കൊച്ചി: ടിനി ടോമിനെതിരായ പരാതിയില്‍ പൊലീസ് വിളിച്ച് വരുത്തിയ നടി അന്‍സിബ ഹസന്‍ മൊഴി നല്‍കാനാകാതെ മടങ്ങി. പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പ്രകാരം വൈകിട്ട് കടവന്ത്ര സ്റ്റേഷനിലെത്തിയ അന്‍സിബ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും മൊഴി രേഖപ്പെടുത്തിയില്ല.
മൊഴിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ ഇല്ലാത്തതാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.പൊലീസിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്ന് അന്‍സിബ പ്രതികരിച്ചു.
കേസെടുക്കാന്‍ ആദ്യം തയാറാകാതിരുന്ന പൊലീസ് കോടതി നിര്‍ദേശ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.സ്ത്രീത്വത്തെ അപമാനിക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പെടെ ജാമ്യമില്ലാവകുപ്പുകളിലാണ് ടിനി ടോമിനെതിരെ കേസെടുത്തിട്ടുളളത്.
















