Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Aug 15, 2026, 09:19 am IST
inSamskriti

രാമനും രാവണനും തമ്മില്‍ നേര്‍ക്കുനേര്‍ പൊരുതി.
ഇന്ദ്രന്‍ തന്റെ സാരഥിയായ മാതലിയെ ദിവ്യരഥവുമായി രാമനെ യുദ്ധത്തില്‍ സഹായിക്കാന്‍ അയച്ചു. അഗസ്ത്യമഹര്‍ഷി രാമന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ആദിത്യമന്ത്രം ഉപദേശിച്ചു. രാമബാണങ്ങള്‍ ഫലിക്കാതെ വന്നപ്പോള്‍, അഗസ്ത്യന്‍ നല്‍കിയ പൈതാമഹാസ്ത്രം ഉപയോഗിക്കാന്‍ രാമനെ മാതലി ഉപദേശിച്ചു. രാമന്‍ തൊടുത്ത ആ ദിവ്യബാണം രാവണന്റെ ഹൃദയത്തില്‍ തുളച്ച് കയറി. ഒരു വന്‍വൃക്ഷം പതിക്കുംപോ
ലെ രാവണന്‍ മരിച്ചു വീണു. വിഭീഷണന്‍ രാമന്റെ നിര്‍ദ്ദേശപ്രകാരം രാവണന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു. രാവണന്റെ ശരീരം അഗ്‌നി ഏറ്റെടുത്തു. മാതലി രാമനെ നമസ്‌കരിച്ച് വിടപറഞ്ഞ് തേരുമായി ഇന്ദ്രസവിധത്തിലേയ്‌ക്ക് മടങ്ങി.

രാമാജ്ഞ അനുസരിച്ച് വാനരന്മാരും രാക്ഷസരായ നഗരവാസികളും ചേര്‍ന്ന് വിഭീഷണനെ ലങ്കാധിപനായി അഭിഷേകം ചെയ്തു. തനിക്കു ലഭിച്ച സമ്മാനങ്ങളെല്ലാം വിഭീഷണന്‍ രാമന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച് നമസ്‌കാരം ചെയ്തു.

രാമന്റെ വിജയവാര്‍ത്ത ഹനുമാന്‍ സീതയെ അറിയിച്ചു. ഭര്‍ത്താവിന് തന്റെ പവിത്രതയില്‍ പൂര്‍ണവിശ്വാസം ഉണ്ടാകാന്‍, താന്‍ തീയില്‍ ചാടി പരിശുദ്ധി തെളിയിക്കുമെന്നും അതിനായി അഗ്നികുണ്ഡം തയ്യാറാക്കാനും സീത ലക്ഷ്മണനോട് ആവശ്യപ്പെട്ടു. ലവലേശം ആശങ്ക കൂടാതെ അഗ്‌നിയില്‍ പ്രവേശിച്ചു. അഗ്‌നി സീതയോടൊപ്പം പ്രത്യക്ഷപ്പെട്ട് രാമന് സീതയെ നല്‍കി.

ദേവകള്‍ രാമനെ സ്തുതിച്ചു.
രാമന്‍, സീത, ലക്ഷ്മണന്‍, സുഗ്രീവന്‍, അംഗദന്‍, വാനരയോദ്ധാക്കള്‍, വിഭീഷണന്‍ എന്നിവര്‍ രാമന്റെ കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കാന്‍ പുഷ്പക വിമാനത്തില്‍ അയോദ്ധ്യയിലേക്കു യാത്രയായി. അതിനിടെ രാമന്‍ ഹനുമാനോട് പെട്ടെന്ന് അയോദ്ധ്യയിലെത്തി താന്‍ വന്നുകൊണ്ടിരിക്കുന്നുവെന്ന് ഭരതനെ അറിയിക്കാന്‍ ആവശ്യപ്പെട്ടു.

ഹനുമാനില്‍ നിന്നു വാര്‍ത്തകേട്ട്, ഭരതന്‍ ആനന്ദാതിരേകത്താല്‍ മൂര്‍ച്ഛിച്ചുനിന്നു. സന്തോഷാശ്രുക്കളോടെ ഹനുമാനെ ആലിംഗനം ചെയ്തു.

