Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: ഈ കപ്പില്‍ തൊട്ടാല്‍ കൈപൊള്ളും!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 03:46 pm IST
inFootball

ന്യൂയോര്‍ക്കില്‍ നിന്ന്
ഭാഗ്യരാജ്

ന്യൂയോര്‍ക്ക് സിറ്റി: ലോകകപ്പ് തൊട്ടടുത്ത് എത്തിയെങ്കിലും അമേരിക്കയില്‍ ആവേശം ഉച്ചസ്ഥായിയിലേയ്‌ക്ക് എത്തുന്നതേയുള്ളു. നിലവില്‍ ആവേശം തകര്‍ത്തു വാരുന്നത് മെക്സിക്കോയിലാണ്. അവിടെയാണല്ലോ കപ്പിന്റെ അരങ്ങേറ്റം. മാത്രമല്ല, ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ കമ്പത്തിന്റെ പങ്കുപറ്റിയാണ് മെക്സിക്കോയുടെ കിടപ്പ്. ആ ആവേശത്തിന്റെ രാപ്പനി അവരേയും പിടികൂടാതിരിക്കില്ല. അമേരിക്കയില്‍ കാര്യങ്ങള്‍ അല്പം വ്യത്യസ്തമാണ്. സോക്കര്‍ എന്ന് ഇവിടത്തുകാര്‍ വിളിക്കുന്ന ഫുട്ബോളിന് യൂറോപ്പിലേയോ ലാറ്റിനമേരിക്കയിലേയോ പോലുള്ള ആവേശം ഇനിയും ആയിട്ടില്ല. പോരാത്തതിന് ഇക്കുറി തൊട്ടാല്‍ പൊള്ളുന്ന ടിക്കറ്റ് നിരക്കാണ് കളികള്‍ക്ക്. സാധാരണക്കാര്‍ക്കെന്നല്ല ഒരുവിധപ്പെട്ടവര്‍ക്കൊന്നും ചിന്തിക്കാന്‍ വയ്യാത്ത വില. ഫുട്ബോള്‍ പണക്കാരുടെ മാത്രം കളിയായി മാറുന്ന സ്ഥിതിയാണ് ഈ ലോകകപ്പ് പൊതുവെ കാണിച്ചുതരുന്നത്. കളികള്‍ പ്രത്യേകിച്ചു ഫുട്ബോള്‍, ലോകത്തേയും ജനതയേയും ഒന്നിപ്പിക്കുമെന്നാണ് പൊതുവെ പറയുന്നതെങ്കിലും ഇവിടെ കഥ അല്‍പം വ്യത്യസ്തം തന്നെയാണ്. മിക്കവരും ടിവി സെറ്റിനു മുന്നിലെ ആരാധകരായി ഒതുങ്ങും.

ന്യൂയോര്‍ക്കിലെ ആദ്യ മല്‍സരം ബ്രസീലും മൊറോക്കോയും തമ്മിലാണ്. വേദി മെറ്റ്ലൈഫ് സ്റ്റേഡിയം. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളില്‍ ഒന്ന്. ഇരിപ്പിടം 84,500. ബ്രസീല്‍ നാലാം കിരീടമണിഞ്ഞ 1994ലെ ഫൈനല്‍ വേദി. വിവരണമൊക്കെ കൊള്ളാം പക്ഷേ, അവിടെ കയറണമെങ്കില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 140 ഡോളറിനു മേലാണ്. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ ഏകദേശം പതിമൂവായിരം രൂപ. കൂടിയ ടിക്കറ്റ് വില ഒന്നര ലക്ഷത്തോളം വരും. ഇതുവച്ചു കണക്കാക്കിയാല്‍ അറിയാമല്ലോ വരും മല്‍സരങ്ങളുടെ വില. കിരീടമണിഞ്ഞ കളത്തില്‍ ബ്രസീല്‍ ഒരിക്കല്‍ക്കൂടി അരങ്ങേറുന്നത് അവരെ സംബന്ധിച്ച് സന്തോഷകരമാണെങ്കിലും എതിരാളികല്‍ കുറച്ചു കടുപ്പക്കാരാണെന്ന യാഥാര്‍ഥ്യം ബാക്കി നില്‍ക്കുന്നു. ബ്രസീലിന്റെ ഒഴുക്കുള്ള ലാറ്റിനമേരിക്കന്‍ ശൈലി മറികടക്കേണ്ടത് ആഫ്രിക്കന്‍ കരുത്തിനെയാണ്. ബ്രസീലും ഇക്കുറി സ്വതസ്സിദ്ധമായ കളിശൈലിയില്‍ നിന്നു മാറിയാണെന്നതും ഓര്‍ക്കണം. കാര്‍ലോ ആഞ്ചലോട്ടി എന്ന കോച്ചിനു കീഴില്‍ അവര്‍ യൂറോപ്യന്‍ ശൈലി കൈവശമാക്കിയാണ് വരുന്നത്. അതു കളിക്ക് സൗന്ദര്യത്തിനൊപ്പം കരുത്തുകൂടി ചേര്‍ക്കും.

എന്നാല്‍, ഇവിടെ ആരാധകരുടെ താത്പര്യങ്ങള്‍ പൊതുവെ വ്യത്യസ്തമാണ്. സ്പാനിഷ് ജനസംഖ്യകൂടുതലുള്ള ഇവിടെ, ടീമെന്ന നിലയില്‍ സ്പെയ്നിനോടാണ് പൊതുവെ താത്പര്യം കൂടുതല്‍. കറുത്ത വര്‍ഗക്കാര്‍ ധാരാളമുള്ളതിനാല്‍ ആഫ്രിക്കന്‍ ടീമുകള്‍ക്കും ആരാധകര്‍ ഏറും. അതിന്റെ ആനുകൂല്യം മൊറോക്കോയ്‌ക്കു കിട്ടും. അല്ലെങ്കിലും ഇത്തവണ വിലയിരുത്തലുകളില്‍ പൊതുവെ സ്പെയ്നിന് ആണല്ലോ മൂന്‍തൂക്കം. ഓരോ പൊസിഷനിലും ഒന്നിനൊന്നു മെച്ചപ്പെട്ട കളിക്കാര്‍ കൈവശമുള്ള അവരെ മറികടക്കാന്‍ എതിരാളികല്‍ വിയര്‍ക്കും. മെസ്സിക്കും നെയ്‌മര്‍ക്കും റൊണാള്‍ഡോയ്‌ക്കും മറ്റും ചുറ്റും കറങ്ങുന്നതു പോലുള്ള ടീമല്ല സ്പെയ്ന്‍. അവരുടേതു ടീം ഗെയിമാണ്. ഓരോ പൊസിഷനലും ഇളകിയുറച്ച കളിക്കാരുള്ളപ്പോല്‍ അവര്‍ക്കതിനു കഴിയും. 2010ല്‍ ആദ്യ ലോകകപ്പു നേടിയപ്പോള്‍ സ്പെയ്ന്‍ അതു കാണിച്ചു തന്നതാണല്ലോ. ഇവിടെ അതിന്റെ തനിയാവര്‍ത്തനമായിക്കൂടെന്നില്ല.

Tags: MexicoFIFA World Cup 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.