ആലുവ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ
24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. മട്ടാഞ്ചേരി ഇരവേലി മംഗലത്ത് പറമ്പ് റിസ്വാൻ (23), സൗത്ത് ചെല്ലാനം ചിത്തിര ഡെയ്ലിൽ വിക്ടർ ജോസ് (36), എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശ്ശേരി പോലീസും ചേർന്ന് പിടികൂടിയത്.
ബംഗളൂരുവിൽ നിന്ന് രണ്ടുപേരും രാസലഹരി വാങ്ങി കാറിൽ വരുന്ന വഴിയാണ് അത്താണി ഭാഗത്ത് വെച്ച് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കാറിന്റെ ഡാഷ്ബോർഡിന് കീഴിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന് കണ്ടെത്തിയത് .ഐടി മേഖലയിൽ ആയിരുന്നു വില്പന.
ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിൽ ഡാൻസാഫ്ടീം , ഡി വൈ എസ് പി മാരായ ജെ. ഉമേഷ് കുമാർ, എൻ ബാബുക്കുട്ടൻ നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ബി കെ അരുൺ, സബ് ഇൻസ്പെക്ടർ അരുൺ ദേവ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
















