Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ബംഗാളിലെ ആദ്യഘട്ടവോട്ടെടുപ്പില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപിയ്‌ക്ക് ഗുണമാകുമെന്ന് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 11:54 pm IST
inIndia

കൊല്‍ക്കൊത്ത: ബംഗാളിലെ ആദ്യഘട്ടവോട്ടെടുപ്പില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപിയ്‌ക്ക് ഗുണമാകുമെന്ന് വിലയിരുത്തല്‍. 2021ല്‍ ബംഗാളില്‍ സിപിഎം ഭരണം അട്ടിമറിച്ച് മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ ഭരണത്തിലെത്തുമ്പോള്‍ പോളിംഗ് ശതമാനം ക്രമാതീതമായി വര്‍ധിച്ചിരുന്നു. ഇത് അന്നത്തെ സിപിഎം ഭരണവിരുദ്ധവികാരമായിരുന്നു. ഇപ്പോള്‍ അതേ വികാരം തന്നെയാണ് 2026ലെ പോളിംഗ് വര്‍ധനവിലൂടെ പ്രകടമാക്കപ്പെട്ടതെന്നാണ് വിലയിരുത്തല്‍. 92 ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ്.

സംസ്ഥാനത്ത് 2011ല്‍ തൃണമൂലിന്റെ കുതിപ്പിനിടയാക്കിയ തിരഞ്ഞെടുപ്പില്‍ 84.72 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. അതേ സമയം തൊട്ടു മുന്‍പ് ഇടത് മുന്നണി തൂത്തുവാരിയയ 2006ലെ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം 75ന് തൊട്ടുമുകളില്‍ മാത്രമായിരുന്നു. അതിന് ശേഷം നടന്ന 2016(83.02%), 2021(82.3%) നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പോളിംഗ് താണു. 2014(82.22%), 2019(81.76%), 2024(79.55%) ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും സമാനമായിരുന്നു അവസ്ഥ. സ്‌ത്രീവോട്ടർമാരുടെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകത.

വോട്ടിംഗ് ശതമാനം ഉയര്‍ന്നതിന് എസ് ഐആര്‍ ഒരു കാരണമായിട്ടുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കുറി 10 ശതമാനം വോട്ടര്‍മാരെയാണ് വോട്ടിംഗ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയത്. ഇതില്‍ ആറ് ശതമാനം പേര്‍ മരിച്ചവരോ, വര്‍ഷങ്ങളായി താമസം മാറ്റിപ്പോയവരോ, ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരോ ആണ്. ഈ ഇല്ലാത്ത വോട്ടര്‍മാരുടെ വോട്ട് ഇത്രയും കാലം ചെയ്തിരുന്നത് തൃണമൂല്‍ ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. ഇതിനര്‍ത്ഥം വോട്ടിംഗ് ശതമാനം കൂടുന്നത് തീര്‍ച്ചയായും ഇക്കുറി ബിജെപിയെ സഹായിക്കുമെന്ന് തന്നെയാണ്.

