Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

ശ്യാമപ്രസാദ് മുഖ‍ര്‍ജിയുടെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ പ്രതിമയില്‍ മാല ചാര്‍ത്തിക്കൊണ്ടാണ് സുവേന്ദു അധികാരി ബിജെപിയുടെ ബംഗാളിലെ വിജയം ആഘോഷിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2026, 01:32 am IST
in India

കൊല്‍ക്കൊത്ത: ഹിന്ദുത്വത്തിനും സനാതനധര്‍മ്മത്തിനും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ബംഗാളുകാരനായ ശ്യാമപ്രസാദ് മുഖര്‍ജിക്ക് ജന്മനാട്ടില്‍ ഒരു മികച്ച സ്മാരകം ഇല്ലാത്തിനാല്‍ എല്ലാക്കാലത്തും ബിജെപിക്കാര്‍ക്ക് മനോവേദനയുണ്ടായിരുന്നു. 34 വര്‍ഷത്തെ സിപിഎം ഭരണവും അതിന് ശേഷം ഒരു 15 വര്‍ഷത്തെ തൃണമൂല്‍ ഭരണവും ഹൈന്ദവസംസ്കാരത്തെയും ഹൈന്ദവ ബിംബങ്ങളെയും തൂത്തെറിഞ്ഞുകഴിഞ്ഞു. ഇനി എല്ലാം തിരിച്ചുപിടിക്കാനും പഴയ ഹൈന്ദവസംസ്കാരത്തിന്റെ ഗരിമയിലേക്ക് ബംഗാളിനെ മടക്കിക്കൊണ്ടുവരാനുമാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ബംഗാള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ബംഗാളില്‍ മമതാസര്‍‍ക്കാരിനെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം സീറ്റുകള്‍ നേടി തൂത്തെറിഞ്ഞ് ബിജെപി സര്‍ക്കാര്‍ അധികാരം പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയായ സുവേന്ദു അധികാരി ആദ്യം ഓര്‍ത്തത് ശ്യാമപ്രസാദ് മുഖര്‍ജിയെ ആണ്. ശ്യാമപ്രസാദ് മുഖര്‍ജി ബംഗാളിന്റെ മാത്രമല്ല, ഭാരതത്തിന്റെ തന്നെ ഇതിഹാസതുല്ല്യനായ നേതാവായിരുന്നു. ശ്യാമപ്രസാദ് മുഖ‍ര്‍ജിയുടെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ പ്രതിമയില്‍ മാല ചാര്‍ത്തിക്കൊണ്ടാണ് സുവേന്ദു അധികാരി ബിജെപിയുടെ ബംഗാളിലെ വിജയം ആഘോഷിച്ചത്.

125 അടി ഉയരമുള്ള ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ നിര്‍മ്മിക്കുന്നു
ബംഗാളില്‍ 125 അടി ഉയരമുള്ള ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനാഘോഷത്തോടനുബന്ധിച്ചാണ് ഈ തീരുമാനം. ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പോലെ ഇതും ഒരു വലിയ ദേശീയ സ്മാരകമാക്കി മാറ്റും. ഇവിടേയ്‌ക്ക് ഇന്ത്യയെമ്പാടുനിന്നുമുള്ള ബിജെപി പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുന്ന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.

നെഹ്രുവിനെ വെള്ളം കുടിപ്പിച്ച ശ്യാമപ്രസാദ് മുഖര്‍ജി

ബിജെപിയുടെ രൂപീകരണത്തിനും വാജ് പേയി എന്ന നേതാവിന്റെ വളര്‍ച്ചയ്‌ക്കും കാരണക്കാരനായ, ഹിന്ദു ആശയങ്ങള്‍ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഒരു കാലത്ത് നെഹ്രുവിനെ വെള്ളം കുടിപ്പിച്ച എതിരാളിയായിരുന്നു. ഇനി ആരാണ് ഈ ശ്യാമപ്രസാദ് മുഖര്‍ജി എന്നറിയാം..

