Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ആര്‍എസ്എസ്: രാഷ്‌ട്രനിര്‍മാണത്തിന്റെ ഒരു നൂറ്റാണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 08:29 am IST
inArticle

1925 സപ്തംബര്‍ 27 ന് നാഗ്പൂരില്‍ ഡോ. കേശവ ബലിറാം ഹെഡ്ഗേവാര്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്) സ്ഥാപിച്ചപ്പോള്‍, കാലങ്ങളോളം നീളുന്ന അതിന്റെ ശ്രദ്ധേയമായ പ്രയാണം എത്രകണ്ട് ശോഭനമായിരിക്കുമെന്ന് ചുരുക്കം ചിലര്‍ക്ക് മാത്രമേ സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിരുന്നുള്ളൂ. ഭാരതത്തിന്റെ സാമൂഹിക ഘടനയെ രൂപപ്പെടുത്തുകയും, പരമാധികാരം സംരക്ഷിക്കുകയും, ദുര്‍ബല ജനവിഭാഗങ്ങളെ ശാക്തീകരിക്കുകയും, കാലാതീതമായ സാംസ്‌കാരിക മൂല്യങ്ങള്‍ പരിപോഷിപ്പിക്കുകയും ചെയ്ത നിസ്വാര്‍ത്ഥ സേവനത്തിന്റെ ജീവിക്കുന്ന പ്രതീകമായി ഇന്ന് ആര്‍എസ്എസ് നിലകൊള്ളുന്നു. ഇന്ന്, ആര്‍എസ്എസ് അതിന്റെ ശതാബ്ദി ആഘോഷിക്കുമ്പോള്‍, അതിന്റെ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തകയെന്നത് അത്യന്തം മൂല്യവത്തായിരിക്കും.

ദല്‍ഹിയില്‍ അടുത്തിടെ നടന്ന ഒരു പരിപാടിയില്‍, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് സംഘടനയുടെ സര്‍വ്വാശ്ലേഷിയായ ദര്‍ശനത്തെക്കുറിച്ച് രാജ്യത്തെ ഓര്‍മ്മിപ്പിച്ചു. ‘മതം എന്നത് വ്യക്തിഗതമായ ഒരു തിരഞ്ഞെടുപ്പാണ്; അതില്‍ യാതൊരു വിധത്തിലുമുള്ള പ്രലോഭനമോ ബലപ്രയോഗമോ ഉണ്ടാകരുത്’ എന്ന് അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷത്തിനു പകരം ഐക്യത്തിലും, വിഭജനത്തിനു പകരം കൂട്ടായ ശക്തിയിലും, ഭൗതിക ക്ഷേമത്തിലുപരിയായി വ്യക്തി നിര്‍മ്മാണത്തിലും അടിയുറച്ചു മുന്നേറുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന സംഘത്തിന്റെ സ്ഥാപക തത്ത്വചിന്തയെ ഈ വീക്ഷണം പ്രതിധ്വനിപ്പിക്കുന്നു.

നിത്യ ശാഖകളിലൂടെയും സ്വയംസേവകര്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങളിലൂടെയും, ഭാരതത്തിന്റെ സാംസ്‌ക്കാരിക പൈതൃകത്തില്‍ അച്ചടക്കം, ചെറുത്ത് നില്പ്, ആത്മാഭിമാനം എന്നിവ വളര്‍ത്തിയെടുക്കാനും, സമൂഹത്തിനും രാഷ്‌ട്രത്തിനും വേണ്ടിയുള്ള സേവനം തങ്ങളുടെ പരമമായ ഉത്തരവാദിത്തമായി കാണുന്ന വ്യക്തികളെ രൂപപ്പെടുത്താനും ആര്‍എസ്എസ് എന്നും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ ആര്‍എസ്എസിന്റെ ഒരു നൂറ്റാണ്ടുകാലത്തെ പ്രയത്നങ്ങളെ പ്രശംസിച്ചത് ഒട്ടും അതിശയോക്തിയല്ല. ‘ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ‘
എന്ന് അതിനെ വിശേഷിപ്പിച്ച അദ്ദേഹം, സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും സ്വാധീനമുള്ള സാമൂഹിക-സാംസ്‌കാരിക പ്രസ്ഥാനങ്ങളില്‍ ഒന്നായി ആര്‍എസ്എസ് എങ്ങനെ വേറിട്ടുനില്‍ക്കുന്നുവെന്ന് ഭാരതീയരെ ഓര്‍മ്മിപ്പിച്ചു.

വിഭജനത്തിന്റെ ദുരന്ത പശ്ചാത്തലത്തിലായിരുന്നു രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം. അത് വലിയ ആള്‍നാശത്തിന് കാരണമാവുകയും കോടിക്കണക്കിന് ആളുകളെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു. ഈ മഹാദുരന്തത്തിനും കൂട്ടക്കൊലകള്‍ക്കുമിടയില്‍, ഇരകളെ രക്ഷപ്പെടുത്തുകയും പുനരധിവസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തുകൊണ്ട് ആര്‍എസ്എസ് സ്വയംസേവകര്‍ അച്ചടക്കമുള്ള നിസ്വാര്‍ത്ഥ ശക്തിയായി വേറിട്ടു നിന്നു. രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജിയുടെയും (എം.എസ്. ഗോള്‍വാള്‍ക്കര്‍) മറ്റ് മുതിര്‍ന്ന നേതാക്കളുടെയും മാര്‍ഗ്ഗദര്‍ശനത്തില്‍, ആര്‍എസ്എസ് ജനസമൂഹങ്ങളെ ഒരുമിപ്പിച്ചു, അഭയാര്‍ത്ഥി ക്യാമ്പുകള്‍ സ്ഥാപിച്ചു, ഭക്ഷണവും വൈദ്യസഹായവും നല്‍കി, ദുര്‍ബല കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു, ആക്രമിക്കപ്പെട്ട വീടുകള്‍ക്കായി പ്രതിരോധം സംഘടിപ്പിച്ചു.

