India

എബിവിപി ദേശീയ നിര്‍വാഹക സമിതി യോഗം 29 മുതല്‍ 31 വരെ ഭുവനേശ്വറില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഭുവനേശ്വര്‍: അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ദേശീയ നിര്‍വാഹക സമിതി യോഗം മെയ് 29 മുതല്‍ 31 വരെ ഒഡീഷയിലെ ഭുവനേശ്വറിലെ ശിക്ഷാ ‘ഓ’ അനുസന്ധാന്‍ സര്‍വകലാശാലയില്‍ വെച്ച് നടക്കും.

ഭാരതത്തിലുടനീളമുള്ള കാമ്പസുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ദേശീയ ഭാരവാഹികള്‍ ഉള്‍പ്പെടെ ആകെ 484 പ്രതിനിധികള്‍ ഈ ത്രിദിന യോഗത്തില്‍ പങ്കെടുക്കും. 27ന് രാജ്യത്തുടനീളമുള്ള 106 പ്രമുഖ കാര്യകര്‍ത്താക്കള്‍ പങ്കെടുക്കുന്ന കേന്ദ്ര പ്രവര്‍ത്തക സമിതി യോഗം ചേരും. മെയ് 28ന് പൗരസ്വീകരണ ചടങ്ങില്‍ ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി മുഖ്യാതിഥിയായി പങ്കെടുക്കും. എബിവിപിയുടെ മുന്‍കാല പ്രവര്‍ത്തകരും നിലവിലെ പ്രവര്‍ത്തകരും സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരിക്കും.

Recent Posts