Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Football

ഫിഫ ലോകകപ്പ് 2026: കൊറിയയ്‌ക്ക് ചെക്ക്!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 03:05 pm IST
inFootball, Sports

ഗൗഡലാജാറ (മെക്സിക്കോ): ഇരുപത്തിമൂന്നാം ലോകകപ്പിലെ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയ്‌ക്ക് എതിരാളികള്‍ യൂറോപ്യന്‍ കരുത്തുമായെത്തുന്ന ചെക്ക് റിപ്പബ്ലിക്ക്. 12-ാം തവണയാണ് ദക്ഷിണ കൊറിയ ലോകകപ്പില്‍ കളിക്കാനിറങ്ങുന്നത്. 2002-ല്‍ ജപ്പാനിലും കൊറിയയിലുമായി നടന്ന ലോക മാമാങ്കത്തില്‍ നാലാം സ്ഥാനം നേടിയതാണ് ദക്ഷിണ കൊറിയയുടെ ഏറ്റവും മികച്ച പ്രകടനം. 2010, 2022 ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലെത്തി. അതേസമയം ചെക്ക് റിപ്പബ്ലിക്ക് 2006നുശേഷം ആദ്യമായാണ് ലോകകപ്പില്‍ കളിക്കാനിറങ്ങുന്നത്. ചെക്കോസ്ലാവാക്യയായി കളിച്ചിരുന്ന 1934, 1962 ലോകകപ്പില്‍ റണ്ണേഴ്സായിരുന്നു.

അത്ഭുതങ്ങള്‍ തീര്‍ക്കുന്ന കൊറിയ

ഏഷ്യന്‍ യോഗ്യതായുടെ മൂന്നാം റൗണ്ടില്‍ ജേതാക്കളായാണ് ദക്ഷിണ കൊറിയ ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയത്. കളിച്ച 10ല്‍ ആറ് വിജയവും നാല് സമനിലയുമാണ് അവര്‍ നേടിയത്. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എച്ചിലെ അവസാന പോരാട്ടത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച രാജ്യമാണ് ദക്ഷിണ കൊറിയ. മികച്ച പ്രതിരോധവും അതിവേഗ പ്രത്യാക്രമണവുമാണ് അവരുടെ ശക്തി. 35 വയസ്സുള്ള ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ കിം സ്യുങ് ഗ്യു ആണ് ടീമിലെ കാരണവര്‍. 144 കളികളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച നാലാം ലോകകപ്പ് കളിക്കാനിറങ്ങുന്ന സണ്‍ ഹ്യുങ് മിന്‍ ആണ് നായകന്‍. 144 കളികളില്‍ നിന്ന് രാജ്യത്തിനായി 56 ഗോളുകളും നേടിയിട്ടുണ്ട് ലോസ് ആഞ്ചലസ് എഫ്സിക്കായി കളിക്കുന്ന ഈ താരം. ബയേണ്‍ മ്യൂണിച്ച് താരം കിം മിന്‍ ജെ, ബൊറൂസിയ മൊന്‍ചെന്‍ഗ്ലാബാച്ച് താരം ജെന്‍സ് കാസ്ട്രോപ്, പിഎസ്ജിയുടെ ലീ കാങ് ഇന്‍ തുടങ്ങി യൂറോപ്പിലെ പ്രമുഖ ലീഗുകളില്‍ കളിക്കുന്ന പരിചയസമ്പന്നരുമടങ്ങിയതാണ് കോച്ച് ഹോങ് മ്യുങ്-ബോ പരിശീലിപ്പിക്കുന്ന ദക്ഷിണ കൊറിയന്‍ ടീം.

സാധ്യതാ ടീം: കിം സ്യുങ് ഗ്യു, കിം മിന്‍ജെ, ലീ ഹാന്‍ബിയോം, സിയോള്‍ യങ്വൂ, ലീ കിഹ്യുക്ക്, ലീ ടെയ്‌സോക്ക്, ഹ്വാങ് ഇന്‍ബിയോം, പൈക് സിയുങ്ഹോ, ലീ കാംഗിന്‍, ലീ ജെയ്‌സങ്, സണ്‍ ഹ്യൂങ്മിന്‍.

യുവത്വത്തിന് മുന്‍ഗണന നല്‍കി ചെക്ക്

യുവത്വത്തിനും പരിചയസമ്പത്തിനും മുന്‍ഗണന നല്‍കിയ ടീമുമായാണ് ചെക്ക് റിപ്പബ്ലിക്ക് 20 വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ലോകകപ്പ് കളിക്കാനെത്തുന്നത്. യൂറോപ്യന്‍ യോഗ്യാ റൗണ്ടില്‍ ഗ്രൂപ്പ് എല്ലില്‍ നിന്ന് ക്രൊയേഷ്യക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി മുന്നേറി അയര്‍ലന്‍ഡിനെയും ഡെന്മാര്‍ക്കിനെയും ഷൂട്ടൗട്ടിലേക്ക് നീണ്ട പ്ലേ ഓഫില്‍ പരാജയപ്പെടുത്തിയാണ് ചെക്ക് റിപ്പബ്ലിക്ക് അമേരിക്കന്‍ ടിക്കറ്റ് സ്വന്തമാക്കിയത്. അതിനുശേഷം നടന്ന രണ്ട് സൗഹൃദ മത്സരത്തില്‍ വിജയിക്കുകയും ചെയ്തു. 27 കാരനായ ലാഡിസ്ലാവ് ക്രെജിക്കാണ് ടീമിന്റെ നായകന്‍. 90 മത്സരങ്ങള്‍ കളിച്ച് തോമസ് സൂസെക്, 79 മത്സരങ്ങള്‍ കളിച്ച വ്‌ളാഡിമിര്‍ ഡാരിഡ എന്നിവരാണ് ടീമിലെ ഏറ്റവും പരിചയസമ്പന്നര്‍. 26 വയസ്സുള്ള മാറ്റേജ് കോവാര്‍ ഗോള്‍വലയ്‌ക്ക് മുന്നില്‍ ഇടംപിടിക്കുമ്പോള്‍ പ്രതിരോധത്തിന് ചുക്കാന്‍ പിടിക്കുക നായകന്‍ തന്നെ. കൂട്ടിന് വ്ളാഡിമിര്‍ കൗഫല്‍, ഡേവിഡ് ഡൗഡേര, തോമസ് ഹോള്‍സ് എന്നിവരും. മധ്യനിരയില്‍ കല്‍മെനയാന്‍ തോമസ് സൂസെക്, മൈക്കല്‍ സാഡിലെക്, പവേല്‍ സുല്‍ക് എന്നിവരും മുന്നേറ്റത്തില്‍ പാട്രിക് ഷിക്കും ഇറങ്ങിയേക്കും.
സാധ്യതാ ഇലവന്‍: കോവാര്‍, വ്ളാഡിമിര്‍ കൗഫല്‍, ഡേവിഡ് ഡൗഡേര, തോമസ് ഹോള്‍സ്, ക്രെജി, സെലെനി, സൂസെക്, സാഡിലെക്, ആദം ഹ്ലോസെക്, പാവല്‍ സുല്‍ക്, പാട്രിക് ഷിക്ക്.

Tags: FIFA World Cup 2026South KoreaSon Heung-minCzechoslovakia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.