Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാഷ്‌ട്രസേവനത്തിന്റെ ഒരു നൂറ്റാണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 10:51 am IST
in Vicharam

നൂറുവര്‍ഷം മുമ്പ്, പുണ്യദിനമായ വിജയദശമിയിലാണ് രാഷ്‌ട്രീയ സ്വയംസേവകസംഘം സ്ഥാപിതമായത്. ഇതു പൂര്‍ണമായും പുതിയ ഒന്നിന്റെ സൃഷ്ടിയായിരുന്നില്ല. കാലാകാലങ്ങളായി ഭാരതത്തിന്റെ ശാശ്വതമായ ദേശീയ ചൈതന്യം കാലഘട്ടങ്ങളുടെ വെല്ലുവിളികളെ നേരിടാന്‍ വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പുരാതന പാരമ്പര്യത്തിന്റെ പുതിയ പ്രതിഫലനമായിരുന്നു ഇത്. നമ്മുടെ കാലഘട്ടത്തില്‍, കാലാതീതമായ ആ ദേശീയ ബോധത്തിന്റെ മൂര്‍ത്തീഭാവമാണു സംഘം. സംഘത്തിന്റെ ശതാബ്ദിക്ക് സാക്ഷ്യം വഹിക്കുന്നത്, നമ്മുടെ തലമുറയിലെ സ്വയംസേവകരുടെ സൗഭാഗ്യമാണ്.

ചരിത്രപരമായ ഈ വേളയില്‍, രാഷ്‌ട്രത്തിനും ജനങ്ങള്‍ക്കും സേവനം ചെയ്യാനുള്ള പ്രതിജ്ഞയില്‍ അര്‍പ്പണബോധത്തോടെ നിലകൊള്ളുന്ന അസംഖ്യം സ്വയംസേവകര്‍ക്കു ഞാന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. സംഘത്തിന്റെ സ്ഥാപകനും നമ്മുടെ വഴികാട്ടിയുമായ പരമപൂജനീയ ഡോ. ഹെഡ്ഗേവാര്‍ജിയെയും ഞാന്‍ ആദരപൂര്‍വം പ്രണമിക്കുന്നു.

മഹാനദികളുടെ തീരങ്ങളിലാണു മനുഷ്യനാഗരികതകള്‍ അഭിവൃദ്ധി പ്രാപിച്ചത്. അതുപോലെ, സംഘത്തിന്റെ സ്വാധീനത്താല്‍ അസംഖ്യം ജീവിതങ്ങള്‍ അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. ഒരു നദി അതിന്റെ ജലത്താല്‍ സ്പര്‍ശിക്കുന്ന ഭൂമിയുടെ ഓരോ ഭാഗത്തെയും സമ്പന്നമാക്കുന്നു. അതുപോലെ, നമ്മുടെ രാജ്യത്തിന്റെ ഓരോ ഭാഗത്തെയും, നമ്മുടെ സമൂഹത്തിന്റെ ഓരോ മേഖലയെയും സംഘം പോഷിപ്പിച്ചിട്ടുണ്ട്. ഒരു നദി പലപ്പോഴും നിരവധി അരുവികളായി പെരുകുകയും അതിന്റെ സ്വാധീനം വികസിപ്പിക്കുകയും ചെയ്യുന്നു. സംഘത്തിന്റെ യാത്രയിലും സമാനമായ കാര്യമാണു സംഭവിച്ചിട്ടുള്ളത്. അതിന്റെ വിവിധ അനുബന്ധ സംഘടനകളിലൂടെ, വിദ്യാഭ്യാസം, കൃഷി, സാമൂഹ്യക്ഷേമം, ഗോത്രക്ഷേമം, സ്ത്രീശാക്തീകരണം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം പ്രവര്‍ത്തിക്കുന്നു. അവരുടെ പ്രവര്‍ത്തനമേഖലകളില്‍ വൈവിധ്യമുണ്ടെങ്കിലും, അവയെല്ലാം ‘രാഷ്‌ട്രം ആദ്യം’ എന്ന ചൈതന്യവും ദൃഢനിശ്ചയവും ഉള്‍ക്കൊള്ളുന്നു.

