കൊച്ചി: എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. തിരൂര്‍ സ്വദേശി അബ്ദുസലാം (32), തിരൂരങ്ങാടി സ്വദേശി സല്‍മാനുല്‍ ഫാരിസ് (26) എന്നിവരെയാണ് കാറില്‍ സഞ്ചരിക്കുന്നതിനിടെ പാലാരിവട്ടത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്.
4.28 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടികൂടി. ഓപ്പറേഷന് തൂഫാന് നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാറും കസ്റ്റഡിയിലെടുത്തു.
ഇതില്‍ അബ്ദുസലാം 2024-ല്‍ 51 ഗ്രാം എംഡിഎംഎ കൈവശം വച്ച കേസില്‍ പ്രതിയാണ് .
















