Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

സാധാരണക്കാരനായ എംഎല്‍എ ഭജന്‍ലാല്‍ ശര്‍മ്മയെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള ബിജെപിയുടെ ഭരണം അഴിമതിയുടെ കറപുരളാത്തതാണ് എന്നത് തന്നെയാണ് നേട്ടമായത്. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2026, 11:08 pm IST
inIndia
രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

ജയ്‌പൂര്‍ : രാജസ്ഥാനിലെ ഭരണത്തിന്റെ പകുതി പിന്നിട്ടപ്പോൾ, ഭരണകക്ഷിയായ ബിജെപിക്ക് വലിയ നേട്ടം ലഭിച്ചിരിക്കുന്നു. പത്ത് മുനിസിപ്പല്‍ കോര്‍പറേഷനില്‍ നാലെണ്ണത്തില്‍ ഭരണം കിട്ടിക്കഴിഞ്ഞു. ബാക്കി ചിലതില്‍ സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം നേടാന്‍ ശ്രമം നടക്കുകയുമാണ്.

രാജിസ്ഥാനില്‍ ബിജെപി സർക്കാരിനെതിരെ കോണ്‍ഗ്രസും കോക്രോച്ച് ജനതാപാര്‍ട്ടിയും ഉള്‍പ്പെടെ നിരവധി വിഷയങ്ങളിൽ വിമർശനങ്ങൾ ഉയര്‍ത്തുന്ന സമയത്തും ജനങ്ങള്‍ ബിജെപിക്ക് ഒപ്പമെന്ന് തെളിയിക്കുകയായിരുന്നു ഈ  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. സിജെപി സ്കൂള്‍ നേരെയാക്കല്‍ പ്രചാരണ പരിപാടി രാജസ്ഥാനില്‍ പലയിടത്തും നടത്തിയിരുന്നു. നീറ്റ് പരീക്ഷാ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഏറ്റവും വലിയ പ്രചാരണപരിപാടികള്‍ ജെന്‍സീ തലമുറയ്‌ക്കിടയില്‍ അഴിച്ചുവിട്ടത് രാജസ്ഥാനിലാണ്. എന്നിട്ടം ജെന്‍സീകള്‍ ബിജെപിയെ കൈവിട്ടില്ല. സാധാരണക്കാരനായ എംഎല്‍എ ഭജന്‍ലാല്‍ ശര്‍മ്മയെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള ബിജെപിയുടെ ഭരണം അഴിമതിയുടെ കറപുരളാത്തതാണ് എന്നത് തന്നെയാണ് നേട്ടമായത്.

പരാജയഭീതി കാരണം ബിജെപി സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസും ആം ആദ്മിയും സിപിഎമ്മും കുറ്റപ്പെടുത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിലെ കാലതാമസത്തിനെതിരെ ഹൈക്കോടതി വിമര്‍ശനവും നടത്തിയിരുന്നു. ഇത് ചാണ്ടിക്കാട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വെറും എംഎൽഎയായ ഭജൻ ലാൽ ശർമ്മ മുഖ്യമന്ത്രിയായി നയിക്കുന്ന രാജസ്ഥാനിലെ ബിജെപി സർക്കാർ അമ്പേ പരാജയമാണെന്ന് വരെ പ്രചാരണം അഴിച്ചുവിട്ടിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ എല്ലാം ബിജെപിക്ക് അനുകൂലമായിരിക്കുകയാണ്.

രാജസ്ഥാനില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് മേല്‍ക്കൈ. തെരഞ്ഞെടുപ്പ് നടന്ന 10,244 വാർഡുകളില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ബിജെപി 4,210 വാർഡുകള്‍ പിടിച്ചെടുത്തു. പ്രതിപക്ഷമായ കോണ്‍ഗ്രസിന് 3,614 വാർഡുകളിലേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. 2,273 വാർഡുകള്‍ സ്വതന്ത്ര സ്ഥാനാർത്ഥികള്‍ പിടിച്ചെടുത്തത് വെല്ലുവിളിയായിട്ടുണ്ട്. സ്വതന്ത്രന്മാരുടെ വിജയം പല തദ്ദേശ സ്ഥാപനങ്ങളിലും ഭരണ-പ്രതിപക്ഷ പാ‍ർട്ടികള്‍ക്ക് കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം നഷ്ടപ്പെടാനും കാരണമായി.

