ന്യൂദൽഹി: “RSS: 100 years of National Resurgence” എന്ന ചരിത്ര ഗ്രന്ഥം രചിച്ച സുധീർ കുമാർ ഇ എസിനെ (സുധീർ നീരേറ്റുപുറം) ദൽഹിയിൽ നടന്ന ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരിച്ചു. ദൽഹി ദ്വാരക, സെക്ടർ 11ലെ DDA പാർക്കിൽ നടന്ന സമ്മേളനത്തിൽ വേദപണ്ഡിതനും ഭാഗവതം ഗ്രാമ സ്ഥാപകനും ആയ സ്വാമി ഉദിത് ചൈതന്യ, രാജ്യസഭാംഗം സദാനന്ദൻ മാസ്റ്റർ എന്നിവർ ചേർന്ന് ഷാൾ അണിയിച്ചും, ശങ്കരജയന്തി മെമന്റോ നൽകിയും സമാദരിച്ചു.
ആദി ശങ്കരാചാര്യ സേവാ സമിതി പ്രസിഡന്റ് എസ്. കെ. നായർ പുസ്തക പരിചയം നടത്തി സംസാരിച്ചു. RSS ന്റെ അഖില ഭാരതീയ ചുമതല വഹിക്കുന്ന ജെ. നന്ദകുമാർ അവതാരിക എഴുതിയ ഈ പുസ്തകം സംഘത്തിന്റെ വിശ്വവ്യാപിയായ സാംസ്കാരിക- സാമൂഹിക-രാഷ്‌ട്രീയ- സേവാ സ്വാധീനങ്ങളേയും അതിന്റെ വിവിധക്ഷേത്ര സംഘനകളെ കുറിച്ചും മനസ്സിലാക്കാൻ വായനക്കാരെ സഹായിക്കും എന്ന് പറഞ്ഞു. സംഘത്തെ സമഗ്രമായി അറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ പുസ്തകം ഒരു മികച്ച വഴികാട്ടിയും റഫറൻസും ആയിരിക്കും.
ഈ പുസ്തകത്തിന്റെ അവാരിക എഴുതിയിരിക്കുന്നത് ജെ. നന്ദകുമാർ (RSS Pranja Pravah, National Convenor) ആണ്. ഇത് ഈ പുസ്തകത്തിന്റെ ആധികാരികത വൃക്തമാക്കുന്നു. യോഗത്തിൽ മുഖ്യ അതിഥി ആയി അനിൽ ഗുപ്ത (RSS Delhi Prant Karyavah), സുഭാഷ് സുനേജ (Jan Seva Nyas Adyaksh) എന്നിവർ പങ്കെടുത്ത് സംസാരിച്ചു. അജിത് മഴുവൻഞ്ചേരിൽ (General Convenor) സ്വാഗതം പറഞ്ഞു.ദൽഹിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കലാകാരികൾ നൃത്തങ്ങൾ അവതരിപ്പിച്ചു.
പരിപാടിയിൽ ആയിരക്കണക്കിന് മലയാളികൾ പങ്കെടുത്തു. ഈ യോഗത്തിന് മുൻപ് മന്നം സ്മാരക മന്ദിരത്തിൽ ദൽഹിയിൽ പ്രവർത്തിക്കുന്ന വിവിധ കേരളീയ ജാതി സംഘടനകളുടേയും, സാംസ്കാരിക സംഘടനകളുടേയും നേതൃത്വ യോഗം നടന്നു. ഇതിൽ സ്വാമി ഉദിത് ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി.