ഇംഗ്ലണ്ടില്‍ പോയി നിയമംപഠിച്ച ബാരിസ്റ്ററായ ശ്യാമപ്രസാദ് മുഖര്‍ജി

ഹൈക്കോടതി ജഡ്ജിയും കല്‍ക്കത്ത യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ അശുതോഷ് മുഖര്‍ജിയുടെ മകനാണ് ശ്യാമപ്രസാദ് മുഖര്‍ജി. ബംഗാളിലെ പ്രസിഡന്‍സി കോളെജില്‍ നിന്നും ഇംഗ്ലീഷില്‍ ബിഎയും എംഎയും പാസായ ശേഷം അദ്ദേഹം കല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമവും പഠിച്ചു. അതിന് ശേഷം ലണ്ടനിലെ ലിങ്കണ്‍സ് ഇന്‍ കോളെജില്‍ നിന്നും നിയമം പഠിച്ച് ബാരിസ്റ്ററായി. വെറും 33 വയസ്സുള്ളപ്പോള്‍ കല്‍ക്കത്ത യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായി. സാഹിത്യത്തിലും മറ്റ് വിഷയങ്ങളിലും നിരവധി ഡോക്ടറേറ്റുകള്‍ നേടിയതിനാല്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി എന്ന് വിളിക്കപ്പെട്ടു.

രാഷ്‌ട്രീയത്തിലിറങ്ങിയത് നെഹ്രുവിന്റെ മുസ്ലിം പ്രീണനത്തില്‍ മനംമടുത്ത്

ആദ്യം കോണ്‍ഗ്രസിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും മുസ്ലിം ലീഗിന്റെ വളര്‍ച്ച കണ്ട് അദ്ദേഹം കോണ്‍ഗ്രസ് വിട്ടു. എത്രയോ വലിയ ഔദ്യോഗികപദവികളില്‍ ഇരുന്ന ശിഷ്ടകാലം ജീവിക്കാവുന്ന ശ്യാമപ്രസാദ് മുഖര്‍ജി അതെല്ലാം വിട്ട് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയത്. നെഹ്രുവിന്റെ മുസ്ലിം പ്രീണനത്തില്‍ മനസ്സ് മടുത്തിട്ടാണ്.

ആദ്യം കുറച്ചുകാലം ഹിന്ദു മഹാസഭയിലാണ് ശ്യാമപ്രസാദ് മുഖര്‍ജി പ്രവര്‍ത്തിച്ചത്. ആദ്യ നെഹ്രു മന്ത്രിസഭയില്‍ വ്യവസായമന്ത്രിയായിരുന്നു ശ്യാമപ്രസാദ് മുഖര്‍ജി. പക്ഷെ നെഹ്രുവിന്റെ പാകിസ്താന്‍ അനുകൂല നയങ്ങളും പാകിസ്താന്‍ പ്രീണനവും ശ്യാമപ്രസാദ് മുഖര്‍ജിയെ ദേഷ്യം പിടിപ്പിച്ചു. 1950 എപ്രില്‍ എട്ടിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാനും നെഹ്രുവും തമ്മില്‍ ഒരു കരാര്‍ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളിലുമുള്ള ന്യൂനപക്ഷങ്ങളുടെ മേല്‍ (പാകിസ്ഥാനിലെ ഹിന്ദുക്കളുടെ മേല്‍ ഇന്ത്യയ്‌ക്കും ഇന്ത്യയിലെ മുസ്ലിങ്ങളുടെ മേല്‍ പാകിസ്താനും) ഇരുരാജ്യങ്ങള്‍ക്കും അധികാരം ഉണ്ടായിരിക്കുന്നതല്ല എന്നതായിരുന്നു ഈ കരാര്‍. ഇന്ത്യ കിഴക്കന്‍ പാകിസ്ഥാനിലെ (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഹിന്ദുക്കളെ തഴഞ്ഞു എന്ന് ആരോപിച്ച് കോപിഷ്ടനായി ശ്യാമപ്രസാദ് മുഖര്‍ജി നെഹ്രുമന്ത്രിസഭയില്‍ നിന്നും രാജിവെച്ചു

കോണ്‍ഗ്രസിനെതിരെ ഭാരതീയ ജനസംഘം രൂപീകരിച്ചതെന്തിന്?

കോണ്‍ഗ്രസ് രാജ്യത്തെ ശിഥിലീകരിക്കുമെന്ന് പറഞ്ഞ ശ്യാമപ്രസാദ് മുഖര്‍ജി 1951ല്‍ കോണ്‍ഗ്രസിനെ ശക്തമായി എതിര്‍ക്കാന്‍ മറ്റൊരു പാര്‍ട്ടി രൂപീകരിച്ചു. ഇതാണ് ഭാരതീയ ജനസംഘ്. ആര്‍എസ്എസിന്റെ നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയെ ഈ പാര്‍ട്ടിയുടെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിയോഗിച്ചു. അന്ന് ഹിന്ദിയിലുള്ള തന്റെ പ്രസംഗം എഴുതിയെടുക്കാനും നോട്ടുകള്‍ എഴുതാനും ദീന്‍ദയാല്‍ ഉപാധ്യായയുടെ സഹപ്രവര്‍ത്തകനെക്കൂടി ശ്യാമപ്രസാദ് മുഖര്‍ജി തന്റെ അസിസ്റ്റന്‍റായി എടുത്തു. ഇതായിരുന്നു അടല്‍ ബിഹാരി വാജ് പേയി.

