Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ട്രംപ് തുടക്കമിട്ട ഫോട്ടോ വിവാദം; മെലോണിയ്‌ക്ക് പിന്തുണയേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2026, 07:37 am IST
inWorld

റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോ‌ർജിയ മെലോണി ഫോട്ടോ​ എടുക്കാൻ കെഞ്ചിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ തള്ളി ഇറ്റലിയിലെ രാഷ്‌ട്രീയ പാ‌ർട്ടികൾ. ട്രംപിനെ തള്ളിയും മെലോണിയ്‌ക്ക് പരസ്യ പിന്തുണ നൽകിയും ഇറ്റലിയിലെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ രം​ഗത്തെത്തിയിരിക്കുകയാണ്.

ജോർജിയയെ ആരെങ്കിലും ആക്രമിച്ചാൽ അത് ഇറ്റലിയെ മൊത്തത്തിൽ ആക്രമിക്കുന്നതിന് തുല്യമാണെന്ന് ഉപപ്രധാനമന്ത്രിയായ മാറ്റിയു റെൻസി പറഞ്ഞു. ട്രംപിന്റെ വാക്കുകൾ പതിവുപോലെ തന്നെ ഭയാനകമാണെന്ന് പറഞ്ഞ അദ്ദേഹം മെലോണിയോട് ട്രംപുമായുള്ള​ ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഒരു കാലത്ത് അടുത്ത രാഷ്‌ട്രീയ പങ്കാളികളായി കണക്കാക്കപ്പെട്ടിരുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഈ വർഷത്തെ ജി7 ഉച്ചകോടിയിലുണ്ടായ സൗഹൃദപരമായ ഇടപെടലുകളാണ് ഇപ്പോൾ വലിയ വാക്പോരിൽ എത്തിനിൽക്കുന്നത്.

കഴിഞ്ഞ ആഴ്ച ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്ൻസിലാണ് ജി7 ഉച്ചകോടി നടന്നത്. ഉച്ചകോടിയ്‌ക്കിടെ ഒരുമിച്ച് ഫോട്ടോയെടുക്കാൻ മെലോണി തന്നോട് കെഞ്ചി അപേക്ഷിച്ചതായി ഇറ്റലിയുടെ ‘ലാ7’ ടിവി ചാനലിന് നൽകിയ ഫോൺ അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതാണ് ഇപ്പോൾ വലിയ വാക്പോരിന് വഴിവെച്ചിരിക്കുന്നത്.

ഒരു ഫോട്ടോയെടുക്കാൻ അവർ എന്നോട് കെഞ്ചി അപേക്ഷിച്ചെന്നും താൻ സംസാരിച്ചതിൽ ഇറ്റാലിയൻ നേതാവ് ഒരുപക്ഷേ സന്തോഷവതിയായിരിക്കാം എന്നുമായിരുന്നു ട്രംപിന്റെ വാക്കുകൾ. എന്നാൽ, ട്രംപിന്റെ പ്രതികരണം വന്ന് മണിക്കൂറുകൾക്കകം തന്നെ ഇൻസ്റ്റാഗ്രാം വീഡിയോ സന്ദേശത്തിലൂടെ മെലോണി മറുപടിയുമായി രം​ഗത്തെത്തി.

ചില കാര്യങ്ങൾക്ക് ഉടനടി മറുപടി നൽകേണ്ടതുണ്ടെന്നും ഡൊണാൾഡ് ട്രംപ് ഉന്നയിച്ച അവകാശവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും മെലോണി പറഞ്ഞു. സത്യം പറഞ്ഞാൽ താൻ ഞെട്ടിപ്പോയെന്നും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റ് എന്തുകൊണ്ടാണ് സഖ്യകക്ഷികളോട് ഇത്തരത്തിൽ പെരുമാറുന്നതെന്ന് മനസിലാകുന്നില്ലെന്നും മെലോണി വ്യക്തമാക്കി. താനോ ഇറ്റലിയോ ഒരിക്കലും ആരുടെയും മുന്നിലും കെഞ്ചി അപേക്ഷിക്കാറില്ലെന്ന കാര്യം ട്രംപ് മനസിലാക്കിയിരിക്കണമെന്നും മെലോണി പറഞ്ഞു.

പുതിയ തർക്കങ്ങൾ​ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നതിന്റെ സൂചനകൾ പുറത്തുവരുന്നുണ്ട്.

അടുത്ത ആഴ്ച അമേരിക്കയിലേയ്‌ക്ക് നടത്താനിരുന്ന ഔദ്യോഗിക സന്ദർശനം ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ താജാനി റദ്ദാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ട്രംപിന്റെ ഫോൺ അഭിമുഖത്തോടുള്ള മെലോണിയുടെ പ്രതികരണത്തോട് വൈറ്റ് ഹൗസ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

2022ലാണ് ഇറ്റലിയുടെ ആ​ദ്യ വനിതാ പ്രധാനമന്ത്രിയായി മെലോണി അധികാരമേറ്റത്. ഒരു കാലത്ത് യൂറോപ്പിലെ ട്രംപിന്റെ ഏറ്റവും ശക്തരായ സഖ്യകക്ഷികളിൽ ഒരാളായാണ് മെലോണി കണക്കാക്കപ്പെട്ടിരുന്നത്. ട്രംപ് രണ്ടാം തവണ അമേരിക്കൻ പ്രസിഡന്റായപ്പോൾ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ഏക യൂറോപ്യൻ യൂണിയൻ നേതാവ് മെലോണിയായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തോടെയാണ് ട്രംപ്-മെലോണി ബന്ധത്തിൽ വിള്ളലുകൾ വീഴാൻ തുടങ്ങിയത്. ഇറാനിലെ അമേരിക്കയുടെ സൈനിക നടപടിയെ മാർപ്പാപ്പയായ ലിയോ പതിനാലാമൻ അപലപിച്ചതിനെ ട്രംപ് വിമർശിച്ചിരുന്നു. മാർപ്പാപ്പയെ വിമർശിക്കുന്നത് അം​ഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു മെലോണിയുടെ നിലപാട്. ഇതിനെയും അന്ന് ട്രംപ് പരസ്യമായി വിമർശിച്ചിരുന്നു.

 

Tags: franceDonald TrumpGeorgia MeloniG7 SummitPhoto controversy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

World

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

World

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

World

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.