നോര്‍ത്ത് ബംഗാളിലാണ് എപ്രില്‍ 23ന് ഒന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞത്. ഇവിടെ 152 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടന്നത്. ബിജെപിയ്‌ക്ക് ശക്തിയുള്ള മണ്ഡലങ്ങളാണ് ഇവ. ഇനി ഏപ്രില്‍ 29ന് അവസാനഘട്ട വോട്ടെടുപ്പ് നടക്കാന്‍ പോകുന്നത് പ്രസിഡന്‍സി റീജ്യണല്‍ മേഖലയിലാണ്. ഇവിടെ ആകെ 108 സീറ്റുകളാണ് ഉള്ളത്. ഇവിടെ തൃണമൂലിന് ശക്തിയുള്ള പ്രദേശമാണെന്ന് പറയപ്പെടുന്നു. ഇവിടെ ബിജെപിയ്‌ക്ക് എത്ര സീറ്റ് കിട്ടും എന്നതാണ് പ്രധാനം. ഇവിടുത്തെ 108 സീറ്റുകളില്‍ കഴിഞ്ഞ തവണ 20 സീറ്റ് ഒഴികെ എല്ലാം നേടിയത് മമത ബാനര്‍ജിയാണ്. ഹൗറ, കൊല്‍ക്കൊത്ത, 24 നോര്‍ത്ത് പര്‍ഗാന ഇവിടെ തൃണമൂലിന്റെ ആധിപത്യത്തിന് കോട്ടം തട്ടിക്കാന്‍ കഴിഞ്ഞാല്‍  ബിജെപിയ്‌ക്ക് ഭരണം പിടിക്കാന്‍ സാധിക്കും. ഇവിടെ 50 സീറ്റുകളെങ്കിലും നേടാന്‍ കഴിയുമെന്നാമ് ബിജെപി പ്രതീക്ഷ.

ബംഗാളിലെ മുസ്ലിം ഭൂരിപക്ഷമുള്ള അതിര്‍ത്തി ജില്ലകളില്‍ ബിജെപിയ്‌ക്ക് എളുപ്പമായിരിക്കില്ല. ഇവിടെ ഒരു 30 നിയമസഭാ സീറ്റുകളെങ്കിലും ഉണ്ടാകും. പക്ഷെ ഇവിടെ തിരിച്ചടി നേരിട്ടാലും ബിജെപി മറ്റ് പ്രദേശങ്ങളില്‍ ബംഗാള്‍ ഭരിയ്‌ക്കാന്‍ ആവശ്യമായ സീറ്റുകള്‍ നേടുമെന്ന് കരുതുന്നു. ബംഗ്ലാദേശില്‍ നിന്നും ബംഗാളിലേക്ക് കുടിയേറിപ്പാര്‍ത്തവരില്‍ 90 ലക്ഷം പേരെ എസ് ഐആര്‍ വഴി വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നും പുറത്താക്കിയിട്ടുള്ളതും ബിജെപിയ്‌ക്ക് അനുകൂലമായി മാറുമെന്ന് പറയുന്നു.

രണ്ടാമത്തേത് വനിതകളുടെ ശക്തിയാണ്. ഇക്കുറി ആ സ്ത്രീകളെ ഒപ്പം നിര്‍ത്താന്‍ ബിജെപിയ്‌ക്ക് ഒരുവിധം കഴിഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി നടന്ന കൂട്ടബലാത്സംഗ ക്കേസുകളില്‍ ബിജെപി ബംഗാളില്‍ ശക്തമായ സമരം നടത്തിയിട്ടുണ്ട്. കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശൂപത്രിയിലെ ഡോക്ടറായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ തൃണമൂല്‍ ശ്രമിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. ഒരു ഘട്ടത്തില്‍ ബംഗാളിന്റെ പ്രശസ്ത ഗായകരായ അരിജിത് സിംഗും ശ്രേയാ ഘോഷാലും വരെ തൃണമൂലിന് എതിരായ നിലപാടെടുത്തിരുന്നു. അന്ന് അരിജിത് പാടിയ ആര്‍ കോബെ എന്ന ഗാനമെല്ലാം ബംഗാളില്‍ വലിയ ചലനം ഉണ്ടാക്കിയിരുന്നു.