തുടക്കം മുതല്‍, സംഘം രാഷ്‌ട്രനിര്‍മാണത്തിനായി സ്വയം സമര്‍പ്പിച്ചു. ഇതു കൈവരിക്കുന്നതിനായി, അതു സ്വഭാവരൂപവല്‍ക്കരണത്തിന്റെ പാത തെരഞ്ഞെടുത്തു. ‘വ്യക്തിനിര്‍മാണത്തിലൂടെ രാഷ്‌ട്രനിര്‍മാണം’ എന്നതാണ് സംഘത്തിന്റെ മാര്‍ഗം. ഇതിനായി, സംഘം ദൈനംദിന ശാഖയുടെ അതുല്യവും ലളിതവും നിലനില്‍ക്കുന്നതുമായ സംവിധാനം സൃഷ്ടിച്ചു. ഓരോ സ്വയംസേവകനും ‘ഞാന്‍’ എന്നതില്‍ നിന്നു ‘നമ്മള്‍’ എന്നതിലേക്കു യാത്ര ആരംഭിക്കുകയും വ്യക്തിപരമായ പരിവര്‍ത്തനപ്രക്രിയയിലൂടെ കടന്നുപോകുകയും ചെയ്യുന്ന പ്രചോദനാത്മക ഇടമാണു ശാഖ.

ദേശസ്‌നേഹത്തിന്റെയും സേവനത്തിന്റെയും പര്യായം

മഹത്തായ ദേശീയ ദൗത്യം, വ്യക്തിപരമായ പരിവര്‍ത്തനത്തിന്റെ പാത, ശാഖയുടെ പ്രായോഗികരീതി എന്നിവയാണു സംഘത്തിന്റെ നൂറുവര്‍ഷത്തെ യാത്രയുടെ അടിത്തറ പാകിയത്. ഇവയിലൂടെ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭാരതത്തെ മുന്നോട്ടുനയിക്കുന്ന ലക്ഷക്കണക്കിനു സ്വയംസേവകര്‍ക്കു സംഘം രൂപംനല്‍കിയിട്ടുണ്ട്.

സ്ഥാപിതമായ നിമിഷം മുതല്‍, രാഷ്‌ട്രത്തിന്റെ മുന്‍ഗണനയാണു സംഘം സ്വന്തം മുന്‍ഗണനയായി കണക്കാക്കിയത്. ഡോ. ഹെഡ്ഗേവാര്‍ജിയും നിരവധി സ്വയംസേവകരും സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്തു. ഡോ. ഹെഡ്ഗേവാര്‍ജിയെ നിരവധി തവണ ജയിലിലടച്ചു. നിരവധി സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് പിന്തുണയും സംരക്ഷണവും സംഘം നല്‍കി. സ്വാതന്ത്ര്യാനന്തരം, സംഘം രാഷ്‌ട്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതു തുടര്‍ന്നു.

ഈ യാത്രയില്‍, സംഘത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനകളും ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. രണ്ടാമത്തെ സര്‍സംഘചാലകായ പരമപൂജനീയ ഗുരുജിയെ ഒരു കേസില്‍ വ്യാജമായി പ്രതിചേര്‍ക്കുകയും ജയിലിലടയ്‌ക്കുകയും ചെയ്തു. എന്നാല്‍ സംഘം ഒരിക്കലും വിദ്വേഷം വേരൂന്നാന്‍ അനുവദിച്ചില്ല. കാരണം ”നാം സമൂഹത്തില്‍നിന്നു വേര്‍പെട്ടവരല്ല; സമൂഹം നമ്മളില്‍ നിന്നാണു രൂപം കൊണ്ടത്” എന്നതിലാണ് സ്വയംസേവകര്‍ വിശ്വസിക്കുന്നത്. സമൂഹവുമായുള്ള ഈ ഐക്യബോധവും, ഭരണഘടനയിലും ഭരണഘടനാസ്ഥാപനങ്ങളിലുമുള്ള അചഞ്ചലമായ വിശ്വാസവും, സ്വയംസേവകര്‍ക്കു മനഃസ്ഥൈര്യവും നല്‍കി. അത്യന്തം ദുഷ്‌കരമായ പ്രതിസന്ധികളില്‍പോലും സമൂഹത്തോടു സംവേദനക്ഷമത പുലര്‍ത്താന്‍ കഴിഞ്ഞു.

