന് വലിയ സ്വീകാര്യത ലഭിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ലെന്നു പറയാം. ചില അവസരങ്ങൾ ജീവിതത്തിൽ എപ്പോൾ, എങ്ങനെയാണ് വരുന്നതെന്ന് നമുക്ക് പറയാനാവില്ല. ഉണ്ണി മേനോന്റെ ജീവിതത്തിൽ റഹ്മാനിലൂടെയെത്തിയ ‘റോജ’ അത്തരമൊരു അവസരമായിരുന്നു.

റഹ്മാന്റെ സംഗീതത്തിൽ ഏകദേശം 27 ഗാനങ്ങൾ ഉണ്ണി മേനോൻ ആലപിച്ചിട്ടുണ്ട്. തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും രണ്ടുതവണ അദ്ദേഹത്തെ തേടിയെത്തി. 1996-ൽ ‘മിൻസാരക്കനവ്’ എന്ന ചിത്രത്തിലെ ‘ഊ ലലലാ… മാനാ മദുരൈ’ എന്ന ഗാനത്തിനും 2002-ൽ ‘വരുഷമെല്ലാം വസന്തം’ എന്ന ചിത്രത്തിലെ ‘എങ്കെ എൻ വെണ്ണിലാ’ എന്ന ഗാനത്തിനുമാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്.

മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ഒരുപാട് പാട്ടുകൾ ആലപിച്ച ഉണ്ണി മേനോൻ അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചു. ‘തിരുവാവണി രാവ് മനസ്സാകെ നിലാവ്’, ‘രതിപുഷ്പം പൂക്കുന്ന’, ‘മഴനീർ തുള്ളികൾ നിൻ തനുനീർ മുത്തുകൾ’, ‘പൂക്കാലം വന്നു പൂക്കാലം ‘തുടങ്ങി എത്രയോ മനോഹര ഗാനങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. ‘സ്പിരിറ്റ്’ എന്ന ചിത്രത്തിലെ ‘മരണണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ’ എന്ന ഗാനം കേൾക്കുമ്പോൾ ഇന്നും മനസ്സ് നിറയും.

ഭാര്യ ശശിലയും ആർക്കിടെക്റ്റായ മൂത്തമകൻ അങ്കറും ഹിന്ദി സിനിമകളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുള്ള ഇളയമകൻ ആകാശുമടങ്ങുന്നതാണ് ഉണ്ണി മേനോന്റെ കുടുംബം..തന്റെ സംഗീതജീവിതത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ള വാക്കുകളുടെ സാരം വളരെ ലളിതമാണ്: താൻ അർഹിക്കുന്നതിനേക്കാൾ കൂടുതൽ സംഗീതം ജീവിതത്തിൽ ലഭിച്ചു, ജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല ഗാനങ്ങൾ പാടാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ സന്തോഷം.

 

Tags: Unni MenonAR RahmanLatest infoplayback singerShyamLatest newsSinger Unnimenon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)
India

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

പുതിയ വാര്‍ത്തകള്‍

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.