Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണത്തിന്റെ ദാര്‍ശനികത

അമ്പലപ്പുഴ രാജഗോപാല്‍byഅമ്പലപ്പുഴ രാജഗോപാല്‍
Jul 21, 2026, 06:16 am IST
inSamskriti

മനുഷ്യസഹജമായ സ്‌നേഹവും ധാര്‍മ്മികതയും സഹജീവികളിലേക്ക് ചൊരിയുമ്പോഴാണ് മാ നിഷാദ..എന്ന് അധര്‍മ്മത്തിനെതിരെ സത്യസന്ധമായി വിരല്‍ ചൂണ്ടാന്‍ കഴിയുന്നത്. മനസ്സിലെ ഈശ്വര ചൈതന്യത്തെ മറന്ന് ക്രൂരത കാട്ടുമ്പോഴാണ് കാട്ടാളനായിമാറുന്നത്. കര്‍മ്മംകൊണ്ടു ശുദ്ധിയും ധര്‍മ്മംകൊണ്ട് വൃദ്ധിയും വന്നുചേരുമ്പോള്‍ ജന്മംകൊണ്ട് സിദ്ധി കൈവന്നുചേരുന്നു എന്ന് രാമായണം നമ്മെ ഓര്‍മ്മിപ്പിയ്‌ക്കുന്നു.

ക്ഷത്രിയനായ വിശ്വാമിത്രന്‍ തപസ്സുകൊണ്ട് രാജര്‍ഷിയായി. അജ്ഞത കൊണ്ട് അന്ധനായ രത്‌നാകരന്‍ സപ്തര്‍ഷികളുടെ ഉപദേശത്താല്‍ രാമ മന്ത്രം ജപിച്ച് മഹാജ്ഞാനിയായി. അനശ്വരനായ ആദികവിയായി. സാര്‍വ്വ ലൗകികതയാണ് രാമായണത്തിന്റെ ദാര്‍ശനികത. അധാര്‍മ്മികതയ്‌ക്കുനേരെ പാപപങ്കിലമായ അജ്ഞാന തിമിരാന്ധതയ്‌ക്ക് എതിരേ മാ നിഷാദ എന്ന് വിരല്‍ ചൂണ്ടുമ്പോള്‍ ആന്തരികമായും ബാഹ്യമായുമുള്ള ഇരുളകന്ന് പ്രകാശഭരിതമാകുന്ന അവസ്ഥ പ്രാപഞ്ചികമായ ജീവിതത്തിന്റെ ഒരു പുനഃസൃഷ്ടിയാണ് സംഭാവന ചെയ്യപ്പെടുന്നത്.

സുഖലോലുപതകൊണ്ട് മനുഷ്യനെ അഹങ്കാരിയാക്കുന്ന അധികാരഗര്‍വ്വം സമൂഹത്തില്‍ എല്ലാം നൈമിഷികമാണെന്നു തിരിച്ചറിയാത്ത പ്രതികാരദാഹിയായ രാവണനെയും, ആത്മഹര്‍ഷഭരിതമായ ജനസേവനത്തിന്റെ മഹാസിംഹാസനം ആദരപൂര്‍വ്വം സ്വീകരിച്ച് യഥാവിധി തന്റെ കടമ നിര്‍വ്വഹിയ്‌ക്കുന്ന പ്രജാപരിപാലകനായ – നിഷ്‌കാമകര്‍മ്മനിരതനായ -ശ്രീരാമനെയും സൃഷ്ടിയ്‌ക്കുന്നു.

