Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇനി നിതിന്‍; സാധാരണ പ്രവര്‍ത്തകനില്‍ നിന്ന് ദേശീയ അധ്യക്ഷപദത്തിലേക്ക്

പി.ഷിമിത്ത്byപി.ഷിമിത്ത്
Jan 21, 2026, 10:00 am IST
inEditorial

ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായ ബിജെപിയെ നയിക്കാന്‍ 45കാരനായ നിതിന്‍ നബിന്‍ എത്തുന്നതിനെ ഉറ്റുനോക്കുകയാണ് രാജ്യവും ലോകവും. മൂന്നാം തലമുറയിലേക്ക് അധികാരം കൈമാറുന്നുവെന്ന ഒറ്റവാക്കില്‍ ഒതുക്കാവുന്നതല്ല ഈ മാറ്റം. അര്‍ഹതയുള്ളവര്‍ക്ക് എന്നും അംഗീകാരം നല്‍കുന്ന പാര്‍ട്ടിയെ കുറിച്ച് അറിയുന്നവര്‍ക്ക് ഈ തീരുമാനം പുതുമയല്ല. എന്നും അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ ഏവരെയും അത്ഭുതപ്പെടുത്തുന്ന പാര്‍ട്ടി ലോകത്തിന് മുന്നിലേക്ക് പുതിയ ഒരു സന്ദേശം കൂടി പകര്‍ന്നു നല്‍കുകയാണ്. ബിജെപി ഇന്ന് പഴയ ബിജെപിയല്ല, കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമായി ഭരണം നടത്തുന്ന ബിജെപിയേയും എന്‍ഡിഎ മുന്നണിയേയും നയിക്കേണ്ട കടമ കൂടി നിക്ഷിപ്തമായിരിക്കുന്നത് നിതിന്‍ നബിനിലാണ്.

ബിഹാര്‍ സംസ്ഥാന സര്‍ക്കാരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് നിതിന്‍ നബിനെ 2025 ഡിസംബര്‍ 14ന് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റായി നിയമിക്കുന്നത്. അഞ്ചുതവണ തുടര്‍ച്ചയായി എംഎല്‍എയും മന്ത്രിയുമെന്ന നിലയില്‍ മികച്ച റിക്കോര്‍ഡും സംഘടനാ പരിചയവുമുള്ള കഠിനാധ്വാനിയായ യുവനേതാവാണ് നിതിന്‍ നബിന്‍. എളിമ നിറഞ്ഞ സ്വഭാവത്തിലൂടെയും ഉറച്ച പ്രവര്‍ത്തനശൈലിയിലൂടെയും ശ്രദ്ധേയനാണ് അദ്ദേഹം.

കഠിനാധ്വാനവും അച്ചടക്കവും തികഞ്ഞ അര്‍പ്പണബോധവുമാണ് നിതിനെ സാധാരണ പ്രവര്‍ത്തകനില്‍ നിന്ന് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിലേക്ക് ഉയര്‍ത്തിയത്. 1980 മെയ് 23ന് ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ആര്‍ എസ്എസ്-ബിജെപി പശ്ചാത്തലമുള്ള കുടുംബത്തിലാണ് നിതിന്റെ ജനനം. മുതിര്‍ന്ന ബിജെപി നേതാവും നാലുതവണ എംഎല്‍എയുമായ നബിന്‍ കിഷോര്‍ പ്രസാദ് സിന്‍ഹയുടെയും മീര സിന്‍ഹയുടെയും മകന്‍ പിതാവിന്റെ വഴിയെ രാഷ്‌ട്രസേവനത്തിനും ജനസേവനത്തിനും ഇറങ്ങുകയായിരുന്നു.
സിറ്റിങ് എംഎല്‍എയായ അച്ഛന്റെ മരണത്തെതുടര്‍ന്ന് പട്ന വെസ്റ്റ് നിയമസഭാമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 2006 ലാണ് നിതിന്‍ ആദ്യം എംഎല്‍എയാകുന്നത്, 25 വയസ്സായിരുന്നു അന്ന്. തുടര്‍ന്ന് 2010, 2015, 2020, 2025 നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബങ്കിപൂരില്‍ നിന്ന് 51,936 ത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിതിന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ദീപ്മാല ശ്രീവാസ്തവയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

ബീഹാറില്‍ ബിജെപി സംഘടനാ സംവിധാനം കെട്ടിപ്പടുക്കുന്നതിലും ജെഡിയുവുമായി കൈകോര്‍ത്ത് അധികാരത്തിലെത്തുന്നതിലും നിതിന്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. രണ്ടുതവണ സംസ്ഥാനത്ത് മന്ത്രിയായി തിളങ്ങി. 2021 ഫെബ്രുവരി മുതല്‍ 2022 ആഗസ്ത് വരെ പൊതുമരാമത്ത് മന്ത്രിയായാണ് അദ്ദേഹം സേവനം അനുഷ്ഠിച്ചത്. 2024 മുതല്‍ 2025 വരെ നഗര വികസന – ഭവന നിര്‍മാണ മന്ത്രിയായും നിയമ-നീതി വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു. 2025 ഫെബ്രുവരിയില്‍ വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി.