അന്ന് ഒരു രാഷ്‌ട്രീയ സംഘടന എന്ന നിലയില്‍ ആര്‍എസ് എസ് നിരോധിക്കപ്പെട്ട കാലമാണ്.  അതിനാല്‍ പല ആര്‍എസ് എസ് പ്രവര്‍ത്തകരും ഭാരതീയ ജനസംഘത്തില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയാകെ ഭാരതീയ ജനസംഘം കെട്ടിപ്പടുക്കാന്‍ ശ്യാമപ്രസാദ് മുഖര്‍ജി പ്രവര്‍ത്തിച്ചു. വാജ് പേയി അസിസ്റ്റന്‍റായി അദ്ദേഹംത്തിനൊപ്പം ഇന്ത്യയാകെ സഞ്ചരിച്ചു. അങ്ങിനെ 1951-52 കാലത്ത് ഇന്ത്യയില്‍ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് വന്നു. കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഭാരതീയ ജനസംഘം തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ആകെയുള്ള 489 സീറ്റുകളില്‍ കോണ്‍ഗ്രസ് 364 സീറ്റുകളും നേടി. ജനസംഘം മൂന്ന് സീറ്റ് നേടി. കല്‍ക്കത്ത സൗത്ത് ഈസ്റ്റ് ലോക് സഭാ സീറ്റില്‍ നിന്നും ശ്യാമപ്രസാദ് മുഖര്‍ജി വിജയിച്ചു. അന്ന് 3.06 ശതമാനം വോട്ട് നേടിയ ജനസംഘം ദേശീയ പാര്‍ട്ടി പദവിയ്‌ക്കുള്ള യോഗ്യത നേടിയത് ശ്യാമപ്രസാദ് മുഖര്‍ജിയെ സന്തോഷിപ്പിച്ചുവെന്ന് വാജ് പേയി ഓര്‍ക്കുന്നു.  കുറഞ്ഞത് 3 ശതമാനം വോട്ടുള്ള പാര്‍ട്ടിക്ക് ദേശീയപാര്‍ട്ടി പദവി നല്‍കാമെന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമം.

ശ്യാമപ്രസാദ് മുഖര്‍ജിയുടെ കശ്മീര്‍ പ്രക്ഷോഭം; ഒടുവില്‍ അറസ്റ്റ്, മരണം

പിന്നീട് ആര്‍എസ്എസുകാരനായ ദീന്‍ദയാല്‍ ഉപാധ്യായയെ ജനസംഘത്തിന്റെ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് കൊണ്ടുവന്നു. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ശ്യാമപ്രസാദ് മുഖര്‍ജി ഭാരതീയ ജനസംഘത്തെ കെട്ടിപ്പടുത്തു. നെഹ്രുവിന്റെ കശ്മീര്‍ നയത്തേയും കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികളുടെ കാര്യത്തിലും നെഹ്രുവിനെതിരെ ഭാരതീയ ജനസംഘം 1952 മുതല്‍ വന്‍പ്രക്ഷോഭം നടത്തി. വെറും മൂന്ന് സീറ്റില്‍ ഒതുങ്ങിയ ഭാരതീയ ജനസംഘത്തെ വളര്‍ത്താന്‍ ശ്യാമപ്രസാദ് മുഖര്‍ജി മറ്റ് പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങി.

