Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആപത്ബാന്ധവന്‍: കാലത്തിന്റെ കുത്തൊഴുക്കില്‍ നാമാവശേഷമാക്കപ്പെട്ട തളിപ്പറമ്പ് മുക്കുന്നു ശ്രീവേട്ടക്കൊരു മകന്‍ ക്ഷേത്രം വീണ്ടെടുത്ത കഥ

മനോഹര്‍ ഇരിങ്ങല്‍byമനോഹര്‍ ഇരിങ്ങല്‍
Oct 21, 2025, 06:52 am IST
inSamskriti
പുനരുദ്ധരിച്ച മുക്കുന്നു ശ്രീവേട്ടക്കൊരു മകന്‍ ക്ഷേത്രം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണിക്കിണര്‍

പുനരുദ്ധരിച്ച മുക്കുന്നു ശ്രീവേട്ടക്കൊരു മകന്‍ ക്ഷേത്രം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണിക്കിണര്‍

ഏതാണ്ട് 500 വര്‍ഷം മുന്‍പ് നഷ്ടപ്പെട്ടെന്നു കരുതിയ ക്ഷേത്രവും ആരൂഢസ്ഥാനവും വീണ്ടെടുത്തതിന്റെ കഥയാണ് കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിലെ മുക്കുന്നു വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിനുള്ളത്. കാലത്തിന്റെ കുത്തൊഴുക്കില്‍ നാമാവശേഷമാക്കപ്പെട്ടതാണ് ഈ ക്ഷേത്രവും, വയലപ്ര തറവാട് ധര്‍മ്മദൈവ ദേവസ്ഥാനവും. പരിയാരം അംശത്തെ പ്രബലമായ വയലപ്ര തറവാടും ക്ഷേത്രഭൂമിയും ടിപ്പുവിന്റെ പടയോട്ടത്തില്‍ നശിപ്പിക്കപ്പെട്ടതാകാമെന്നും കരുതപ്പെടുന്നുണ്ട്.
ക്ഷേത്രവും ആരൂഢ ധര്‍മ്മദൈവ ദേവസ്ഥാനവും ഇല്ലാതായതോടെ പില്‍ക്കാലത്ത് പ്രതാപം ക്ഷയിച്ച് ഈ തറവാടും പലയിടങ്ങളിലായി. ആരാധനക്ക് ഭംഗം വന്നത് ഗ്രാമത്തിലും കുടുംബത്തിലും പല ദുര്‍നിമിത്തങ്ങള്‍ക്കും കാരണമായി. തറവാടും വേട്ടക്കൊരുമകന്‍ ക്ഷേത്രവും നിലനിന്നിരുന്ന കോട്ടപ്പറമ്പിനെ പറ്റിയുള്ള മഞ്ഞള്‍ മഴൂര്‍ ഇല്ലത്ത് കാപാലി നമ്പൂരിപ്പാടിന്റെ വെളിപ്പെടുത്തലും തറവാട്ടിലെ അരക്ഷിതാവസ്ഥയുമാണ് പലയിടത്ത് താമസിച്ചിരുന്ന കുടുംബാംഗങ്ങള്‍ ഒത്തുകൂടി താംബൂല പ്രശ്‌നചിന്ത നടത്താന്‍ പ്രേരിപ്പിച്ചത്. പ്രശ്‌നവിധിയില്‍ കുടുംബക്ഷേത്രവും ആരൂഢ സ്ഥലവും ഏതാണ്ട് 500 വര്‍ഷം മുന്‍പ് നഷ്ടപ്പെട്ടെന്നു കരുതിയ ക്ഷേത്രവും ആരൂഢസ്ഥാനവും കാടുപിടിച്ചു അന്യാധീനപ്പെട്ടതായി തെളിഞ്ഞു. ഇത് വീണ്ടെടുത്തതിന്റെ കഥയാണ് കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കില്‍ പെട്ട മൂക്കുന്നു ശ്രീവേട്ടക്കൊരു മകന്‍ ക്ഷേത്രത്തിനുള്ളത്.

കുടുംബക്ഷേത്രവും ആരൂഢ സ്ഥലവും വീണ്ടെടുത്തു പൂജ ചെയ്യുക വഴി സര്‍വ്വ വിഘനങ്ങളും ഇല്ലാതാകുമെന്നും ഐശ്വര്യങ്ങള്‍ പ്രദാനം ചെയ്യുമെന്നും അരുളപ്പാടുണ്ടായി. പിന്നീട് കുടുംബക്കാരും ബന്ധുക്കളും നാട്ടുകാരും ക്ഷേത്രഭൂമി അന്വേഷിച്ചു വര്‍ഷങ്ങളോളം സമീപ സ്ഥലങ്ങള്‍ മുഴുവന്‍ അല ഞ്ഞെങ്കിലും കണ്ടെത്താനായില്ല. വിശ്രമമില്ലാത്ത തിരച്ചിലിനൊടുവില്‍ കുപ്പത്തെ ഒരു മുസ്ലിം കുടുംബത്തിന്റെ കൈവശമുള്ള ഭൂമിയില്‍ മണിക്കിണറും കാടുമൂടിയ അവസ്ഥയില്‍ കുളവും ക്ഷേത്രാവശിഷ്ടങ്ങളും കണ്ടെത്തി.

