കോഴിക്കോട്:മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയെന്ന പരാതിയില്‍ യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍.കോഴിക്കോട് നടക്കാവില്‍ വച്ചാണ് അപകടമുണ്ടായത്.
മദ്യലഹരിയില്‍ ഇയാള്‍ ഓടിച്ച വാഹനം എരഞ്ഞിപ്പാലത്ത് വച്ച് മറ്റ് വാഹനങ്ങളെ ഇടിച്ചിരുന്നു.ഇതിന് ശേഷം കടന്നുകളയാന്‍ ശ്രമിക്കവെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.അശ്വന്തിന്റെ വാഹനം മൂന്നു വാഹനങ്ങളില്‍ ഇടിച്ചതായാണ് വിവരം. ഇയാളെ വൈദ്യപരിശോധനയ്‌ക്കായി കൊണ്ടു പോയി.
കോഴിക്കോട് ഉള്ളിയേരി സ്വദേശി അശ്വന്ത് കോക്കിനെ നടക്കാവ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
















