Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

ശക്തമായ ത്രികോണപ്പോരാണ് ആലപ്പുഴയിലെ അരൂരില്‍ നടക്കുന്നത്. സിപിഎമ്മിനായി സിറ്റിംഗ് എംഎല്‍എയായ ദലീമ മത്സരിക്കുമ്പോള്‍ യുഡിഎഫിനായി ഷാനിമോള്‍ ഉസ്മാനും എന്‍ഡിഎയ്‌ക്ക് വേണ്ടി പി.എസ്. ജ്യോതിസും കളത്തിലിറങ്ങുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2026, 07:15 pm IST
inKerala

അരൂര്‍ : ശക്തമായ ത്രികോണപ്പോരാണ് ആലപ്പുഴയിലെ അരൂരില്‍ നടക്കുന്നത്. സിപിഎമ്മിനായി സിറ്റിംഗ് എംഎല്‍എയായ ദലീമ മത്സരിക്കുമ്പോള്‍ യുഡിഎഫിനായി ഷാനിമോള്‍ ഉസ്മാനും എന്‍ഡിഎയ്‌ക്ക് വേണ്ടി പി.എസ്. ജ്യോതിസും കളത്തിലിറങ്ങുന്നു.

ആലപ്പുഴയിലെ അരൂര്‍ എന്ന കമ്മ്യൂണിസ്റ്റ് കോട്ട പൊളിക്കാന്‍ എത്തുകയാണ് പി.എസ്. ജ്യോതിസ്സ്. അണികള്‍ പ്രചാരണത്തിനിറങ്ങുമ്പോള്‍ ഉറക്കെ വിളിക്കുന്ന മുദ്രാവാക്യം ഇതാണ്: “ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു”. അവരുടെ നേതാവ് അരൂരില്‍ നിന്നും ഇക്കുറി ജയിച്ചുവരുമെന്ന് എന്‍ഡിഎയുടെ അണികള്‍ വിശ്വസിക്കുന്നു. അമ്മാവന്‍ പി.എസ്. ശ്രീനിവാസനും ഭാര്യാപിതാവ് എന്‍.പി. തണ്ടാരും എംഎല്‍എആയിരുന്ന മണ്ഡലത്തിലേക്കാണ് ജ്യോതിസ് എന്‍ഡിഎ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാനെത്തുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായുള്ള കുടുംബപരമായ ബന്ധം മുറിച്ചാണ് പി.എസ്. ജ്യോതിസ് ബിഡിജെഎസില്‍ ചേര്‍ന്നത്. തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയിലും ചേര്‍ത്തല കോടതിയിലെ അഭിഭാഷകന്‍ എന്ന നിലയിലും ജ്യോതിസിന് നല്ല ജനകീയ ബന്ധമുണ്ട്. ഇതിലാണ് എന്‍ഡിഎ പ്രതീക്ഷ പുലര്‍ത്തുന്നത്. ഡിവൈഎഫ് ഐ പ്രവര്‍ത്തകനായിരിക്കുമ്പോള്‍ രണ്ട് തവണ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട് പി.എസ്. ജ്യോതിസ്. കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള ജ്യോതിസ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ വിജയപ്രതീക്ഷ കൂടുതലാണെന്ന് ബിഡിജെഎസും കണക്ക് കൂട്ടുന്നു. പരമ്പരാഗതമായി സിപിഎം കോട്ടയായ അരൂരില്‍ കഴിഞ്ഞ കുറെക്കാലമായി കമ്മ്യൂണിസ്റ്റ് കുടുംബങ്ങള്‍ ബിജെപിയിലേക്കും ബിഡിജെഎസിലേക്കും ഒഴകുന്ന കാഴ്ചയാണ് കാണുന്നത്. പാര്‍ട്ടിക്ക് വേണ്ടി സഹിച്ച ത്യാഗങ്ങളുടെ നേട്ടം ആരൊക്കെയോ കൊയ്യുന്നു എന്ന വികാരമാണ് കമ്മ്യൂണിസ്റ്റുകാരെ ബിജെപിയിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നത്.

