Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശങ്കര ദര്‍ശനവും ലോകസമാധാനവും: സംഘര്‍ഷങ്ങള്‍ക്കിടയില്‍ പുതിയ ലോകക്രമം

ആദിശങ്കര ജയന്തിയോടനുബന്ധിച്ച്, ശങ്കര ദര്‍ശനം വിഷയമാക്കി ജന്മഭൂമി നടത്തിയ ലേഖന മത്സരത്തില്‍, മുതിര്‍ന്നവര്‍ക്കും പ്രമുഖര്‍ക്കും ഒപ്പം അഞ്ചു സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. സമ്മാനാര്‍ഹരായില്ലെങ്കിലും അവര്‍ ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച താത്പര്യവും ഉത്സാഹവും പരിഗണിച്ച് പ്രോത്സാഹനം എന്ന നിലയില്‍ അവരുടെ രചനകള്‍ ഈ പംക്തിയില്‍ പ്രസിദ്ധീകരിക്കുകയാണ്. ആ കുട്ടികള്‍ക്കും അവര്‍ പ്രതിനിധീകരിക്കുന്ന വിദ്യാലയങ്ങള്‍ക്കും ജന്മഭൂമിയുടെ അനുമോദനം.

നിവേദ്യ വിവേകാനന്ദ്byനിവേദ്യ വിവേകാനന്ദ്
Jun 14, 2026, 06:21 am IST
inSamskriti

ഭാരതത്തിന്റെ ദാര്‍ശനിക പാരമ്പര്യത്തിലെ ഏറ്റവും ശ്രദ്ധേയനായ ചിന്തകനാണ് ആദിശങ്കരാചാര്യര്‍. എട്ടാം നൂറ്റാണ്ടില്‍ അവിഭാജ്യമായ ലോകദര്‍ശനം അദ്ദേഹം അവതരിപ്പിച്ചു. ‘അദ്വൈതം’ എന്നാല്‍ ഭേദങ്ങള്‍ ഇല്ലാത്തത്. എല്ലാറ്റിനും ഉറവിടം ഒന്ന് തന്നെയാണെന്നത് അദ്വൈതത്തിലെ അടിസ്ഥാന വീക്ഷണം. ”ബ്രഹ്‌മം സത്യം, ജഗന്മിഥ്യ.” ലോകം ഇല്ല എന്നല്ല ഇതിന്റെ അര്‍ത്ഥം.; ലോകത്തിന്റെ ജീവന്‍ ബ്രഹ്‌മത്തിലാണെന്നാണ് അര്‍ത്ഥം. മനുഷ്യരും പ്രകൃതിയും ദൈവവും വ്യത്യസ്തമെന്ന തോന്നല്‍ യാഥാര്‍ത്ഥ്യമല്ല, വെറും ഭ്രമംമാത്രം. അവിടെ ഏതെങ്കിലും വേര്‍തിരിവ് ഇല്ല. ഈ ഏകത്വമാണ് അദ്വൈതമെന്ന സൂത്രവാക്യത്തിന്റെ ഹൃദയം. മനുഷ്യന്റെ അഹങ്കാരം കുറഞ്ഞ് ‘ഞാന്‍’ എന്നത് ‘നാം’ ആകുമ്പോള്‍ മനസില്‍ മാറ്റമുണ്ടാകും. ഈ യുക്തിയിലേക്കാണ് ശങ്കരദര്‍ശനം നമ്മെ കൊണ്ടുപോകുന്നത്. സാമൂഹ്യ ഐക്യവും ആഗോള സമാധാനവും ഈ മനോഭാവത്തില്‍ നിന്നാണ് വളരാന്‍ സാധ്യത. ശങ്കരാചാര്യരുടെ ദര്‍ശനം നേരിട്ട് ലോക രാഷ്‌ട്രീയ ചര്‍ച്ചകളിലൊന്നും ഇടംപിടിക്കുന്നില്ലെങ്കിലും, അതുണ്ടാക്കുന്നതു മൂല്യതലത്തില്‍ ലോകസമാധാനത്തിനുള്ള അടിത്തറയാണ്. എല്ലാ ജീവികളിലും ഒരേ ആത്മാവ് കുടികൊള്ളുന്നതായ ബോധം മനുഷ്യനില്‍ കരുണയും സഹജീവിതത്തിന്റെ ആത്മബന്ധവും വളര്‍ത്തുന്നു.