സ്ത്രീകള്‍ക്ക് മാസം തോറും ധനസഹായം ഉള്‍പ്പെടെ നടപ്പാക്കാന്‍ പോകുന്ന ബിജെപി പദ്ധതികളും വോട്ടര്‍മാരെ ആകര്‍ഷിച്ചു. ബീഹാറില്‍ സ്ത്രീകള്‍ക്ക് വന്ന വ്യത്യാസങ്ങള്‍ ബംഗാളിലും നടപ്പാക്കുമെന്ന് ഉദാഹരണങ്ങള്‍ സഹിതമാണ് വിശദീകരിച്ചിരുന്നത്. വനിതകള്‍ക്ക് ലോക് സഭയില്‍ 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്ലിനെ ടിഎംസി എതിര്‍ത്തതും ബിജെപിയ്‌ക്ക് ഗുണം ചെയ്തു. സുവേന്ദു അധികാരിഅവിടെ ശകതനായ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബംഗാളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വളര്‍ന്നുകഴിഞ്ഞതിനാല്‍ ആരാണ് ബിജെപി മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ബംഗാളികള്‍ക്ക് സംശയമില്ല. . കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെയാണ് സുവേന്ദു ഇത് സാധിച്ചെടുത്തത്. ഇത്തവണ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 5600 കിലോമീറ്റര്‍ ദൂരം നടന്ന് സുവേന്ദു അധികാരി നടത്തിയ പരിവര്‍ത്തന്‍ യാത്ര വലിയ വിജയമായിരുന്നു. ഭാവിയില്‍ മമതയെ നേരിടാനുള്ള സ്ത്രീമുഖം ആവശ്യമാണ്. അതിന് സ്മൃതി ഇറാനിയെ ഉപയോഗിക്കുമെന്ന് തോന്നുന്നു.
പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും പ്രചാരണപരിപാടികള്‍ ബംഗാളിനെ ഇളക്കിമറിച്ചു. പിന്നെ ബംഗാളില്‍ വേരുകളുള്ള സ്മൃതി ഇറാനി ബംഗാളി ഭാഷയില്‍ കത്തിക്കയറിക്കൊണ്ട് നടത്തിയ പ്രചാരണങ്ങള്‍ ഏറെ ഗുണം ചെയ്തു. കുറച്ചുനാളായി രാഷ്‌ട്രീയത്തില്‍ നിന്നും അവധിയെടുത്ത സ്മൃതി ഇറാനിയെ കൃത്യമായി കൊണ്ടുവന്നത് ബിജെപിയുടെ വിജയം തന്നെയാണ്.

വനിതകളുടെ പോളിംഗ് ശതമാനത്തില്‍ വന്‍കുതിപ്പുണ്ടാകുന്നത് ഭരണവിരുദ്ധവികാരത്തിന്റെ സൂചനയാണെന്ന് പറയപ്പെടുന്നു. 2026 ഏപ്രില്‍ 23ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 90 ശതമാനത്തിന് മുകളില്‍ വനിതാ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. നഗരമേഖലകളിലെ സ്ത്രീകള്‍ വന്‍തോതില്‍ വോട്ടു ചെയ്തു എന്നത് ഇക്കുറി സ്ത്രീകളുടെ വോട്ടിംഗ് പാറ്റേണില്‍ വന്ന വലിയൊരു മാറ്റമാണ്. ഗ്രാമീണസ്ത്രീകളുടെ വോട്ടിംഗ് ശതമാനമാണ് സാധാരണ ഉയര്‍ന്ന് വരാറുള്ളത്. ഇത് മമതയുടെ വോട്ടര്‍മാരാണ്. പക്ഷെ ഇക്കുറി നഗരമേഖലകളിലെ സ്ത്രീകള്‍ കൂടുതല്‍ വോട്ട് ചെയ്തു എന്നത് ബിജെപിയ്‌ക്ക് അനുകൂലമായ ഘടകമാണ്. ആകെയുള്ള 3.6 കോടി വോട്ടര്‍മാരില്‍ 1.7 കോടി വനിതകളാണ് ഒന്നാംഘട്ടത്തില്‍ വോട്ട് ചെയ്തത്. ഈ റെക്കോഡ് പോളിംഗ് ശതമാനം മമതയുടെ ഭരണത്തിനെതിരായ വിധിയെഴുത്താണെന്ന് പറയപ്പെടുന്നു. 2011ല്‍ സിപിഎം കോട്ട തകര്‍ത്ത് ആദ്യമായി തൃണമൂല്‍ അധികാരത്തില്‍ വന്ന തെരഞ്ഞെടുപ്പിലും വനിതാ വോട്ടർമാരുടെ പോളിംഗ് ശതമാനത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. അന്ന് 84.45% വനിതകള്‍ വോട്ട് രേഖപ്പെടുത്തി. പിന്നീടുള്ള വർഷങ്ങളില്‍ ഒരു തിരഞ്ഞെടുപ്പിലും ഇത്ര ഉയര്‍ന്ന പോളിംഗ് ശതമാനം ആവർത്തിച്ചില്ല. പക്ഷെ ഇപ്പോള്‍ 2026ല്‍ ഇതാ വീണ്ടും എല്ലാ റെക്കോഡുകളും ഭേദിച്ച് പോളിംഗ് ശതമാനം 90 ശതമാനം രേഖപ്പെടുത്തിയിരിക്കുന്നു. ഇത് ബിജെപി വിജയത്തിന്റെ സൂചന തന്നെ.

