Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര; യുഡിഎഫ് പ്രതീക്ഷ കേന്ദ്രത്തില്‍

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
May 24, 2026, 09:42 am IST
inKerala

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പാക്കാന്‍ കേന്ദ്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് യുഡിഎഫ് സര്‍ക്കാര്‍. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു സംസ്ഥാനത്തുടനീളം സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര എന്നത്. ഇന്ദിര ഗ്യാരന്റിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് പ്രഖ്യാപിച്ചത്.

ആദ്യ മന്ത്രിസഭയില്‍ തന്നെ പദ്ധതിക്ക് അംഗീകാരമായി. ജൂണ്‍ 15 മുതല്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അതിനുള്ള സാമ്പത്തികം കണ്ടെത്താനാകാതെ ഗതാഗത വകുപ്പ് ഇരുട്ടില്‍ത്തപ്പുകയാണ്. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ കോര്‍പറേഷന് വന്‍ നഷ്ടമുണ്ടാകുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തയാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഗതാഗത സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.

ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യ യാത്ര അനുവദിച്ചാല്‍ പോലും പ്രതിമാസം ചുരുങ്ങിയത് 60 കോടി രൂപയുടെ നഷ്ടം ഉണ്ടാകും. മുഴുവന്‍ ബസുകളിലും പദ്ധതി നടപ്പിലാക്കിയാല്‍ പ്രതിമാസം 112 കോടി രൂപയുടെ അറ്റാദായ നഷ്ടമാണ് കണക്കാക്കുന്നത്.

പ്രതിദിനം 12 ലക്ഷം യാത്രക്കാര്‍
പ്രതിദിനം ശരാശരി 12 ലക്ഷത്തോളം സ്ത്രീകളാണ് കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നത്. ഇത് കണ്ടെത്താനായി കോര്‍പറേഷന്‍ ജെന്‍ഡര്‍ ടിക്കറ്റ് സമ്പ്രദായം എല്ലാ ഡിപ്പോകള്‍ കേന്ദ്രീകരിച്ചും ആരംഭിച്ചിരുന്നു. കര്‍ണാടകയില്‍ ആഡംബര എസി ബസുകള്‍ ഒഴിച്ച് എല്ലാ ബസിലും സൗജന്യ യാത്ര ഒരുക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ ടൗണ്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായി ആനുകൂല്യം പരിമിതപ്പെടുത്തിയിട്ടുണ്ട്.

അനിശ്ചിതത്വം തുടരുന്നു
പദ്ധതി നടത്തിപ്പിന് വകുപ്പ് മന്ത്രി സി.പി. ജോണ്‍ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചിരുന്നു. ഏതുതരം ബസുകളിലാണ് ആനുകൂല്യം നല്‍കേണ്ടത്. എത്ര ദൂരം വരെ സൗജന്യ യാത്ര അനുവദിക്കാം, ജില്ലക്ക് പുറത്തേക്ക് യാത്ര അനുവദിക്കണോ, ദീര്‍ഘദൂര യാത്രകള്‍ക്ക് സൗജന്യം അനുവദിക്കണമോ, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണോ തുടങ്ങിയ ചോദ്യങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു. സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതയും കെഎസ്ആര്‍ടിസി സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.

പ്രതീക്ഷ കേന്ദ്രത്തില്‍
പിണറായി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രസര്‍ക്കാര്‍ നല്കാന്‍ തയാറായ 950 ഇ-ബസ് നേടിയെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ഇതിന്റെ ഫയല്‍ അടിയന്തരമായി എത്തിക്കാന്‍ വകുപ്പ് മന്ത്രി സി.പി. ജോണ്‍ കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടതായാണ് വിവരം. കമ്പനി ഡ്രൈവര്‍ ഉള്‍പ്പെടെയാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് ബസ് അനുവദിച്ചിരുന്നത്.

പിഎം ഇ-ബസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 10 നഗരങ്ങള്‍ക്കായിട്ടാണ് ബസ് അനുവദിച്ചത്. 2024ല്‍ ബസ് അനുവദിച്ചിരുന്നെങ്കിലും കെ.ബി. ഗണേഷ്‌കുമാര്‍ ഗതാഗത മന്ത്രി ആയതിന് ശേഷം ഇവിടെ ബസിന്റെ ആവശ്യകത ഇല്ല എന്ന് പറഞ്ഞ് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഗണേഷ്‌കുമാര്‍ തന്നെ 145 ഡീസല്‍ ബസുകള്‍ വാങ്ങുകയും 180 ബസ് കൂടി വാങ്ങാന്‍ ടെന്‍ഡര്‍ നല്കുകയും ചെയ്തു. കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇ-ബസ് ഉപയോഗപ്പെടുത്തിയാണ് സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്രവുമായി സഹകരിച്ച് ബസ് വാങ്ങിയാല്‍ ഒരു പരിധി വരെ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടന്ന് സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി നടപ്പാക്കാന്‍ സാധിക്കും.

ഇ-ബസിന്റെ ഗുണങ്ങള്‍
ഇ-ബസിന്റെ ഡ്രൈവറുടെ ശമ്പളം കമ്പനിയാണ് നല്കുന്നത്. 12 വര്‍ഷത്തെ മെയിന്റനന്‍സ് ഗ്യാരന്റി കമ്പനി ഉറപ്പാക്കും. ഒറ്റ ചാര്‍ജില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ചാര്‍ജിങ്, നികുതി, ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ ചെലവുകളും കമ്പനി നേരിട്ടാണ് നോക്കുന്നത്. ഡീസല്‍ ബസിന് കിലോമീറ്റര്‍ 51 രൂപ ചെലവാകുമ്പോള്‍ ഇ-ബസിന്
27 രൂപ മാത്രമേ ചെലവുള്ളൂ. കേന്ദ്ര പദ്ധതിയോട് മുഖംതിരിക്കില്ലെന്നും ഫയല്‍ പഠിച്ച് ബസ് നേടിയെടുക്കാന്‍ ശ്രമിക്കുമെന്നുമാണ് ഗതാഗത മന്ത്രി അറിയിച്ചത്.

Tags: Central GovernmentKSRTCFree travel for womenKerala UDF Government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

India

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

Kerala

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

Kerala

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.