ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍
ഉത്തര കേരളത്തില്‍ കെട്ടിയാടുന്ന അനുഷ്ഠാന തെയ്യക്കോലങ്ങളില്‍ ഉഗ്രമൂര്‍ത്തിയാണ് വേട്ടയ്‌ക്കൊരുമകന്‍. ഒരേസമയം ക്ഷിപ്രകോപിയും ശാന്തസ്വരൂപനുമായാണ് ഈ തെയ്യത്തെ കണക്കാക്കുന്നത്. വടക്കേ മലബാറിലെ നായര്‍ സമുദായക്കാരുടെ പ്രധാന ആരാധനാമൂര്‍ത്തിയും കുലദൈവവുമാണ്...














