Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വയിൽ കണ്ടെത്തിയത് 1200 വർഷം പഴക്കമുളള ക്ഷേത്രം

ഇറ്റാലിയൻ പുരാവസ്തു ഗവേഷകർ, പ്രാദേശിക അധികാരികളുമായി സഹകരിച്ച് ഖൈബർ പഖ്തൂൺഖ്വയിൽ ഇതുവരെ 50-ലധികം പുരാവസ്തു സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2025, 06:43 pm IST
inWorld

പെഷവാർ : പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ സ്വാത് മുതൽ തക്സില വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന പുരാവസ്തു ഗവേഷണങ്ങളിൽ എട്ട് പുരാതന സ്ഥലങ്ങൾ കണ്ടെത്തി. ഖൈബർ പഖ്തുൻഖ്വ പുരാവസ്തു ഡയറക്ടറേറ്റുമായി സഹകരിച്ച് ഇറ്റാലിയൻ പുരാവസ്തു ഗവേഷകരാണ് ഈ പുരാതന സ്ഥലങ്ങൾ കണ്ടെത്തിയത്.

സ്വാതിലെ ബാരിക്കോട്ടിൽ ഏകദേശം 1,200 വർഷം പഴക്കമുള്ള ഒരു ചെറിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തിന്റെ സാംസ്കാരിക, നാഗരിക പൈതൃകത്തിന്റെ അപൂർവ തെളിവാണ് ഈ ക്ഷേത്ര അവശിഷ്ടങ്ങൾ. ബാരിക്കോട്ടിൽ (പുരാതന ബാസിറ) നടത്തിയ ഖനനത്തിനിടെ ഒരു ചെറിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഇറ്റാലിയൻ പുരാവസ്തു മിഷന്റെ ഡയറക്ടർ ഡോ. ലൂക്ക പറഞ്ഞു. ക്ഷേത്രത്തിനും ചുറ്റുമുള്ള പുരാവസ്തു പാളികൾക്കും ചുറ്റും ഒരു സംരക്ഷിത ബഫർ സോൺ സ്ഥാപിക്കുന്നതിനായി ഖനന പ്രദേശം സ്വാത് നദിയിലേക്ക് വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനു പുറമെ ചരിത്രാതീത കാലം മുതൽ ഇസ്ലാമിക കാലഘട്ടം വരെ ഈ സ്ഥലങ്ങൾ തുടർച്ചയായി ജനവാസമുള്ളതായി പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നു. ഗസ്‌നവിദ് കാലഘട്ടത്തിലെ ഒരു കോട്ടയാണ് പ്രധാന കണ്ടെത്തലുകളിൽ ഒന്ന്. ഇറ്റാലിയൻ പുരാവസ്തു ഗവേഷകർ, പ്രാദേശിക അധികാരികളുമായി സഹകരിച്ച് ഖൈബർ പഖ്തൂൺഖ്വയിൽ ഇതുവരെ 50-ലധികം പുരാവസ്തു സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശിലായുഗം, മഹാനായ അലക്സാണ്ടറുടെ കാലം, ബുദ്ധമതം, ഹിന്ദു ഷാഹി രാജവംശം, ഹെല്ലനിസ്റ്റിക് കാലഘട്ടം, ആദ്യകാല ഇസ്ലാമിക കാലഘട്ടം എന്നിവയിലുടനീളമുള്ളതാണ് ഈ കണ്ടെത്തലുകളെന്ന് ഗവേഷകർ ഒന്നടങ്കം പറഞ്ഞു.

അതേ സമയം “ഖൈബർ പാത്ത് പ്രോജക്റ്റ്” എന്ന് വിളിക്കപ്പെടുന്ന ഈ മൂന്ന് വർഷത്തെ സംരംഭത്തിന് കീഴിൽ 400-ലധികം പ്രാദേശിക തൊഴിലാളികൾക്ക് ഉത്ഖനനം, സംരക്ഷണം, പൈതൃക മാനേജ്മെന്റ് എന്നിവയിൽ പ്രായോഗിക പരിശീലനം ലഭിക്കും. കൂടാതെ തൊഴിലവസരങ്ങളും ലഭിക്കും. ജൂൺ 1-ന് ആരംഭിച്ച ഈ പദ്ധതി പ്രവിശ്യയിലെ പ്രാദേശിക വികസനം, ബിസിനസ് ശേഷി വർദ്ധിപ്പിക്കൽ, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഈ സ്ഥലങ്ങളിൽ പലതിലും ഖനന പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

Tags: pakistanarcheologyRadical IslamistsKhyber Pakhtunkhwaancient Hindu templesSwat valley
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.