Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭിന്നശേഷിക്കാരോട് കടുത്ത നീതി നിഷേധം തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 02:31 pm IST
inKerala

ആലപ്പുഴ: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മറ്റുള്ളവര്‍ക്ക് 2000 രൂപയായി വര്‍ദ്ധിപ്പിക്കുമ്പോഴും ഭിന്നശേഷിക്കാര്‍ക്ക് നല്‍കേണ്ട കൂടുതല്‍ തുക സര്‍ക്കാര്‍ വെട്ടിക്കുറയ്‌ക്കുന്നു. 2016ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനേക്കാള്‍ 25 ശതമാനം അധികം ഭിന്നശേഷിക്കാര്‍ക്ക് നല്‍കണമെന്ന് അനുശാസിക്കുന്നുണ്ടെങ്കിലും വര്‍ഷങ്ങളായി ഇത് ലംഘിക്കപ്പെടുന്നു.

ഇത് ഭിന്നശേഷിക്കാരോടുള്ള കടുത്ത നീതിനിഷേധമാണെന്നാണ് വിമര്‍ശനം. കേരളത്തില്‍ പെന്‍ഷന്‍ ഏകീകരിച്ച നാള്‍ മുതല്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കാതെ മറ്റുള്ളവര്‍ക്ക് നല്‍കുന്ന തുക തന്നെയാണ് നല്‍കിവരുന്നത്. 2016ലെ ഭിന്നശേഷി അവകാശ നിയമത്തിന്റെ ലംഘനമാണ് സര്‍ക്കാര്‍ നടത്തുന്നത്. മറ്റുള്ളവരെക്കാള്‍ 25 ശതമാനം കൂടുതല്‍ പെന്‍ഷന്‍ ഭിന്നശേഷിക്കാര്‍ക്ക്, അവകാശമുണ്ടെന്നിരിക്കെ 25 ശതമാനം തുക കൂടി ചേര്‍ത്ത് ഭിന്നശേഷി പെന്‍ഷന്‍ 2500 രൂപയായി വര്‍ദ്ധിപ്പിച്ച് നല്‍കണമെന്നാണ് ആവശ്യം.

മറ്റ് അയല്‍സംസ്ഥാനങ്ങളിലെല്ലാം പെന്‍ഷനില്‍ 25 ശതമാനം അധികം തുക ഭിന്നശേഷിക്കാര്‍ക്ക് നല്‍കുമ്പോള്‍ കേരളത്തില്‍ അര്‍ഹതപ്പെട്ട തുക നല്‍കാത്തത് വരിയില്‍ നില്‍ക്കാന്‍ ആവാത്തവരോട് കാണിക്കുന്ന അനീതിയാണെന്നാണ് വിമര്‍ശനം. കേരളത്തില്‍ പെന്‍ഷന്‍ ഏകീകരണം ഉണ്ടാകുന്നതിനു മുമ്പ് ഭിന്നശേഷിക്കാര്‍ക്ക് 300 രൂപ അധികം ലഭിച്ചിരുന്നതും ഏകീകരണത്തോടെ നഷ്ടപ്പെടുകയുണ്ടായി. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടുതലായാല്‍ കിടപ്പുരോഗികളായ ഭിന്നശേഷിക്കാര്‍ക്ക് പോലും പെന്‍ഷന്‍ കിട്ടാത്ത സാഹചര്യവും പെന്‍ഷന്‍ ഏകീകരണം കൊണ്ട് ഉണ്ടായ ദോഷമാണ്.

ഭിന്നശേഷിക്കാര്‍ക്ക് വാര്‍ഷിക വരുമാന പരിധി എന്ന നിബന്ധന ഒഴിവാക്കുകയും ഭിന്നശേഷിക്കാരെ ബിപിഎല്‍ ആയി പരിഗണിക്കുകയും വേണം. ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് നിലവില്‍ വര്‍ധിപ്പിച്ചിരിക്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുകയായ 2000 രൂപയുടെ 25 ശതമാനായ 500 രൂപ കൂടി ചേര്‍ത്ത് 2500 രൂപ ദിവ്യാംഗര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവര്‍ത്തകനായ ചന്ദ്രദാസ് കേശവപിള്ള ഭിന്നശേഷി കമ്മീഷണര്‍ക്കും, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിക്കും കത്തയച്ചു.

 

Tags: Differently abled peopleKerala GovernmentSocial Security Pension
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

Kerala

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

Kerala

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

Kerala

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.