Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2026, 02:30 pm IST
inKerala, Wayanad

ചീരാൽ (വയനാട്): ആർഎസ്‌എസ്‌ സ്വയംസേവകനും സജീവ പൊതുപ്രവർത്തകനുമായിരുന്ന ചീരാൽ ആശാരിപ്പടി സ്വദേശി മുഹമ്മദ് (56) അന്തരിച്ചു. എല്ലാവരും സ്നേഹപൂർവ്വം ‘മുഹമ്മദിക്ക’ എന്ന് വിളിച്ചിരുന്ന അദ്ദേഹം നാല് പതിറ്റാണ്ടിലേറെയായി സംഘപ്രവർത്തന രംഗത്ത് സജീവമായിരുന്നു. പഴൂർ ശാഖാ സ്വയംസേവകനായിരുന്നു. ആര്‍എസ്എസ് മുന്‍ ചീരാല്‍ മണ്ഡലം കാര്യവാഹും സേവാപ്രമുഖുമായിരുന്നു.

​ഒരു വർഷം മുമ്പ് ബാധിച്ച ന്യൂമോണിയയെ തുടർന്ന് കരളിനും മറ്റ് ആന്തരിക അവയവങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന അദ്ദേഹം ദീർഘനാളായി ചികിത്സയിലായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും സാമൂഹിക-സംഘ പ്രവർത്തനങ്ങളിലും ദൈനംദിന ഉത്തരവാദിത്വങ്ങളിലും അദ്ദേഹം കഴിയുന്നത്ര കാലം സജീവമായി ഇടപെട്ടിരുന്നു.

നാല്‍പ്പത് വര്‍ഷം മുമ്പ് പിതാവ് കുഞ്ഞലവിയുടെ അനുഗ്രഹത്തോടെ ചിരാല്‍ ആര്‍എസ്എസ് ശാഖയിലെത്തിയ മുഹമ്മദ് കടന്ന് പോയത് കടുത്ത എതിര്‍പ്പുകളുടെയും പരീക്ഷണങ്ങളുടെയും വഴികളിലൂടെയാണ്. ഇസ്ലാം സമുദായത്തില്‍ ആര്‍എസ്എസിലെത്തുന്ന വയനാട്ടിലെ ആദ്യത്തെ വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം.

സാമുദായക സംഘടനകളില്‍ നിന്നും സമീപവാസികളില്‍ നിന്നും പലതരം എതിര്‍പ്പുകള്‍ ഉണ്ടായിരുന്നിട്ടും തന്റെ ആശയങ്ങളില്‍ നിന്നും ഒരടി പിന്നോട്ട് പോകാന്‍ മുഹമ്മദ് തയ്യാറായില്ല. കഴിഞ്ഞ വിജയദശമിക്കും അദ്ദേഹം ഗണവേഷത്തില്‍ എത്തിയിരുന്നു. തമിഴ്‌നാട് നീലഗിരിയിലെ പിന്നോക്ക ഗ്രാമങ്ങളിലായിരുന്നു അദ്ദേഹം തന്റെ സേവാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടത്തിയിരുന്നത്.

ഈ ഗ്രാമങ്ങളില്‍ സുപരിചിതനായിരുന്ന മുഹമ്മദിന്റെവേര്‍പാട് ഇപ്പോഴും വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് ഗ്രാമവാസികള്‍.

​സംഘത്തിന്റെ പ്രഥമ വർഷ, ദ്വിതീയ വർഷ സംഘ ശിക്ഷാ വർഗ്ഗുകൾ പൂർത്തിയാക്കിയ മുഹമ്മദ്, ദീർഘകാലം സംഘടനയുടെ മുൻനിരയിൽ പ്രവർത്തിച്ചു. ലാളിത്യവും അച്ചടക്കവും നിസ്വാർത്ഥ സേവനവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമുദ്ര. രാഷ്‌ട്രീയ, സാമൂഹിക, മതഭേദമന്യേ എല്ലാവരോടും പുലർത്തിയിരുന്ന സ്നേഹബന്ധം അദ്ദേഹത്തെ നാട്ടുകാർക്ക് പ്രിയങ്കരനാക്കി.​സംഘപ്രവർത്തനത്തോടൊപ്പം കായികരംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

വയനാട്ടിലെ പ്രമുഖ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബായ ‘ഭാവന പഴൂർ’ ക്ലബിന്റെ മുൻകാല സജീവ പ്രവർത്തകനും, ഭാവന പഴൂർ ഫുട്ബോൾ ടീമിന്റെ വിശ്വസ്തനായ ഗോൾകീപ്പറുമായിരുന്നു അദ്ദേഹം. കായിക-സാമൂഹിക മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ സ്മരിക്കപ്പെടുന്നതാണ്. അദ്ദേഹത്തിന്റെ വേർപാട് ചീരാലിന്റെയും പഴൂരിന്റെയും സാമൂഹിക, സാംസ്കാരിക, സംഘ പ്രവർത്തനരംഗങ്ങൾക്ക് വലിയൊരു നഷ്ടമാണ്.​പരേതനായ കുഞ്ഞലവിയുടെയും ആയിഷയുടെയും മകനാണ്. ​ഭാര്യ: ആയിഷാബി, മക്കള്‍: ഷിഹാബുദ്ദിന്‍, ഷംന, മരുമക്കള്‍: ഷാജി മുഹമ്മദ്, അജ്‌ന. ഭാര്യയും മക്കളും മരുമക്കളും എന്നും മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായുണ്ടായിരുന്നു. മയ്യത്ത് നിസ്കാരം പഴൂർ പള്ളിയിൽ നടന്നു.

Tags: passed awayRSS WayanadParakkal Muhammed
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

Kerala

കല്ലേലി രാഘവന്‍പിള്ള അന്തരിച്ചു

Kerala

പദ്മശ്രീ എന്‍. പുരുഷോത്തമ മല്ല്യ അന്തരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കൊലപ്പെടുത്തി 16 പവൻ സ്വർണം കവർന്ന കേസിൽ അയൽവാസി മുഹമ്മദ് റാഫി അറസ്റ്റിൽ: മകനെ പോലെ കണ്ടതാണെന്ന് ബന്ധുക്കൾ

നവദുർഗ്ഗ ആറാം ദിവസം: വിവേകപൂർണ്ണമായ ധർമ്മശക്തി

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ജൂതപ്പള്ളി ആക്രമണം രാജ്യാന്തര തീവ്രവാദം

നേപ്പാള്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഭരണകൂട അട്ടിമറി ലക്ഷ്യമിട്ട കലാപകാരികള്‍ ഉപയോഗിച്ച വണ്‍ പീസ് പതാകയെ അനുസ്മരിപ്പിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നേഹ ബോറ

നേഹ ബോറയെ അറിയാത്ത മാതാപിതാക്കളോട്

സുഖചികിത്സയുടെ മറവിലെ ഇരുണ്ട വഴികള്‍: സ്പാകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കനത്ത ചൂഷണവും

സ്ഥാനക്കയറ്റം, കാര്യവിജയം, അംഗീകാരം, മത്സര വിജയം ;സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.