Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പി. ഷിമിത്ത് by പി. ഷിമിത്ത്
Apr 7, 2026, 08:55 am IST
in Article

ജന്‍വിശ്വാസ് ഭേദഗതി ബില്‍, 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും ഓരോ പൗരനിലും പ്രത്യേകിച്ച് ചെറുകിട ബിസിനസുകാര്‍, സ്റ്റാര്‍ട്ടപ്പുകള്‍, വനിതാ സംരംഭകര്‍ എന്നിവയില്‍ അര്‍പ്പിക്കുന്ന ആഴത്തിലുള്ള വിശ്വാസത്തെയാണ് ബില്‍ പ്രതിഫലിപ്പിക്കുന്നതെന്നാണ് കേന്ദ്രവാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ലോക്സഭയില്‍ ബില്‍ പാസ്സായശേഷം അഭിപ്രായപ്പെട്ടത്.

ചെറിയ നിയമലംഘനങ്ങളെ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതും ശിക്ഷ ലളിതമാക്കുന്നതും ഉള്‍പ്പെടെ 79 കേന്ദ്രനിയമങ്ങളില്‍ 784 ഭേദഗതികളാണ് ജന്‍ വിശ്വാസ് ഭേദഗതി ബില്ലിലൂടെ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഡ്രൈവിങ് ലൈസന്‍സ് കാലാവധിതീര്‍ന്നാലും 30 ദിവസംവരെ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത് ഉള്‍പ്പെടെ മോട്ടോര്‍വാഹന നിയമത്തില്‍മാത്രം 20 ഭേദഗതികളുണ്ട്. ആകെ ഭേദഗതികളില്‍ 717 എണ്ണം വ്യാപാരസൗകര്യം വര്‍ധിപ്പിക്കാനും 67 എണ്ണം ജനജീവിതം മെച്ചപ്പെടുത്താനുമാണ്.

സ്വാതന്ത്ര്യത്തിന് മുമ്പുള്ള ചില നിയമങ്ങളും ബില്ലിലൂടെ ഭേദഗതി ചെയ്തവയില്‍ ഉള്‍പ്പെടുന്നു. തുടക്കത്തില്‍ 17 നിയമങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് സെലക്ട് കമ്മിറ്റിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയമങ്ങള്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഒരൊറ്റ നിയമം ഉപയോഗിച്ച്, സാധാരണക്കാര്‍, എംഎസ്എംഇകള്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, ബിസിനസുകള്‍, കര്‍ഷകര്‍, സാധാരണക്കാര്‍ എന്നിവരുടെ ഭാരം ലഘൂകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

രാജ്യത്തുടനീളം ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അഞ്ച് കോടിയിലധികം കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. അവയില്‍ പലതും ചെറിയ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. പുതിയ ബില്‍ പ്രകാരം ചെറിയനിയമലംഘനങ്ങളില്‍ ചിലതിന് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പിഴ ചുമത്താന്‍ അധികാരം നല്‍കുന്നുണ്ട്. വര്‍ഷങ്ങളോളം നീണ്ട കോടതി നടപടിക്രമങ്ങള്‍ ഇല്ലാതെ കേസുകള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിക്കും.

നീതിയെക്കാള്‍ ശിക്ഷയ്‌ക്ക് ഊന്നല്‍ നല്‍കിയ കൊളോണിയല്‍ മനോഭാവത്തില്‍ വേരൂന്നിയ നിയമങ്ങളില്‍ മാറ്റം വരുത്തുകയാണ് മോദിസര്‍ക്കാര്‍. സമൂഹത്തിന് ദോഷം വരുത്താത്ത, നിയമം ലംഘിക്കാന്‍ മനഃപൂര്‍വ്വം ഉദ്ദേശ്യമില്ലാത്ത ചെറിയ കുറ്റകൃത്യങ്ങള്‍ക്ക്, ക്രിമിനല്‍ നടപടികളേക്കാള്‍ മുന്നറിയിപ്പുകള്‍, ചെറിയ ശിക്ഷകള്‍ എന്നിവ നല്‍കി പൗരന്മാരെ ബോധവല്‍ക്കരിക്കുന്നു. ഓരോ ഭാരതീയനും നിയമത്തെക്കുറിച്ച് അറിയുന്ന, അനുസരിക്കുന്ന പൗരനാകണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

പുതിയ ബില്‍ പ്രകാരം ആദ്യം മുന്നറിയിപ്പ്, പിന്നീട് ചെറിയ പിഴ, തുടര്‍ന്ന് ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് വര്‍ധിച്ച പിഴകള്‍, തുടര്‍ന്ന് കോടതികളിലേക്ക് റഫര്‍ ചെയ്യും എന്നതാണ് രീതി. പൊതുജനങ്ങള്‍ക്കോ, സമൂഹത്തിനോ, പൊതുസ്വത്തിനോ ദോഷം വരുത്തുന്ന ഗുരുതര കുറ്റകൃത്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടില്ല. പുതിയ ബില്ലിന്റെ പരിധിയില്‍ വരുന്ന തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകള്‍ പുനഃപരിശോധിക്കാനും പിന്‍വലിക്കാനും അതത് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡിപിഐ ഐടി സെക്രട്ടറി അമര്‍ദീപ് സിങ് ഭാട്ടിയ വ്യക്തമാക്കിയിട്ടുണ്ട്.

Tags: Central GovernmentJan Vishwas Amendment Bill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാമ്പുകളില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; പാമ്പിനെ കണ്ടെത്താന്‍ സ്മാര്‍ട്ട് സ്റ്റിക്ക്

India

വിബി – ജി റാം ജി ആക്ട്; സുപ്രധാന നാഴികക്കല്ല്

India

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

India

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

India

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

ഒമാനിൽ ബലിപ്പെരുന്നാൾ മെയ് 27-ന്

സുവേന്ദുവിന്റെ പിഎയെ കൊലപ്പെടുത്താൻ വെടിവെച്ചയാൾ അറസ്റ്റിൽ

134 വർഷത്തെ പഴക്കം ; ഇന്ത്യയിൽ നിന്ന് എത്തുന്ന ഹിന്ദുക്കൾക്കായി ഇറാൻ നിർമ്മിച്ച മഹാവിഷ്ണു ക്ഷേത്രം : ദൃശ്യങ്ങൾ പങ്ക് വച്ച് അമിതാഭ് ബച്ചൻ

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

കാലം ഒരു മഹാസംഭവമാണ്…സി.പി. ജോണിനെയും നികേഷ് കുമാറിനെയും താരതമ്യം ചെയ്ത് യുവരാജ് ഗോകുല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.