Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഉസ്ബെക്കിസ്ഥാനെതിരെ ഗോള്‍ നേടിയതോടെ റൊണാള്‍ഡോ ലോകകപ്പ് ഫുട്ബാള്‍ ചരിത്രത്തില്‍ ഒരു റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചു- ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 11:58 pm IST
inFootball, Sports

ഹൂസ്റ്റണ്‍:: അമേരിക്കയിലെ ഹൂസ്റ്റണിലെ സ്റ്റേഡിയത്തില്‍ കണ്ടത് ഉയിര്‍ത്തെഴുന്നേറ്റ മറ്റൊരു റൊണാള്‍ഡോയെയാണ്. പോര്‍ച്ചുഗലിന് വേണ്ടി ഉസ്ബെക്കിസ്ഥാനെതിരെ ഗോള്‍ നേടിയതോടെ റൊണാള്‍ഡോ ലോകകപ്പ് ഫുട്ബാള്‍ ചരിത്രത്തില്‍ ഒരു റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചു- ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരം.

ആറ് ലോകകപ്പ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ടെങ്കിലും ലയണല്‍ മെസ്സിക്ക് ഈ റെക്കോഡ് നേടാന്‍ കഴിഞ്ഞില്ല. 2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ മെസ്സിക്ക് ഗോള്‍ നേടാനായില്ല. ഉസ്ബെക്കിസ്ഥാനെതിരെ റൊണാള്‍ഡ് എണ്ണം പറഞ്ഞ രണ്ട് ഗോളുകളാണ് നേടിയത്. റൊണാള്‍ഡോയ്‌ക്കെതിരെ ലോകമെമ്പാടും മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ നിറഞ്ഞതോടെയാണ് ഒരു രൗദ്രഭാവം ആവാഹിച്ച മറ്റൊരു റൊണാള്‍ഡോയെ ചൊവ്വാഴ്ച ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തില്‍ ലോകം കണ്ടത്. ഫുട്ബാള്‍ ഇതിഹാസങ്ങളായ തിയറി ഹെന്‍ട്രിയും സ്ലാടാന്‍ ഇബ്രാഹിമോവിച്ചും ആദ്യ മത്സരങ്ങളില്‍ തീരെ ഫോമിലല്ലാതിരുന്ന റൊണാ‍ള്‍ഡോയെ വേദനിപ്പിക്കുന്ന രീതിയില്‍ വിമര്‍ശിച്ചിരുന്നു.

റൊണാള്‍ഡോ സ്വാര്‍ത്ഥനാണെന്നും സ്വന്തമായി ഗോള്‍ നേടണമെന്ന സ്വാര്‍ത്ഥമോഹം കാരണം പോര്‍ച്ചുഗല്‍ ടീം ഈ ലോകകപ്പില്‍ തകര്‍ന്നടിയുകയാണെന്ന് വരെ തിയറി ഹെന്‍ട്രി വിമര്‍ശിച്ചിരുന്നു. സ്വന്തം ടീമിലെ മിന്നും താരമായ ബ്രൂണോ ഫെര്‍ണാണ്ടസിന് ഗോളടിക്കാന്‍ കഴിയാത്തത് റൊണാള്‍ഡോ ആണെന്ന് വരെ വിമര്‍ശനമുണ്ടായി. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന ഉഗ്രതാണ്ഡവമായിരുന്നു ഹൂസ്റ്റണ്‍ ഗ്രൗണ്ടില്‍ റൊണാള്‍ഡോ പുറത്തെടുത്തത്. 41ാം വയസ്സിലും തനിക്ക് സ്റ്റാമിനയും വേഗതയും നഷ്ടപ്പെട്ടിട്ടില്ലെന്ന് റൊണാള്‍ഡോ തെളിയിച്ചു. ആറാം മിനിറ്റിലും 39ാം മിനിറ്റിലുമായിരുന്നു റൊണാള്‍ഡോയുടെ മാജിക് ഗോളുകള്‍.

ഡിആര്‍ കോംഗോ എന്ന കുഞ്ഞന്‍ രാജ്യം പോര്‍ച്ചുഗലിനെ സമനിലയില്‍ കുരുക്കിയതോടെയായിരുന്നു റൊണാള്‍ഡോയ്‌ക്കെതിരെ ആരാധകരുടെ രോഷം അണപൊട്ടിയത്. മത്സരം 1-1 സമനിലയില്‍ പിരിയുകയായിരുന്നു. ഉസ്ബെക്കിസ്ഥാനെതിരെ വിജയം അനിവാര്യമായിരുന്ന കളിയിലാണ് റൊണാള്‍ഡോ ഉഗ്രപ്രകടനം കെട്ടഴിച്ചത്. 3-0 ന് ജയിച്ചതോടെ അടുത്ത റൗണ്ടിലേക്ക് പോര്‍ച്ചുഗല്‍ പ്രവേശിക്കുമെന്ന് ഏതാണ്ടുറപ്പായി. ഇനി ഗ്രൂപ്പ് ‘കെ’ യില്‍ അവസാനമായി ഒരു കളി കൂടി പോര്‍ച്ചുഗലിന് ബാക്കിയുണ്ട്. അത് കൊളംബിയയ്‌ക്കെതിരെയാണ്. കൊളംബിയയും ഉസ്ബെക്കിസ്ഥാനെ 3-1ന് തോല്‍പിച്ചിരുന്നു. അതിനാല്‍ പോര്‍ച്ചുഗല്‍- കൊളംബിയ മത്സരം തീ പാറും.

Tags: WC FootballfootballronaldoPortugalLatest newsWorld Cup Football 2026World record for Ronaldo
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.