പാലക്കാട്: മാസപ്പടി കേസില്‍ വിചഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാനുള്ള ശ്രമത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ മന്ത്രിയുമായ എംബി രാജേഷ്. ഇന്ന് പിണറായി വിജയനെതിരെ ഇഡി വന്നു എന്ന് കരുതി ആഹ്ലാദിക്കുന്ന സതീശന്‍, നാളെ തനിക്ക് നേരെയും വരുമെന്ന് മറക്കരുതെന്നാണ് രാജേഷിന്‌റെ മുന്നറിയിപ്പ്. ഹൈക്കോടതിയില്‍ ഒത്തുകളിച്ച് ഇഡിക്ക് സര്‍ക്കാര്‍ സൗകര്യമൊരുക്കിക്കൊടുത്തെന്നും സതീശന്‍ ചെയ്യുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതുപോലെയാണെന്നും രാജേഷ് പറഞ്ഞു.
പിണറായിക്കെതിരെ എഫ്ഐആര്‍ ഇട്ടത് ഇഡിയും വിഡിയും ചേര്‍ന്ന മാച്ച് ഫിക്‌സിങ് നടപടിയാണ്. ഇത് രാഷ്‌ട്രീയ വേട്ടയാടലാണ്. ഇഡി എന്താണോ പറഞ്ഞത് അത് വേദവാക്യമാക്കുകയാണ്. കോടതിക്ക് മുകളിലല്ല ഇഡിയെന്നും എംബി രാജേഷ് പറഞ്ഞു.
ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തത് ക്രിമിനല്‍ സംഘത്തെ പോലെയാണ്. ഗോളി ഇല്ലാത്ത ഗോള്‍പോസ്റ്റില്‍ ഗോള്‍ അടിക്കുന്നത് പോലെ ഒരു വിധിയും വാങ്ങി വന്ന് പിണറായിയെയും ഇടതുപക്ഷത്തെയും വേട്ടയാടാനാണ് ശ്രമം. നിയമപരമായും രാഷ്‌ട്രീയമായും ഇതിനെ നേരിടുമെന്നാണ് രാജേഷിന്‌റെ അവകാശവാദം.
