2008ല്‍ യുവമോര്‍ച്ച ദേശീയ നിര്‍വ്വാഹക സമിതി അംഗം, 2010 മുതല്‍ 2016 വരെ യുവമോര്‍ച്ച ദേശീയ ജനറല്‍സെക്രട്ടറി, 2016 മുതല്‍ 2019വരെ ബീഹാര്‍ യുവമോര്‍ച്ച അധ്യക്ഷന്‍ എന്നീ ചുമതലകള്‍ വഹിച്ചു. യുവമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി പദവിയിലിരിക്കെ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. 2019 ല്‍ സിക്കിമിന്റെ പ്രഭാരിയും തെരഞ്ഞെടുപ്പ് പ്രഭാരിയുമായി. 2021 മുതല്‍ 2024വരെ ഛത്തീസ്ഗഢില്‍ സഹപ്രഭാരി ചുമതല വഹിച്ചു. ഈ കാലയളവില്‍ നിതിന്‍ ബൂത്തുതലം മുതലുള്ള പ്രവര്‍ത്തകരെ ഊര്‍ജ്ജസ്വലരാക്കി പുതിയ മുന്നേറ്റം നടത്തി. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. സഹപ്രഭാരി ചുമതല ഏറ്റെടുത്തതു മുതല്‍ നിതിന് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുമെന്ന് 2021 ല്‍ തന്നെ നിതിന്‍ പ്രഖ്യാപിച്ചിരുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും നിതിന്‍ നബിനായിരുന്നു ഛത്തീസ്ഗഢിന്റെ പ്രഭാരി, സംസ്ഥാനത്തെ 11ല്‍ 10 സീറ്റിലും ബിജെപി വിജയിച്ചു.

ബിജെപിയുടെ പന്ത്രണ്ടാമത് ദേശീയ അധ്യക്ഷനായാണ് നിതിന്‍ നബിന്‍ ചുമതലയേറ്റത്. അടല്‍ ബിഹാരി വാജ്പേയ് മുതല്‍ ജെ.പി.

നഡ്ഡ വരെയുള്ള അധ്യക്ഷന്‍മാരെപോലെ പാര്‍ട്ടിയെ ശക്തമായി നയിക്കുക എന്നതിനൊപ്പം ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ഭരണത്തിലെത്തിക്കുക എന്ന ദൗത്യവും ഇദ്ദേഹത്തിനുണ്ട്. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളാണ് പുതിയ ദേശീയ അധ്യക്ഷന് മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി. വര്‍ക്കിങ് പ്രസിഡന്റായിരിക്കെ ഇതില്‍ പല സംസ്ഥാ നങ്ങളിലും ഇതിനകം അദ്ദേഹം സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് കര്‍മ്മപദ്ധതികളുമായി മുന്നോട്ടുപോകുന്ന നരേന്ദ്രമോദി സര്‍ക്കാരിന് ശക്തമായ പിന്തുണയേകുക എന്ന ദൗത്യവും പുതിയ ദേശീയ അധ്യക്ഷനുണ്ട്. നിതിന്‍ നബിന്റെ സംഘാടക മികവും നേതൃപാടവവും ബിജെപിക്കും രാജ്യത്തെ യുവപ്രവര്‍ത്തകര്‍ക്കും പുത്തന്‍ ഉണര്‍വേകുമെന്നുറപ്പാണ്.

സാധാരണ പ്രവര്‍ത്തകനില്‍ നിന്ന് ദേശീയ അധ്യക്ഷപദത്തിലേക്ക്

സാധാരണ പ്രവര്‍ത്തകനില്‍ നിന്ന് ദേശീയ അധ്യക്ഷന്‍ എന്ന ഏറ്റവും ഉയര്‍ന്ന പദവിയിലേക്കുള്ള നിതിന്‍ നബിന്റെ ഉയര്‍ച്ച ഒരുപക്ഷേ ബിജെപി
യില്‍ മാത്രം സാധ്യമാവുന്നതാണ്. കഴിവും പ്രവര്‍ത്തന മികവും മാത്രമാണ് ബിജെപിയില്‍ പദവികള്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡം. ഏറ്റെടുക്കുന്ന ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കപ്പെടുന്നതിലൂടെ കൂടുതല്‍ കൂടുതല്‍ ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തകര്‍ എത്തുന്നു. സാധാരണ ഒരു ബിജെപി പ്രവര്‍ത്തകന് പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി ദേശീയ അധ്യക്ഷപദവിയില്‍ വരെ എത്താമെന്നാണ് നിതിന്റെ അധ്യക്ഷപദവിയിലൂടെ വീണ്ടും തെളിയിക്കപ്പെടുന്നത്.

പാര്‍ട്ടി അധ്യക്ഷ പദവി ഒരു കുടുംബത്തില്‍ മാത്രം നിക്ഷിപ്തമായ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാണ് ബിജെപി. ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായ ബിജെപിയില്‍ കുടുംബാധിപത്യത്തിന് സ്ഥാനമില്ല. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷന്‍ കൂടിയാണ് 45 കാരനായ നിതിന്‍ നബിന്‍. ബൂത്തുതലം മുതല്‍ സംസ്ഥാനതലം വരെ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയാണ് ബിജെപിയുടെ ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 36 ല്‍ 30 ഇടങ്ങളിലും സംഘടനാ തെരഞ്ഞെടുപ്പ് നടന്നു. അംഗത്വ വിതരണം മുതല്‍ ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് വരെ നീളുന്ന പ്രക്രിയക്ക് സംഘടനാ പര്‍വ് എന്നാണ് ബിജെപി പേര് നല്‍കിയിരുന്നത്.

Tags: bjp#NitinNibin
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.