കോട്ടയം: പാലായില്‍ മികച്ച വിജയം നേടുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജ്. ജോസ് കെ മാണി പാലായില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. പാലായിലെ മത്സരം യുഡിഎഫും എന്‍ഡിഎയും തമ്മിലായിരുന്നു.
എല്ലാ സമുദായങ്ങളുടെയും വോട്ട് ബിജെപിക്ക് കിട്ടിയിട്ടുണ്ട്.ക്രിസ്ത്യന്‍ വോട്ടുകള്‍ അനുകൂലം ആകുമെന്നും ഷോണ്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എഫ്‌സിആര്‍എ സാധാരണക്കാരെ ബാധിക്കില്ല. ഇക്കാര്യത്തില്‍ സഭകള്‍ക്ക് ആശങ്കകള്‍ ഉണ്ടെങ്കില്‍ ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും ഷോണ്‍ ദോര്‍ജ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് എട്ട് മുതല്‍ 15 വരെ സീറ്റ് ബിജെപി നേടും. പൂഞ്ഞാറില്‍ പി .സി.ജോര്‍ജ് മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
