രാമന്‍ എത്തിയപ്പോള്‍ ഭരതന്‍ പാദുകങ്ങള്‍ തിരികെ നല്‍കി രാജ്യഭാരം ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ചു.

എല്ലാവരുടേയും സന്തോഷത്തിനായി താന്‍ ഭരണം ഏറ്റെടുക്കാമെന്ന് രാമന്‍ പ്രഖ്യാപിച്ചു. ഭരതന്‍ സുഗ്രീവനോട് രാമന്റെ പട്ടാഭിഷേകം നടത്താന്‍ അഭ്യര്‍ത്ഥിച്ചു. സുഗ്രീവന്‍, ജാംബവാന്‍, ഹനുമാന്‍, അംഗദന്‍, സുഷേണന്‍ എന്നിവര്‍ നാല് സമുദ്രങ്ങളില്‍ നിന്ന് സ്വര്‍ണപാത്രങ്ങളില്‍ ചന്ദനമരത്തിന്റെ ഇലകള്‍ കൊണ്ട് മൂടിയ ജലവും, പുണ്യസരോവരങ്ങളില്‍ നിന്നുള്ള തീര്‍ത്ഥവും, ആചാരങ്ങള്‍ക്കുള്ള സാമഗ്രികളും കൊണ്ടുവന്നു.

സിംഹാസനത്തിന്റെ ഇടതുവശത്തു സീതാദേവിയെ ഇരുത്തി രാമനെ, വസിഷ്ഠമുനി, വാമദേവന്‍, ജാബാലി, ഗൗതമന്‍, വാല്‍മീകി എന്നീ മുനിമാര്‍ ചേര്‍ന്ന് അയോദ്ധ്യാധിപനായി പട്ടാഭിഷേകം ചെയ്തു.

രാമന്റെ ഭരണത്തില്‍ എല്ലായിടത്തും സമൃദ്ധിയും അഭിവൃദ്ധിയും കാണായി. രാമന്‍ പ്രജകളെ പിതാവ് മക്കളെ നോക്കുന്നതു പോലെ ശ്രദ്ധയോടെ നയിച്ചു.

അദ്ധ്യാത്മരാമായണം, ശിവഭഗവാന്‍ പാര്‍വതിക്ക് വിവരിച്ചു പറഞ്ഞു കൊടുത്ത ഒരു ശ്രേഷ്ഠഗ്രന്ഥമാണ്. മനുഷ്യന്റെ മരണഭയത്തെ ജയിക്കാന്‍ കഴിവുള്ളതാണത്. രാമായണം വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നതിലൂടെ മോക്ഷപദം പ്രാപിക്കാം. രാമായണം ഭക്തിയോടെ വായിക്കുകയോ കേള്‍ക്കുകയോ ചെയ്താല്‍ മുക്തി ലഭിക്കും. സമ്പത്ത് ആഗ്രഹിക്കുന്നവര്‍ക്ക് അതും, വിജ്ഞാനം തേടുന്നവര്‍ക്ക് അറിവും ലഭിക്കും. ശാരീരികം, പ്രകൃതിജന്യം, ആത്മീയം എന്നിങ്ങിനെ മൂന്ന് തരത്തി ലുമുള്ള വ്യാധികളില്‍ നിന്നും മോചനം ലഭിക്കും. രാമായണം വായിക്കുകയും പഠിക്കുകയും ചെയ്യുന്നതിലൂടെ ഒരുവനു ജീവിതത്തില്‍ ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയെല്ലാം നേടാം.

ശിവഭഗവാന്‍ പാര്‍വതിക്കു വിവരിച്ചതായ രാമകഥ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നവര്‍ അനുഗൃഹീതരാകും, അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറുകയും ചെയ്യും.

ശ്രീ രാമ രാമ രാമ, ശ്രീ രാമ ഭദ്ര ജയ!
ശ്രീ രാമ രാമ രാമ, സീതാഭി രാമ ജയ!
ജയ് ശ്രീ സീതാ രാമചന്ദ്ര ജി കി ജയ്!
ജയ് ശ്രീ ആഞ്ജനേയ സ്വാമിജി കി ജയ്!
സദ്ഗുരു കി ജയ്!

(അവസാനിച്ചു).

Tags: ramayanaDevotionalRamayana Masam 2026
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.