ന്യൂദല്‍ഹി: ജന്തര്‍മന്തര്‍ സമരത്തില്‍ പെണ്‍കുട്ടികളെ അറസ്റ്റുചെയ്യുമ്പോള്‍ പൊലീസ് കയ്യേറ്റം ചെയ്യുന്നു എന്ന മട്ടിലാണ് മലയാളത്തിലെ ടെലിവിഷന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വാസ്തവത്തില്‍ എന്താണ് അവിടെ നടന്നതെന്ന് അറിയാന്‍ ഈ വീഡിയോ കണ്ടു നോക്കൂ.
Look at the police constable. She must be married and have children. She may have been unable to go home for two days, with the children needing to be fed, the house cleaned, and the clothes washed. She must have worked hard to earn this job, competing without reservation,… pic.twitter.com/wCU7DmDLGc
— Lt Col Sushil Singh Sheoran, Veteran (@sushilskinner) October 11, 2026
ഒരു ചെറിയ കോളെജ് പെണ്‍കുട്ടി പൊലീസുകാര്‍ക്ക് നേരെ തട്ടിക്കയറുന്ന വീഡിയോ ആണിത്. ശബ്ദമുയര്‍ത്തി ഉച്ചത്തിലാണ് വനിതാ പൊലീസുകാരെ ചീത്തവിളിക്കുന്നത്. അവിടെ ഉയര്‍ന്ന ആ പൊലീസ് ഉദ്യോഗസ്ഥയും മറ്റു പൊലീസുകാരും നിശ്ശബ്ദം സഹിച്ച് മിണ്ടാതെ നില്‍ക്കുന്നത് കാണാം.
സിജെപിക്കാരുടെ സമാധാനത്തോടെയുള്ള പ്രതിഷേധം എന്ന വാദം എത്രത്തോളം നുണയാണെന്ന് അറിയാന്‍ ഈ വീഡിയോ കണ്ടാല്‍ മതി.
ആ വനിതാ പൊലീസുകാരെ കണ്ടോ. അവർക്ക് കുടുംബവും കുട്ടികളും കാണും. കുട്ടികൾക്ക് ഭക്ഷണം നൽകാനും വീട് വൃത്തിയാക്കാനും വസ്ത്രങ്ങൾ അലക്കാനുമൊക്കെയുള്ള സാഹചര്യത്തിൽ, കഴിഞ്ഞ രണ്ടു ദിവസമായി അവർക്ക് വീട്ടിൽ പോകാൻ കഴിഞ്ഞിട്ടുണ്ടാകില്ല. ഭരണകൂടത്തിന്റെ പിൻബലമുണ്ടായിട്ടും, കുട്ടികളല്ലേ, ചെറിയ പാറ്റകളല്ലേ അവരെ ചുറ്റിക കൊണ്ട് അടിക്കരുത് എന്ന സുപ്രീംകോടതി നിര്‍ദേശമുള്ളതിനാല്‍ കൈകൾ കെട്ടിയിട്ടതുപോലെ നിസ്സഹായയായി അപമാനം സഹിക്കേണ്ടിവന്ന അവസ്ഥയാണ് ഈ വനിതാ പൊലീസിന്. എന്നിട്ടും അക്രമിയായ ഒരു പെണ്‍കുട്ടിയെ പിടിച്ച് ജീപ്പില്‍ കയറ്റിയാല്‍ പീഢിപ്പിച്ചു എന്ന പരാതിയാണ് കേരളത്തിലെ മാധ്യമങ്ങള്‍ ഉറക്കെ കൊട്ടിഘോഷിക്കുന്നത്.
















