Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വാരാഹി നവരാത്രി വിശേഷം

ജയകൃഷ്ണന്‍ വൈശാഖ്byജയകൃഷ്ണന്‍ വൈശാഖ്
Jul 16, 2026, 06:37 am IST
inVaradyam

ഇതൊരു നവരാത്രിക്കാലമാണ്. വാരാഹി നവരാത്രി അഥവാ ഗുപ്ത നവരാത്രി. ആഷാഢമാസ ശുക്ലപക്ഷത്തിലെ പ്രഥമ മുതല്‍ നവമി വരെയുള്ള ഒന്‍പതു ദിവസങ്ങളിലാണ് ഈ നവരാത്രി ആഘോഷിക്കുന്നത്. ഇന്നലെ ആരംഭിച്ച വാരാഹി നവരാത്രി ജൂലൈ 23 വരെ നീളും. വാരാഹി നവരാത്രിയിലെ അഞ്ചാംദിവസമായ പഞ്ചമിയാണ് അതിവിശേഷം. ഈ ദിവസം ദേവിയെ പ്രാര്‍ത്ഥിച്ചാല്‍ ഐശ്വര്യവും ആത്മീയ സംരക്ഷണവും ഏകുമെന്നാണ് വിശ്വാസം. മുരുകന്‍ ദേവ സേനാപതി എന്നത് പോലെ, ദേവിമാരുടെ സേനാനായികയാണ് ശ്രീ വാരാഹി ദേവി എന്നാണ് സങ്കല്പം. മഹാവിഷ്ണുവിന്റെ വരാഹാവതാരത്തിന്റെ സ്ത്രീശക്തിയാണ് വാരാഹി ദേവി. ലളിതാ സഹസ്രനാമത്തില്‍ ആരാധിക്കുന്ന ശ്രീ ലളിതാ പരമേശ്വരിയുടെ മുഖ്യ സേനാ നായികയാണ് വാരാഹി ദേവി.

വിളിച്ചാല്‍ വിളികേള്‍ക്കുന്ന ശക്തിയുടെ രൂപമാണത്രെ വാരാഹി ദേവി. വിശുക്രന്‍ എന്ന അസുരനെ വാരാഹി നിഗ്രഹിച്ചതായി ലളിതാസഹസ്രനാമത്തില്‍ വര്‍ണിക്കുന്നുണ്ട്. സപ്
തമാതൃക്കളില്‍ പ്രധാനിയാണ് വാരാഹി. വാക്കുകള്‍ കൊണ്ട് വിവരിക്കാനോ വര്‍ണിക്കാനോ സാധിക്കാത്ത വിധത്തില്‍ ഏറ്റവും ശക്തിയുള്ള ദേവിയുമാണ്.

4,8,16 കൈകളില്‍ വ്യത്യസ്ത ആയുധങ്ങളെക്കൊണ്ട് ദേവിയെ വര്‍ണ്ണിക്കാറുണ്ട്. ഉന്മത്ത ഭൈരവി, സ്വപ്നേശി, തൃസ്‌കൃതി, കൃപതാദേവി തുടങ്ങി അനേകം പരിവാരങ്ങളോട് കൂടിയിട്ടാണ് ദേവി വിരാജിക്കുന്നത്.

തമിഴ്നാട്ടിലും ഉത്തരഭാരതത്തിലും വാരാഹി ദേവിയെ പ്രത്യേക പ്രാധാന്യത്തോടെ ആരാധിക്കുന്നുന്നു. ചോള രാജാക്കന്മാര്‍ പ്രത്യേക പ്രാധാന്യത്തോടെ വാരാഹി പൂജകള്‍ നടത്തിയിരുന്നു. ഗണപതി പൂജക്ക് മുമ്പ് തന്നെ ശ്രീവാരാഹി പൂജ നടത്തുന്ന പതിവ് ആ കാലത്തുണ്ടായിരുന്നു.

സപ്തമാതൃക്കളില്‍ അഞ്ചാംസ്ഥാനം വാരാഹി ദേവിക്കാണ്. അതുകൊണ്ട് എല്ലാ ക്ഷേത്രങ്ങളിലും വാരാഹി ദേവിയുടെ സാന്നിധ്യം ഉള്ളതായി കണക്കാക്കപ്പെടുന്നു. കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ മൂലസ്ഥാനത്ത് വടക്കു വശത്തായി ശ്രീ വാരാഹി ഉണ്ടെന്നാണ് കണക്കാക്കുന്നത്. കാഞ്ചീപുരത്ത് നിന്ന് ഏകദേശം 15 കിലോമീറ്റര്‍ ദൂരത്തില്‍ പള്ളൂര്‍ അശോലൈ അമ്മന്‍ എന്ന വാരാഹി ക്ഷേത്രം ഉണ്ട്. തിരുവാനൈക്കാവല്‍, ഉത്തര കോശ മങ്ക, അരിയല്ലൂര്‍ ഇലു പൈകുടി, ജയ് ദുര്‍ഗ പീഠം, ചോഴങ്ങനല്ലൂര്‍ തുടങ്ങിയവയെല്ലാം വാരാഹി ദേവിയുമായി ബന്ധമുള്ള ക്ഷേത്രസന്നിധി കളായി കണക്കാക്കപ്പെടുന്നു.

മഹാശക്തി ശാലിയായ വാരാഹി ദേവിയെ പ്രത്യേകമായി ആരാധിക്കാനുള്ള സമയമാണ് ആഷാഢ മാസത്തില്‍ കറുത്ത വാവിനു ശേഷമുള്ള പ്രഥമ മുതല്‍ നവമി വരെയുള്ള ദിവസങ്ങള്‍. ഇതാണ് വാരാഹി നവരാത്രി അഥവാ തേയു നവരാത്രി എന്നു വിശേഷിപ്പിക്കപ്പെടുന്നത്. തേയു എന്നാല്‍ അഗ്നി എന്നാണ് അര്‍ത്ഥം. ഏറെ സവിശേഷതകളുള്ള നവരാത്രി ആണ് ഇത്.

സാധാരണയായി വരാഹി ദേവിയെ രാത്രികാലങ്ങളിലാണ് ആരാധിക്കുന്നത്. ഈ കാലയളവില്‍ പ്രത്യേകമായ പ്രാര്‍ത്ഥന പൂജ തുടങ്ങിയവയെല്ലാം നടത്തുന്നു. സാധകന്‍മാരെ സംബന്ധിച്ചെടുത്തോളം ദേവി പ്രീതിക്ക് അത്യധികം ശ്രേഷ്ഠമായ സമയമാണ് ഗുപ്ത നവരാത്രി അഥവാ വാരാഹി നവരാത്രി.

Tags: kerala templesVarahi Navaratri SpecialThiruvanaikkavalUthara Kosha MangaiAriyallur IluppaikudiJai Durga Peetham
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Kerala

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.