കിളിമാനൂർ: സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം കുറവൻ കുഴിയിൽ ഓട്ടോയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു.
രണ്ടുപേരുടെ നില ഗുരുതരം. ഇന്ന് രാവിലെ എട്ടര മണിയോടെയായിരുന്നു അപകടം.
പരിക്കേറ്റ രണ്ടുപേരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കിളിമാനൂർ മഹാദേവേശ്വരം ചെവളക്കോണം സ്വദേശികളായ ബിബിൻ ബാബു (26) ആനന്ദൻ (20) ശ്രീജിത്ത് (27) എന്നിവർക്കാണ് പരിക്കേറ്റത്.
വയ്യാറ്റിൻകര ഭാഗത്തുനിന്നും വന്ന ഓട്ടോ സംസ്ഥാന പാതയിൽ കയറി മുന്നോട്ടുവരവേ നിയന്ത്രണംവിട്ട് എതിർ ദിശയിൽ വന്ന ടൂറിസ്റ്റ് ബസ്സിൽ ഇടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട് ദിശ മാറി വരുന്ന ഓട്ടോറിക്ഷയെ കണ്ടു ബസ് നിർത്തിക്കൊടുത്തതായി ദൃസാക്ഷികൾ പറയുന്നു. അപകടത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു.
