ഭയം കൂടാതെ വോട്ട് ചെയ്യാന്‍ സാധിച്ച വോട്ടെടുപ്പാണ് 2026ലേത് എന്ന് പറയപ്പെടുന്നു. തിരഞ്ഞെടുപ്പ് കാലത്തെ അക്രമം നിയന്ത്രിക്കാനും വോട്ടർമാരെ സുരക്ഷിതരായി ബൂത്തുകളിലെത്തിക്കാനും ലക്ഷ്യമിട്ട് പ്രത്യേക നിർദ്ദേശങ്ങളോടെയാണ് ഇക്കുറി കേന്ദ്ര സേനയെ ബംഗാളില്‍ വിന്ന്യസിച്ചത്.  സിആര്‍പിഎഫിന്റെ 2400 കമ്പനികളാണ് ക്രമസമാധാനപാലത്തിന് എത്തിയത്. സാധാരണ വോട്ടെടുപ്പിന് എത്തുന്നവരെ തൃണമൂല്‍ ഗുണ്ടകള്‍ ആട്ടിപ്പായിക്കുകയോ മര്‍ദ്ദിക്കുകയോ ചെയ്യുന്നതാണ് പതിവ്. എന്നാല്‍ ഇക്കുറി പട്ടാളത്തിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റെയും സാന്നിധ്യം ഭയന്ന് തൃണമൂല്‍ ഗുണ്ടകള്‍ക്ക് ഏതാനും മണ്ഡലങ്ങളില്‍ മാത്രമേ അഴിഞ്ഞാടാന്‍ സാധിച്ചുള്ളൂ. ഇതും വോട്ട് ചെയ്യാന്‍ നിര്‍ഭയം മുന്നോട്ട് വരാന്‍ ബിജെപി വോട്ടര്‍മാരെ സഹായിച്ചിട്ടുണ്ട്. പോളിംഗ് ശതമാനം ഉയരാന്‍ ഇതും ഒരു കാരണമായിട്ടുണ്ടെന്ന് പറയുന്നു. ഏപ്രില്‍ 23ന് വോട്ടെടുപ്പ് നടന്ന 16 ജില്ലകളില്‍ ഒരിടത്തും റീപോളിംഗിന് ഉത്തരവിട്ടിട്ടില്ലെന്നത് ബംഗാളിന്റെ ചരിത്രത്തില്‍ ഇത് ആദ്യമാണ്. ബൂത്തുകള്‍ പിടിക്കലും പോളിംഗ് സ്റ്റേഷനുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്യുന്ന ചരിത്രമുള്ള സംസ്ഥാനമാണ് തൃണമൂല്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്ന ബംഗാള്‍ സംസ്ഥാനം.

Tags: women votersSuvendhu AdhikariLatest newsHigher pollingMamata rule overbjpBengalMamata Banerjee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

Kerala

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.