Kerala

രാഹുല്‍ എവിടെയെന്ന് പിണറായിക്കറിയാം, അറസ്റ്റ് തിരഞ്ഞെടുപ്പുകഴിയും വരെ നീട്ടാന്‍ ശ്രമം: അടൂര്‍ പ്രകാശ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയാണെന്ന് അറിയാവുന്ന ഏക ആള്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തര വകുപ്പിനും അറിയാം. പ്രതിയെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് കഴിയും വരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാടെടുത്തുവെന്ന് യുഡിഎഫ് കണ്‍വീനര്‍ അവകാശപ്പെട്ടു. രാഹുലിനെതിരെ മുന്‍പ് കോണ്‍ഗ്രസിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Recent Posts