Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2026, 06:48 am IST
inKerala
കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

കൊല്ലം: ഇനി ഭാവിയില്ല എന്ന കോണ്‍ഗ്രസിന്റെ തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ അവര്‍ എതിര്‍ക്കാന്‍ കാരണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്. കൊല്ലം പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കാലഘട്ടമായതുകൊണ്ട് തന്നെ ബില്ലിനെ എതിര്‍ക്കുന്ന സമീപനം തികച്ചും സ്ത്രീവിരുദ്ധമാണ്. തിരിച്ച് ഭരണത്തിലേക്ക് വരാനാകില്ലെന്ന കോണ്‍ഗ്രസിന്റെ ആകുലതയാണ് കുറച്ച് ദിവസങ്ങളായി കാണാന്‍ സാധിക്കുന്നത്. ജനകീയ പിന്തുണ ഉണ്ടെങ്കില്‍ ഏത് നിയമത്തെയും തരണം ചെയ്യാന്‍ കഴിയും. രാജ്യത്തിന്റെ പുരോഗതിക്കൊപ്പം കോണ്‍ഗ്രസിന് നില്‍ക്കാനായില്ല എന്നുള്ളതാണ് വസ്തുത.

ജനസംഖ്യ ആനുപാതികമായ ഡീലിമിറ്റേഷന്‍ കാലാകാലങ്ങളായി താമസിപ്പിച്ചു. 54 കോടി ജനസംഖ്യയുള്ള കാലത്ത് തീരുമാനിക്കപ്പെട്ട ജനപ്രതിനിധികളുടെ എണ്ണം 140 കോടി ആകുമ്പോള്‍ തിരുത്താന്‍ കഴിയാത്ത സാഹചര്യമെന്ന് പറയുന്നത് ഭരണഘടന പറയുന്ന നിയമത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ജനപ്രതിനിധികളുടെ എണ്ണം കൂടുന്നുവെന്ന് പറയുമ്പോഴുള്ള കോണ്‍ഗ്രസിന്റെ ആകുലത ഇനി ഭരണം കിട്ടില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ്.

കോണ്‍ഗ്രസിന്റെ സ്ത്രീവിരുദ്ധ സമീപനം സാധാരണക്കാരിലേക്ക് ഉള്‍പ്പടെ എത്തിക്കാന്‍ വലിയ സമരപരിപാടികള്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഉണ്ടാകും. 25 മുതല്‍ മണ്ഡലതലങ്ങളില്‍ നിന്ന് ബോധവത്കരണ പരിപാടികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും. കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് വിശ്വസിക്കുന്നില്ല. കോണ്‍ഗ്രസില്‍ നടക്കുന്ന ചര്‍ച്ച ബില്ലിനെ കുറിച്ചല്ല, മറിച്ച് കേരളത്തില്‍ ആര് മുഖ്യമന്ത്രി ആകുമെന്നതാണ്. ബില്ലിനെതിരെ കോണ്‍ഗ്രസ് കാണിച്ചത് വലിയ മണ്ടത്തരമാണ്.

ബിജെപിയുടെ ഒരു ഔട്ട്റീച്ച് പരിപാടിയും പാളിയിട്ടില്ലെന്നത് വ്യക്തമാണെന്ന് ഷോണ്‍ പറഞ്ഞു. അതിനുശേഷം ഒരുപാട് ക്രൈസ്തവ വിശ്വാസികള്‍ ബിജെപിക്കൊപ്പം വന്നു. ക്രിസ്ത്യന്‍ ഔട്ട്റീച്ച് 100 ശതമാനം വിജയമുണ്ടാകും. എന്റെ പരാമര്‍ശം സഭയ്‌ക്കെതിരെ അല്ല, ദീപിക എന്ന പത്രത്തോടാണ്. ഒരു സഭയും രാഷ്‌ട്രീയ നിലപാട് പറഞ്ഞിട്ടില്ല. സഭയുടെ മുഖപത്രം സഭ പറയുന്ന കാര്യങ്ങള്‍ വേണം പറയാന്‍. കെ.സി. വേണുഗോപാല്‍ എഴുതി കൊടുക്കുന്ന ലേഖനങ്ങള്‍ സഭയുടെ നിലപാടല്ല. ഞാന്‍ രാജ്യവിരുദ്ധ ശക്തികളെയാണ് എതിര്‍ക്കുന്നത്. അതിനെ മതപരമായി മാറ്റുന്നത് രാഷ്‌ട്രീയ വൈരാഗ്യമാണ്. എസ്ഡിപിയെ പറയുമ്പോള്‍ ആര്‍ക്കാണ് വേദനയെന്നും അദ്ദേഹം ചോദിച്ചു.

ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാര്‍, ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത്, ജില്ലാ വൈസ് പ്രസിഡന്റ് ശശികലാറാവു, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഐശ്വര്യ, ബിജെപി ഇരവിപുരം മണ്ഡലം പ്രസിഡന്റ് നിഷ എന്നിവര്‍ പങ്കെടുത്തു.

Tags: congresskollamShaun GeorgeWomen reservation bill 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

പുതിയ വാര്‍ത്തകള്‍

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.