ആഗോള സംഘര്‍ഷങ്ങളുടെ അടിസ്ഥാനം ‘അപരത്വ ബോധം’ ആണ്. മറ്റൊരാളെ മറ്റൊരുവന്‍ ആയി വിശ്വസിക്കുന്ന മനോഭാവം. അധികാരമോ രാജ്യങ്ങളോ മതമോ ഭാഷയോ ആശ്രയിച്ച് ആലോചിക്കുന്നവര്‍ക്ക് വേര്‍തിരിവ് ഉണ്ടാകുന്നു. അദ്വൈതത്തില്‍, ഈ വേര്‍തിരിവ് ഇല്ല. എല്ലാവരും ഒരേ ആത്മീയ കുടുംബത്തിലെ ഭാഗമാണ് എന്ന് ദ്യോതിപ്പിക്കുന്ന ‘വസുധൈവ കുടുംബകം’ എന്ന ഭാരതീയ സന്ദേശം ആണ് ലോകത്തിന് പകര്‍ന്നു കൊടുത്തിട്ടുള്ളത്. ഇതാണ് ഭാരതീയ തത്ത്വചിന്തയുടെ ആത്മാവ്. ഇതിലൂടെ മാത്രമേ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം, മതഭേദം, ഭാഷാഭേദം, വര്‍ഗ്ഗഭേദം എന്നിവയെ മറികടന്ന് മനുഷ്യരെ ഒന്നിപ്പിക്കാന്‍ സാധിക്കൂ.

ഭാരതത്തില്‍ അനവധി മതങ്ങള്‍, ഭാഷകള്‍, സംസ്‌കാരങ്ങള്‍ എന്നീ വൈവിധ്യങ്ങള്‍ ഉണ്ടെങ്കിലും ഭാരതീയര്‍ ഒത്തൊരുമയോടെ ജീവിച്ച് ലോകത്തിന് കാണിച്ച് കൊടുക്കുന്നു. ഈ അനുഭവങ്ങള്‍ പുതിയ ലോകക്രമ ചര്‍ച്ചകളില്‍ ശക്തമായ ശബ്ദമാണ് നല്‍കുന്നത്. വ്യക്തി മാറിയാല്‍ സമൂഹം മാറും, സമൂഹം മാറിയാല്‍ ലോകം മാറും. നാം ഓരോരുത്തരും മാറ്റത്തിന്റെ പ്രതിബിംബമാവണം. സ്‌കൂള്‍ തലത്തില്‍ത്തന്നെ സഹിഷ്ണുത, സമാധാനം, പരിസ്ഥിതി ബോധം, ആഗോള പൗരത്വം തുടങ്ങിയ മൂല്യങ്ങള്‍ വളര്‍ത്തണം. ഇന്നത്തെ യുവതലമുറയാണ് ഭാവി നയങ്ങള്‍ നിര്‍ണയിക്കാന്‍ പോകുന്നത്. ഭേദഭാവമില്ലാതെ ചിന്തിക്കാനാകുമെങ്കില്‍, ഭാവിയും സമാധാനപരമായിരിക്കും. ഈ ഏകത്വബോധം രാജ്യത്തിന്റെ ദീര്‍ഘകാല നിക്ഷേപമാണ്.

സമകാലിക സംഘര്‍ഷങ്ങളെത്തുടര്‍ന്ന്, മനുഷ്യരാശിക്ക് ഇപ്പോള്‍ വേണ്ടത് ആയുധമല്ല, ആത്മബോധമാണ്. ആദിശങ്കരാചാര്യരുടെ അദ്വൈതദര്‍ശനം ലോകത്തെ ഒന്നായാണ് കാണാന്‍ പഠിപ്പിക്കുന്നത്. ഭേദം ഒഴിവാക്കി അഭേദം മുന്‍നിര്‍ത്തി സമാധാനത്തിന്റെ സന്ദേശം നല്‍കുന്നതാണ് ശങ്കരഭഗവദ്പാദരുടെ അദ്വൈത ദര്‍ശനം. സ്നേഹവും സഹിഷ്ണുതയും കരുണയും അടിസ്ഥാനമാക്കുന്ന നവലോകം തീര്‍ക്കാനുള്ള ഉത്തരവാദിത്തം നമുക്കുതന്നെയാണ്.

Tags: vedantaAadi Sankara JayanthiAdi Shankaraഅദ്വൈതംആദിശങ്കരാചാര്യര്‍
നിവേദ്യ വിവേകാനന്ദ്
നിവേദ്യ വിവേകാനന്ദ്
(ക്ലാസ് 10) ചിന്മയ വിദ്യാലയ, കൊല്ലങ്കോട്, പാലക്കാട് [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

Samskriti

അദ്വൈതം: ഭാരതത്തിന്റെ സന്ദേശം

Samskriti

അദ്വൈത സന്ദേശം ജീവനമന്ത്രമാകണം

Samskriti

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കും

Kerala

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.