ധര്‍മ്മാധര്‍മ്മങ്ങളുടെ സമസ്യയായ ജീവിതം മനുഷ്യമനസ്സില്‍ എങ്ങനെയെല്ലാം വ്യാപരിയ്‌ക്കുന്നുവെന്നു രാമായണ കഥാമഹത്വം നമ്മെ ഭംഗ്യന്തരേണ പഠിപ്പിയ്‌ക്കുന്നു. ത്യാഗത്തിന്റെയും സഹനത്തിന്റെയും മാതൃകകള്‍ക്കും മാതൃകയായ സീതാദേവിയുടെ കഥകൂടിയാണ് രാമായണം. സിംഹാസനം വിട്ട് കൊടുംകണ്ടകങ്ങളുടെ പുല്‍മെത്ത സ്വീകരിച്ച് ഭയാനകമായ വന്‍കാട്ടിലേക്കു സര്‍വ്വസംഗ പരിത്യാഗിയായി പതിയെ അനുഗമിക്കുന്ന പത്‌നി! അപ്രകാരമുള്ള സതീരത്‌നമായ സീതാദേവിയുടെ ഭാവശുദ്ധി രാമായണ ത്തിലെ ഉജ്ജ്വല മുഹൂര്‍ത്തമാണ്. സപ്തസാഗരങ്ങളില്‍ സ്ഥിതിചെയ്യുന്ന സപ്തദീപസമൂഹങ്ങളില്‍ ഒരു രാജാവുമാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അത് രഘുപതിയായ ശ്രീരാമചന്ദ്രനായിരുന്നുവെന്നും തുളസീദാസരാമായണം വ്യക്തമാക്കുന്നു. ഭൗതികതയുടെയും ആധ്യാത്മികതയുടെയും നടുവില്‍ ജീവിതമെന്തെന്നു പഠിപ്പിയ്‌ക്കുന്ന രാമകഥ എന്നും ആത്മപരിശോധനാപരമാണ്, വിശേഷിച്ചും വര്‍ത്തമാനകാല സാഹചര്യങ്ങളില്‍. അതുകൊണ്ടുതയൊണ് നദികളും പര്‍വ്വതങ്ങളും ഉള്ള കാലത്തോളം രാമായണം നിലനില്‍ക്കുമെന്ന് പറയുന്നത്.

ധര്‍മ്മാധര്‍മ്മങ്ങളുടെ സമസ്യയായ ജീവിതം മനുഷ്യ മനസ്സില്‍ എങ്ങനെയെല്ലാം വ്യാപാരിയ്‌ക്കുന്നുവെന്നു രാമായണ കഥാമഹത്വം നമ്മെ ഭംഗ്യന്തരേണ പഠിപ്പിയ്‌ക്കുന്നു.

ധര്‍മ്മവിഗ്രഹം പൂണ്ട നിര്‍മ്മലസ്വരൂപന്റെ ധന്യമായ ഗീതങ്ങളുടെ രാമായണം കരിമ്പിന്‍തണ്ടില്‍നിന്നും രസം കിനിയുന്നതു പോലെയാണ്! രാമായണത്തെ കാണ്ഡങ്ങളായിട്ടാണ് തിരിച്ചിരിയ്‌ക്കുന്നത്. കാണ്ഡമെന്നാല്‍ കരിമ്പിന്‍തണ്ട് എന്നാണ്. വായിക്കുന്തോറും പഠിയ്‌ക്കുവാന്‍ പ്രേരണ നല്‍കുന്ന ലോകേതിഹാസമായ രാമായണം മനുഷ്യകുലത്തിനു പുത്തനുണര്‍വ് നല്‍കുന്നു.

മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന സ്വാര്‍ത്ഥതയുടെയും അഹംഭാവത്തിന്റെയും പരിണതഫലങ്ങളും മനുഷ്യനെ മനുഷ്യനാക്കുന്ന ഹൃദയാര്‍ദ്രതാനുഭൂതിതമായ നിര്‍മ്മലതയുടെയും നിര്‍മ്മമതയുടെയും തത്ഭവമായ ജീവിത സൗന്ദര്യവും രാമായണത്തിലുടനീളം കാണാം.

ജീവിതമെന്തെന്നു പഠിപ്പിയ്‌ക്കുന്ന രാമകഥ എന്നും ആത്മപരിശോധനാപരമാണ്. അതുകൊണ്ടുതയൊണ് നദികളും പര്‍വ്വതങ്ങളും ഉള്ളകാലത്തോളം രാമായണം നിലനില്‍ക്കുമെന്നു പറയുന്നത്. നരനെ നാരായണനാക്കുന്ന ആത്മജ്ഞാനത്തിന്റെ മഹൗഷധംതയൊണ് ശ്രീരാമായണം” എന്നതില്‍ രണ്ടുപക്ഷമില്ല.

Tags: Ramayana Masam 2026Philosophy of the Ramayana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

Samskriti

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

Samskriti

നമാമി രാമം 29: സാദരം സദാകാലം

Samskriti

വിരോധ ഭക്തിയോടെ രാമനെ ഭജിച്ച രാവണന്‍

രാവണയജ്ഞ വിഘ്‌നം
Samskriti

ചിത്രരാമായണം 28: ഇന്ദ്രജിത്തിന്റെ മരണം

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് ജനതാ പാർട്ടി അംഗത്തിന്റെ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി , 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.