News

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ് യാത്രക്കാരന്റെ കാലറ്റു, അപകടം ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട്: ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ് യാത്രക്കാരന്റെ കാലറ്റു. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ ആണ് അപകടമുണ്ടായത്.

ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ആണ് അപകടം.ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശി സിദ്ദിഖിന്റെ വലതു കാല്‍ ആണ് അറ്റത്.

ഏറെനേരം തെരഞ്ഞാണ് ട്രാക്കില്‍ നിന്ന് മുറിഞ്ഞ കാലിന്റെ ഭാഗം കണ്ടെടുത്തത്. പരിക്കേറ്റ സിദ്ദിഖിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Recent Posts