Kerala

മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീര്‍ത്തിപ്പെടും വിധം വ്യാജ ചിത്രം പ്രചരിപ്പിച്ച പ്രതി കസ്റ്റഡിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീര്‍ത്തിപ്പെടും വിധം വ്യാജ ചിത്രം നിര്‍മിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഉള്ളിയേരി നാറാത്ത് കരുണന്‍ ചാലിനെയാണ് അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇയാളുടെ മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഉള്ളിയേരി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീന്‍ പുളിക്കൂലിന്റെ പരാതിയിലാണ് കരുണനെതിരെ കേസെടുത്തത്.സമൂഹ മാധ്യമത്തിലൂടെ എ ഐ നിര്‍മ്മിത ഫോട്ടോ പ്രദര്‍ശിപ്പിച്ച് അപ കീര്‍ത്തിപ്പെടുത്താനും നാട്ടില്‍ രാഷ്‌ട്രീയ ശത്രുത വളര്‍ത്താനും ഇയാള്‍ ബോധപൂര്‍വം ശ്രമിച്ചെന്നാണ് പരാതി.

പ്രധാനമന്ത്രിയുടെ ഷൂസില്‍ മുഖ്യമന്ത്രി ഉമ്മ വയ്‌ക്കുന്ന തരത്തില്‍ വ്യാജമായി സൃഷ്ടിച്ച ചിത്രമാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

 

 

 

Recent Posts