India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ശ്രീനഗർ ; ജമ്മു കശ്മീരിലെ ഷോപിയാനിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനിയെ വധിച്ചതിലൂടെ സുരക്ഷാ സേന നേടിയത് വൻ വിജയം . നാല് ദിവസത്തെ തിരച്ചിലിനുശേഷമാണ് , സാക്കിർ ഘാനിയെ സൈന്യം വധിച്ചത്. അതിനു പിന്നാലെ ഭീകരർക്കും, ഭീകരരെ പിന്തുണയ്‌ക്കുന്നവർക്കും താക്കീതായി ജമ്മു കശ്മീർ പോലീസ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ച പോസ്റ്റ് വൈറലായി.

“നിങ്ങൾക്ക് ഓടാം, പക്ഷേ നിങ്ങൾക്ക് ഒളിക്കാൻ കഴിയില്ല! 55RR ഉം CRPF ഉം സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ SOG ഷോപ്പിയാൻ ലഷ്കർ ഭീകരനെ വധിച്ചു.” എന്നാണ് കശ്മീർ പൊലീസിന്റെ പോസ്റ്റ്. ഏത് മാളത്തിൽ പോയി ഒളിച്ചാലും ഇന്ത്യയുടെ സുരക്ഷയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന താക്കീതാണിത്.

Recent Posts