2021ല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ടി. അനിയപ്പന്‍ 17,479 വോട്ടുകള്‍ നേടിയിരുന്നു. . 2019ന് നടന്ന അരൂര്‍ ഉപതെരഞ്ഞെടുപ്പിലും എന്‍ഡിഎയ്‌ക്ക് വേണ്ടി മത്സരിച്ച ബിജെപി സ്ഥാനാര്ത്ഥി കെ.പി. പ്രകാശ് ബാബു 16,289 വോട്ടാണ് പിടിച്ചിരുന്നു. ഏകദേശം പത്തര ശതമാനം വോട്ടുകള്‍. ഇത് എന്‍ഡിഎയുടെ ഉലയാത്ത വോട്ട് ബേസാണ്. ഇക്കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി അരൂര്‍ മണ്ഡലത്തില്‍ 13000 വോട്ടുകള്‍ കൂടുതല്‍ നേടിയിട്ടുണ്ട് എന്നതാണ് എന്‍ഡിഎയ്‌ക്ക് ആത്മവിശ്വാസം പകരുന്നത്. അരൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ബിജെപിയും ബിഡിജെഎസും നേടിക്കൊണ്ടിരിക്കുന്നത്. ഇത് വോട്ടായി മാറിയാല്‍ ജ്യോതിസ് വിജയിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നും രാഷ്‌ട്രീയനിരീക്ഷകര്‍ പറയുന്നു.

ഇവിടെ യുഡിഎഫിനും എല്‍ഡിഎഫിനും ഏകദേശേ 44 ശതമാനം വീതം വോട്ടുള്ള മണ്ഡലമാണ്. ബാക്കിവരുന്ന 11 ശതമാനം വോട്ടുകളെ എന്‍ഡിഎയ്‌ക്കുള്ളൂ. എന്നാല്‍ ഇത്തവണ പി.എസ്. ജ്യോതിസിന്റെ ജനപ്രിയത വോട്ടായി മാറുമെന്നും പഴയ വോട്ട് ശതമാനമെല്ലാം അട്ടിമറിക്കപ്പെടുമെന്നും അത് വിജയപ്രതീക്ഷ നല്‍കുന്നുവെന്നും എന്‍ഡിഎ. വിശ്വസിക്കുന്നു.

കഴിഞ്ഞ തവണ 7013 വോട്ടുകള്‍ക്കാണ് സിപിഎമ്മിന്റെ ദലീമ ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്തിയത്. എസ്. ജാനകിയുടെ പാട്ടുകള്‍ മനോഹരമായി പാടുന്ന ദലീമ പാട്ടും പാടി ജയിച്ചു എന്നാണ് കഴിഞ്ഞ തവണത്തെ ദലീമയുടെ വിജയത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ പാട്ടല്ല, താന്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളിലാണ് പ്രതീക്ഷയെന്ന് ദലീമ പറയുന്നു. അരൂര്‍ പാലം മാത്രം മതി താന്‍ മണ്ഡലത്തില്‍ നടത്തിയ വികസനം മനസ്സിലാക്കാനെന്നും ദലീമ പറയുന്നു. 2001വരെ ഗൗരിയമ്മ ജയിച്ച മണ്ഡലം പിന്നീട് 2006, 2011, 2016 എന്നീ തെരഞ്ഞെടുപ്പുകളില്‍ എ.എം. ആരിഫ് എന്ന യുവനായകന്‍ സിപിഎമ്മിനെ വിജയിത്തില്‍ എത്തിച്ചു.

2019ല്‍ അരൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ വിജയിച്ച സ്ഥാനാര്‍ത്ഥിയാണ് ഷാനിമോള്‍ ഉസ്മാന്‍. അരൂരിലെ എംഎല്‍എ ആയിരുന്ന ആരിഫ് എംപിയായി ജയിച്ചുപോയപ്പോഴാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആ പോരില്‍ ഷാനിമോള്‍ ഉസ്മാന്‍ സിപിഎമ്മന്റെ മനു സി പുളിക്കലിനെ 2079 വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്. ഈ വിജയം 2026ല്‍ ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരം തനിക്ക് വോട്ടായി മാറുമെന്ന് ഷാനിമോള്‍ പറയുന്നു. മറ്റൊന്ന് ഇക്കഴിഞ്ഞ ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ യുഡിഎഫിന് കൂടുതലായി ലഭിച്ച പതിനായിരത്തില്‍ പരം വോട്ടുകളാണ്.

Tags: Adv PS Jyothisbroken communist fortAroorDaleemaLatest newsShanimol UsmanKerala assembly election 2026election 2026PS Jyothis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Kerala

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

India

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

India

രാജസ്ഥാനിലെ ഫലം പ്രഖ്യാപിച്ച ഏഴില്‍ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി മേയര്‍മാര്‍, കോണ്‍ഗ്രസിന് ഒരു മേയര്‍ സ്ഥാനം മാത്രം

പുതിയ വാര്‍ത്തകള്‍

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.