എന്നും സംഘം ദേശസ്‌നേഹത്തിന്റെയും സേവനത്തിന്റെയും പര്യായമാണ്. വിഭജനം ലക്ഷക്കണക്കിനു കുടുംബങ്ങളെ ഭവനരഹിതരാക്കിയപ്പോള്‍, അഭയാര്‍ഥികളെ സേവിക്കാന്‍ സ്വയംസേവകര്‍ മുന്നോട്ടുവന്നു. പരിമിതമായ വിഭവങ്ങളാണുണ്ടായിരുന്നതെങ്കിലും, ഓരോ ദുരന്തത്തിലും ആദ്യമെത്തുന്നവരില്‍ സ്വയംസേവകരുമുണ്ടാകും. അവര്‍ അവിടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ഇതു ദുരിതാശ്വാസ പ്രവര്‍ത്തനം മാത്രമല്ല, രാജ്യത്തിന്റെ ചൈതന്യത്തിനു കരുത്തേകുന്നതിനുള്ള പ്രവര്‍ത്തനവുമാണ്. മറ്റുള്ളവരുടെ വേദന ലഘൂകരിക്കുന്നതിനൊപ്പം വ്യക്തിപരമായി ബുദ്ധിമുട്ടുകള്‍ സഹിക്കുക എന്നതാണ് ഓരോ സ്വയംസേവകന്റെയും മുദ്രാവാക്യം.

ശാക്തീകരണത്തിന്റെ കരുത്തുറ്റ സ്തംഭങ്ങള്‍

നൂറ്റാണ്ടിന്റെ ഈ യാത്രയില്‍, സംഘം സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്വയം അവബോധവും ആത്മവിശ്വാസവും ഉണര്‍ത്തി. രാജ്യത്തിന്റെ ഏറ്റവും വിദൂരവും എത്തിപ്പെടാന്‍ പ്രയാസമുള്ളതുമായ ഭാഗങ്ങളില്‍പോലും അതു പ്രവര്‍ത്തിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി, ഗോത്രസമൂഹങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും സംഘം സ്വയം സമര്‍പ്പിച്ചിരിക്കുന്നു. ഇന്ന്, സേവാഭാരതി, വിദ്യാഭാരതി, ഏകല്‍ വിദ്യാലയങ്ങള്‍, വനവാസി കല്യാണ്‍ ആശ്രമം തുടങ്ങിയ സ്ഥാപനങ്ങള്‍ ഗോത്രസമൂഹങ്ങളുടെ ശാക്തീകരണത്തിന്റെ കരുത്തുറ്റ സ്തംഭങ്ങളായി മാറിയിരിക്കുന്നു.

നൂറ്റാണ്ടുകളായി ജാതിവിവേചനം, തൊട്ടുകൂടായ്‌മ തുടങ്ങിയ സാമൂഹ്യതിന്മകള്‍ ഹിന്ദുസമൂഹത്തിനു വെല്ലുവിളിയായിരുന്നു. ഡോ. ഹെഡ്ഗേവാര്‍ജിയുടെ കാലംമുതല്‍ ഇന്നുവരെ, സംഘത്തിലെ ഓരോ അംഗവും, ഓരോ സര്‍സംഘചാലകും, അത്തരം വിവേചനത്തിനെതിരെ പോരാടിയിട്ടുണ്ട്. ‘ന ഹിന്ദു പതിതോ ഭവേത്’ (ഒരു ഹിന്ദുവും ഒരിക്കലും തളരരുത്) എന്നതിന്റെ സത്ത ഗുരുജി നിരന്തരം മുന്നോട്ടുകൊണ്ടുപോയി. ബാലസാഹെബ് ദേവറസ്ജി പ്രഖ്യാപിച്ചത് ഇങ്ങനെയാണ്: ”തൊട്ടുകൂടായ്‌മ തെറ്റല്ലെങ്കില്‍, ലോകത്തു മറ്റൊന്നും തെറ്റല്ല.” പിന്നീട്, രജ്ജു ഭയ്യാജിയും സുദര്‍ശന്‍ജിയും ഈ സന്ദേശം മുന്നോട്ടുകൊണ്ടുപോയി. ഇന്നത്തെ കാലഘട്ടത്തില്‍, നിലവിലെ സര്‍സംഘകചാലക്, മോഹന്‍ ഭാഗവത്ജി ‘എല്ലാവര്‍ക്കും ഒരു കിണര്‍, ഒരു ക്ഷേത്രം, ഒരു ശ്മശാനം’ എന്ന ആഹ്വാനത്തോടെ വ്യക്തമായ ഐക്യസന്ദേശമാണു നല്‍കുന്നത്.

