ന്യൂദല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം രാജ്യവ്യാപകമായി നടപ്പാക്കാനും സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനും സുപ്രീം കോടതി. ആര്‍ത്തവ ശുചിത്വ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള മുന്‍ നിര്‍ദ്ദേശങ്ങള്‍ ചില സംസ്ഥാനങ്ങള്‍ ആത്മാര്‍ത്ഥമായി നടപ്പാക്കാത്തതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു.
സ്‌കൂളുകളില്‍ പ്രവര്‍ത്തനക്ഷമമായ ടോയ്ലറ്റുകള്‍, വികലാംഗ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ടോയ്ലറ്റുകള്‍, സൗജന്യ സാനിറ്ററി നാപ്കിനുകള്‍, ആര്‍ത്തവ ശുചിത്വ മാനേജ്മെന്റ് കോണുകള്‍, മൂടിയ ബിന്നുകള്‍, സുരക്ഷിതമായ മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ എന്നിവ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉറപ്പാക്കണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു..
ഇതിന്‌റെ പുരോഗതിയെക്കുറിച്ച് ആഗസ്റ്റ് 31 ന് കേന്ദ്ര സര്‍ക്കാര്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച കോടതി, പൂര്‍ണ്ണമല്ലെന്ന് വിലയിരുത്തി..
