വയലപ്ര തറവാട്ടുകാരുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം ദൈവിക ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന ക്ഷേത്രഭൂമി വിട്ടുനല്‍കാന്‍ മുസ്ലിം കുടുംബം തയ്യാറായത് ഒരു കാലത്ത് കൈമോശം വന്ന ആരാധനാലയത്തിന്റെ വീണ്ടെടുപ്പിനു കളമൊരുക്കി. കോട്ടം സ്ഥിതിചെയ്യുന്ന ഭൂമി ആയതിനാല്‍ കോട്ടപ്പറമ്പ് എന്ന പേരിലുള്ള ഈ സ്ഥലത്ത് 2018-ല്‍ ക്ഷേത്രത്തിന്റെയും വയലപ്ര തറവാടിന്റെയും കുറ്റിയടിക്കല്‍ കര്‍മം നടന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നങ്ങള്‍ക്കൊടുവില്‍ ക്ഷേത്ര നിര്‍മാണം പരിസമാപ്തിയില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികളും വിശ്വാസികളും.

വേട്ടക്കൊരുമകന്‍ ക്ഷേത്രവും ചൈതന്യവും

ഏതാണ്ട് 85 സെന്റ് ഭൂമിയില്‍ പരന്നുകിടന്ന കോട്ടപ്പറമ്പിലെ വേട്ടക്കൊരുമകന്‍ ക്ഷേത്രവും മണിക്കിണറും കുളവും അന്വേഷണത്തിനൊടുവില്‍ തറവാട്ടിലെ പിന്മുറ കുടുംബാംഗങ്ങളാണ് കണ്ടെത്തിയത്. ഒരു കാലത്ത് കിഴക്കു വടക്കു ഭാഗത്തേക്ക് ഒഴുകുന്ന കുപ്പം പുഴയുടെ തീരത്തെ മനോഹരമായ കൃഷിസ്ഥലമായിരുന്നു മുക്കുന്ന്. ഈ പ്രദേശത്തെയും പ്രബലമായ വയലപ്ര തറവാടിനെയും കാത്തു പരിപാലിച്ചിരുന്നത് ഇവിടെ കുടിയിരിക്കുന്ന ദൈവിക ചൈതന്യമായിരുന്നത്രെ.

ഒരേസമയം ശാന്തസ്വരൂപനും ഉഗ്രപ്രതാപിയും ക്ഷിപ്രകോപിയുമായ വേട്ടക്കൊരു മകന്‍ കിരാത ശിവപാര്‍വതി പുത്രനാണ്. ശാക്തേയ വൈഷ്ണവ ശക്തിചൈതന്യം ഈ പ്രദേശത്തിന്റെ ആകമാനം ആപത്ബാന്ധവനായി കരുതപ്പെട്ടിരുന്നതായി പൂര്‍വികര്‍ പറയുന്നു. പിന്നീട് എപ്പോഴോ ക്ഷേത്രം നശിപ്പിക്കപ്പെട്ടോ അല്ലാതെയോ ആരാധനക്ക് ഭംഗം വന്നത് തറവാടിന്റെയും ഗ്രാമത്തിന്റെയും പ്രതാപം ക്ഷയിക്കാന്‍ ഇടവരുത്തിയെന്നാണ് വിശ്വസിക്കുന്നത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണിക്കിണറും കുളവും അതുപോലെ നിലനിര്‍ത്തിയാണ് ക്ഷേത്രം പുനര്‍നിര്‍മിച്ചിരിക്കുന്നത്. മഹാക്ഷേത്രങ്ങളില്‍ മാത്രം കണ്ടുവരുന്ന അത്യപൂര്‍വ തുരവ് മാതൃകയിലാണ് ക്ഷേത്ര ശ്രീകോവില്‍ നിര്‍മിച്ചിരിക്കുന്നത്. കന്നിമൂലയില്‍ വനശാസ്താവും തറവാട് ധര്‍മദൈവ സ്ഥലത്ത് ലോകമാതാവും വല്ലാര്‍കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി തുടങ്ങിയ ദൈവികശക്തികളും കുടികൊള്ളുന്നു.

Tags: kannurMukkunnu Vettakkoru Makan templeTaliparamba taluk
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.