സംഘത്തിന്റെ ‘പഞ്ചപരിവര്‍ത്തന്‍’

ഒരു നൂറ്റാണ്ടുമുമ്പു സംഘത്തിനു രൂപംനല്‍കിയപ്പോള്‍, അന്നത്തെ ആവശ്യങ്ങളും പോരാട്ടങ്ങളും ഇന്നത്തേതില്‍നിന്നു വ്യത്യസ്തമായിരുന്നു. ഇന്ന്, ഭാരതം വികസിത രാഷ്‌ട്രമെന്ന നിലയിലേക്കു മുന്നേറുമ്പോള്‍, പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരികയാണ്. വിദേശരാജ്യങ്ങളെ ആശ്രയിക്കല്‍, നമ്മുടെ ഐക്യത്തെ വിഭജിക്കാനുള്ള ഗൂഢാലോചനകള്‍, നുഴഞ്ഞുകയറ്റത്തിലൂടെയുള്ള ജനസംഖ്യാപരമായ മാറ്റങ്ങള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. നമ്മുടെ സര്‍ക്കാര്‍ ഇവയെ സജീവമായി നേരിടുന്നു. അവയെ നേരിടാന്‍ ആര്‍എസ്എസും കൃത്യമായ രൂപരേഖ തയാറാക്കിയതില്‍ എനിക്കു സന്തോഷമുണ്ട്.

സംഘത്തിന്റെ ‘പഞ്ചപരിവര്‍ത്തന്‍’ ഓരോ സ്വയംസേവകനും ഇന്നത്തെ വെല്ലുവിളികളെ അതിജീവിക്കാനുള്ള പാതയൊരുക്കുന്നു.

‘സ്വബോധ്’: അധിനിവേശമനോഭാവത്തില്‍നിന്നു സ്വയം മോചിതരാകാനും, നമ്മുടെ പൈതൃകത്തില്‍ അഭിമാനിക്കാനും, ‘സ്വദേശി’ എന്ന തത്വം മുന്നോട്ടുകൊണ്ടുപോകാനും സ്വത്വബോധം നമ്മെ സഹായിക്കുന്നു.

‘സാമാജിക് സമരസത’: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു മുന്‍ഗണന നല്‍കി സാമൂഹ്യനീതി ഉറപ്പാക്കുന്നതിലൂടെയാണു സാമൂഹ്യ ഐക്യം കൈവരിക്കുന്നത്. ഇന്ന്, നുഴഞ്ഞുകയറ്റം മൂലമുണ്ടാകുന്ന ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ നമ്മുടെ സാമൂഹ്യ ഐക്യത്തിനു ഗുരുതരമായ വെല്ലുവിളിയാണ്. ഇതു പരിഹരിക്കുന്നതിന്, രാഷ്‌ട്രം ഉന്നതാധികാര ജനസംഖ്യാദൗത്യം പ്രഖ്യാപിച്ചു.

‘കുടുംബ് പ്രബോധന്‍’: കുടുംബമൂല്യങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ അടിത്തറയായ കുടുംബസ്ഥാപനത്തിനു കരുത്തേകുന്നു.

‘നാഗരിക് ശിഷ്ടാചാര്‍’: ഓരോ പൗരനിലും പൗരബോധവും ഉത്തരവാദിത്വബോധവും ഉണര്‍ത്തേണ്ടത് അനിവാര്യമാണ്.

‘പര്യാവരണ്‍’: വരുംതലമുറകളുടെ ഭാവി സുരക്ഷിതമാക്കാന്‍ പരിസ്ഥിതിസംരക്ഷണം പരമപ്രധാനമാണ്.

ഈ പ്രതിജ്ഞകളാല്‍ നയിക്കപ്പെടുന്ന സംഘം ഇപ്പോള്‍ അടുത്ത നൂറ്റാണ്ടിലേക്കുള്ള യാത്രയ്‌ക്കു തുടക്കംകുറിക്കുകയാണ്. 2047 ആവുന്നതോടെ വികസിത ഭാരതം സൃഷ്ടിക്കുന്ന എന്ന ദൗത്യത്തില്‍, സംഘത്തിന്റെ സംഭാവന നിര്‍ണായകമായിരിക്കും. ഒരിക്കല്‍കൂടി, എല്ലാ സ്വയംസേവകര്‍ക്കും എന്റെ ആശംസകള്‍.

 

Tags: Narendra ModiRSS@100
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; എല്ലാവിധ പിന്തുണയും ഉറപ്പ്, ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

India

ഭാരതവും നെതര്‍ലന്‍ഡ്സും17 കരാറുകളില്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തികവ്യാപാര രംഗങ്ങളിലെ വന്‍ കുതിച്ചുചാട്ടം

India

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

Main Article

സംഘം ശതാബ്ദിക്കപ്പുറം

വൈദേശിക ആക്രമണത്തില്‍ നിന്നുള്ള പുനരുദ്ധാരണത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയെ വന്ദിക്കുന്നു
India

സ്വാഭിമാനം സോമനാഥം; പ്രീണനരാഷ്‌ട്രീയത്തിന് മേല്‍ രാഷ്‌ട്രാഭിമാനത്തിന്റെ വിജയം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.