സംസ്ഥാനത്തെ 10 മുനിസിപ്പല്‍ കോർപറേഷനുകളില്‍ നാലിടത്ത് ബിജെപി ഭരണം ഉറപ്പിച്ചു. ജയ്‌പൂർ, ഭില്‍വാര, കോട്ട, ഉദയ്‌പൂർ എന്നിവിടങ്ങളിലാണ് ബിജെപി മേല്‍ക്കൈ നേടിയത്. അല്‍വാർ മുനിസിപ്പല്‍ കോർപറേഷനില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. അതേസമയം ബിക്കാനീർ, അജ്മീർ കോർപറേഷനുകളില്‍ 36 വ‍ർഷം നീണ്ട ബിജെപി ഭരണം കോണ്‍ഗ്രസ് അവസാനിപ്പിച്ചു. 47 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 11 ഇടത്ത് ബിജെപി വിജയിച്ചു. കോണ്‍ഗ്രസ് ആറിടത്തും മറ്റുള്ളവ‍ർ നാലിടത്തും വിജയിച്ചു. ഫത്തേപൂരില്‍ കോണ്‍ഗ്രസും സ്വതന്ത്ര സ്ഥാനാ‍ർത്ഥിയും ഒപ്പത്തിനൊപ്പമെത്തി. ബിക്കാനീറിലെ നോക്ക മുനിസിപ്പാലിറ്റിയില്‍ ചരിത്രത്തില്‍ ആദ്യമായി സിപിഎം ഭരണം പിടിച്ചെടുത്തു.

ഭജൻ ലാല്‍ ശ‍ർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാ‍രിന്റെ ഭരണം മൂന്നു വ‍ർഷത്തോട് അടുക്കുമ്പോഴാണ് സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിന് വേദിയായത്. ബിജെപിക്ക് പാതിക്ക് അടുത്ത് സീറ്റ് കിട്ടി എന്നതിര്‍ത്ഥം സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തന്നെയാണ്. 2028ല്‍ സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എന്തായാലും ബിജെപിയെ നിരാശപ്പെടുത്തുന്ന ഒന്നല്ല.

മുനിസിപ്പല്‍ കോർപറേഷനുകളായ അജ്മീർ, ഭില്‍മാര, ഉദയ്‌പൂർ, പാലി, ബിക്കാനീ‍ർ, ഭരത്പൂർ, ജയ്‌പൂർ, അല്‍വാർ, ജോധ്പൂർ, കോട്ട എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി ഭജൻ ലാല്‍ ശ‍ർമ്മ നേരിട്ടെത്തി പ്രചാരണം നയിച്ചിരുന്നു. ചില തിരിച്ചടികള്‍ ഇല്ലെന്നല്ല. മുഖ്യമന്ത്രിയുടെ സ്വന്തം മുനിസിപ്പല്‍ കൗണ്‍സിലായ ഭരത്പൂരില്‍ ബിജെപി 20 വാർഡുകളില്‍ ഒതുങ്ങി. സ്വതന്ത്രർ 36 വാർഡുകള്‍ പിടിച്ചെടുത്തു. മുൻ മുഖ്യമന്ത്രി വസുന്തര രാജെയുടെ ശക്തികേന്ദ്രങ്ങളായ ഝല്‍വാർ, ബാരൻ എന്നീ മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ നാല് പതിറ്റാണ്ടിന് ശേഷം ബിജെപിക്ക് ഭരണം നഷ്ടമായി. പക്ഷെ ഇതെല്ലാം ബിജെപി കര്‍ശനമായ പുനപരിശോധനകളിലൂടെ വീണ്ടെടുക്കുക തന്നെ ചെയ്യും.

10 പോളിങ് സ്റ്റേഷനുകളില്‍ റീപോളിങ്

സംസ്ഥാനത്തെ 10 പോളിങ് സ്റ്റേഷനുകളില്‍ റീപോളിങ് പ്രഖ്യാപിച്ചു. ജയ്‌പൂർ, ജോധ്പൂർ, കോട്ട, സുകേത് എന്നിവിടങ്ങളിലെ പോളിങ് സ്റ്റേഷനുകളിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിങ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 16ന് രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെ വോട്ടെടുപ്പ് നടക്കും. സെപ്റ്റംബർ 17ന് വോട്ടെണ്ണല്‍ നടക്കും.

Tags: Vasundhara RajeBhajan Lal SharmaBJP victoryLatest newsRajasthan local body electionrajasthanRajasthan Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.