കശ്മീരിനെ പൂര്‍ണ്ണമായും ഇന്ത്യയില്‍ ലയിപ്പിക്കണമെന്നും ഇന്ത്യന്‍ ഭരണഘടന കശ്മീരിന് കൂടി ബാധകമാക്കണമെന്നും ആവശ്യപ്പെട്ട് ശ്യാമപ്രസാദ് മുഖര്‍ജി കശ്മീര്‍ സത്യാഗ്രഹം സംഘടിപ്പിച്ചു. നെഹ്രു അനുവദിച്ചതുപോലെ കശ്മീരിനുള്ള പ്രത്യേക പദവികള്‍ എടുത്തുകളയാനും ശ്യാമപ്രസാദ് മുഖര്ജി ആവശ്യപ്പെട്ടു. ഒരു രാജ്യത്ത് രണ്ട് പ്രധാനമന്ത്രിയോ രണ്ട് കൊടിയോ രണ്ട് ഭരണഘടനയോ വേണ്ടെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നെഹ്രുവിന്റെ കശ്മീര്‍ നയത്തെ എതിര്‍ത്ത് വന്‍പ്രചാരണക്കൊടുങ്കാറ്റ് അഴിച്ചുവിട്ടു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രസംഗം എഴുതിയെടുത്തും സ്വന്തമായി പ്രസംഗിച്ചും വാജ് പേയി നിഴലുപോലെ കൂടെയുണ്ടായിരുന്നു. കശ്മീരിലേക്ക് കടക്കാന്‍ പ്രത്യേകം പെര്‍മിറ്റ് വേണമെന്ന നെഹ്രുവിന്റെ നിയമത്തെ വെല്ലുവിളിച്ച് പെര്‍മിറ്റ് ഇല്ലാതെ കശ്മീരിലേക്ക് പ്രവേശിക്കാന്‍ ശ്യാമപ്രസാദ് മുഖര്‍ജി തീരുമാനിച്ചു. 1953ല്‍ കശ്മീരിലേക്ക് പെര്‍മിറ്റില്ലാതെ പ്രവേശിക്കാന്‍ ശ്രമിച്ച ശ്യാമപ്രസാദ് മുഖര്‍ജിയെ അറസ്റ്റ് ചെയ്തു. മുഖര്‍ജിയെ ശ്രീനഗറിലേക്ക് കൊണ്ടുപോയി വീട്ടുതടങ്കലിലാക്കി. തൊട്ടടുത്ത് മാസം ശ്യാമപ്രസാദ് മുഖര്‍ജി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു- കൃത്യമായി പറഞ്ഞാല്‍ 1953 ജൂണ്‍ 23ന്.

ശ്യാമപ്രസാദ് മുഖര്‍ജി രൂപീകരിച്ച ഭാരതീയ ജനസംഘ് ബിജെപിയായി മാറിയ യാത്ര

ശ്യാമപ്രസാദ് മുഖര്‍ജി അവസാനിപ്പിച്ചിടത്ത് നിന്നും ദീന്‍ദയാല്‍ ഉപാധ്യായയും വാജ് പേയിയും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോയി. 1977ല്‍ ഭാരതീയ ജനസംഘം മറ്റ് ചില പാര്‍ട്ടികളുമായി ലയിച്ച് ജനതാപാര്‍ട്ടിയായി മാറി. അടിയന്താവസ്ഥയ്‌ക്ക് ശേഷം കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നു. എങ്കിലും ഉള്ളിലെ നേതാക്കള്‍ തമ്മില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമായി ഇതോടെ പഴയ ഭാരതീയ ജനസംഘം നേതാക്കള്‍ ജനതാദളില്‍ നിന്നും പുറത്തുപോയി പുതിയ പാര്‍ട്ടി രൂപീകരിച്ചു. അതാണ് 1980ല്‍ രൂപീകരിച്ച ബിജെപി. വാജ് പേയിയായിരുന്നു ബിജെപിയുടെ സ്ഥാപക അധ്യക്ഷന്‍. അങ്ങിനെ ശ്യമപ്രസാദ് മുഖര്‍ജി രൂപീകരിച്ച ഈ ഭാരതീയ ജനസംഘമാണ് പിന്നീട് ഒരര്‍ത്ഥത്തില്‍ ബിജെപി എന്ന രാഷ്‌ട്രീയപ്രസ്ഥാനമായി മാറിയത്. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം ബിജെപി ഭരണത്തിലേറിയിട്ടും ശ്യാമപ്രസാദ് മുഖര്‍ജിയുടെ സംസ്ഥാനത്ത് അധികാരത്തിലെത്താതിരുന്നത് മോദിയ്‌ക്കും എന്നും വേദനയായിരുന്നു. അതാണ് 2026ല്‍ മമതയെ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞപ്പോള്‍ യാഥാര്‍ത്ഥ്യമായത്.

Tags: bjpBengalJanasanghSuvendhu AdhikariLatest newsShyamaprasad Mukherjee125 feet Statue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം
India

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

India

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

India

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

India

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.