ആര്‍എസ്എസ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ആഴം മനസ്സിലാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ പോലും പഞ്ചാബില്‍ സ്വന്തം കുടുംബാംഗങ്ങളെയും ജനസമൂഹങ്ങളെയും സംരക്ഷിക്കാന്‍ സംഘത്തിന്റെ സഹായം തേടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ദി ട്രിബ്യൂണ്‍ അതിന്റെ ഒരു റിപ്പോര്‍ട്ടില്‍ ആര്‍എസ്എസിനെ ‘പഞ്ചാബിന്റെ ഖഡ്ഗം ധരിച്ച കൈ’ എന്ന് വിശേഷിപ്പിച്ചതില്‍ തെല്ലും അതിശയിക്കാനില്ല. വിഭജനാനന്തരവും ഈ ഊര്‍ജ്ജം നിലനിന്നു. 1984ല്‍ സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, ആര്‍എസ്എസ് വീണ്ടും രക്ഷകരായി. സിഖ് സമൂഹത്തിന് അഭയവും സംരക്ഷണവും ആശ്വാസവും പകര്‍ന്നു. ഇന്ദിരാഗാന്ധിയുടെ വധത്തിന് മുമ്പും ശേഷവും ഹിന്ദു-സിഖ് ഐക്യം നിലനിര്‍ത്തുന്നതില്‍ ആര്‍എസ്എസ് വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നു എന്ന് പറഞ്ഞ പ്രശസ്ത സാഹിത്യകാരന്‍ ഖുഷ് വന്ത് സിങ് ഇക്കാര്യം പരസ്യമായി സമ്മതിച്ചിട്ടുണ്ട്.

ഈ പൈതൃകത്തിന്റെ ദൃഷ്ടിയില്‍, ആര്‍എസ്എസിനെ ഭൂരിപക്ഷ സംഘടനയെന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്നത് പൂര്‍ണ്ണമായും അടിസ്ഥാനരഹിതവും യുക്തിരഹിതവുമാണ്. സ്വാതന്ത്ര്യസമരകാലത്ത്, ഭാരതത്തിലെ ന്യൂനപക്ഷങ്ങളെയും അവരുടെ ആരാധനാലയങ്ങളെയും സംരക്ഷിക്കാന്‍ ആര്‍എസ്എസ് മുന്‍കൈയെടുത്തു. 1947 മാര്‍ച്ചില്‍, മുസ്ലീം ലീഗിന്റെ പ്രേരണയാല്‍ ജനക്കൂട്ടം സുവര്‍ണ്ണ ക്ഷേത്രത്തിലേക്ക് നീങ്ങിയപ്പോള്‍, വാളുകളും ലാത്തികളുമായി ആയുധധാരികളായ ആര്‍എസ്എസ് സ്വയം സേവകര്‍ അക്രമികളെ നേരിടുകയും പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം, സിഖുകാരുടെ പുണ്യ ദേവാലയത്തിന് നേരെ മറ്റൊരു സംഘടിത ആക്രമണമുണ്ടായപ്പോഴും, സ്വയംസേവകര്‍ മനുഷ്യ വലയം തീര്‍ത്ത് പ്രതിരോധം സൃഷ്ടിച്ചു. മണിക്കൂറുകളോളം പോരാടുകയും, ആക്രമണകാരികളെ പിന്തിരിപ്പിക്കുകയും ഗുരുദ്വാരയെ സംരക്ഷിക്കുകയും ചെയ്തു.

നാട്ടുരാജ്യങ്ങളുടെ സംയോജനത്തില്‍ ആര്‍എസ്എസ് വഹിച്ച പങ്കിനെക്കുറിച്ച് വളരെക്കുറച്ചു പേരേ കേട്ടിരിക്കാനിടയുള്ളൂ. കശ്മീര്‍, ഗോവ, ദാദ്ര, നാഗര്‍ ഹവേലി എന്നീ പ്രദേശങ്ങളെയടക്കം സംയോജിപ്പിച്ച് ഭാരതത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതില്‍ ആര്‍എസ്എസ് നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ പിന്തുണയുള്ള ഗോത്രവര്‍ഗ്ഗ ആക്രമണകാരികള്‍ ജമ്മു കശ്മീരില്‍ കടന്നു കയറി പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍, ഭാരതവുമായി കശ്മീരിനെ ലയിപ്പിക്കുന്നതിന് തീരുമാനമെടുക്കുന്നതിനായി അന്നത്തെ ഭരണാധികാരി ആയിരുന്ന മഹാരാജ ഹരി സിങ്ങിനെ പ്രേരിപ്പിക്കാന്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ഗുരുജിയുടെ സഹായം തേടി. ഗുരുജി ശ്രീനഗറിലേക്ക് പോവുകയും, ഉടനടി ഇന്ത്യന്‍ യൂണിയനില്‍ ലയിക്കേണ്ടതിന്റെ തന്ത്രപരമായ ആവശ്യകത അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. 1947-48 ലെ യുദ്ധത്തില്‍ മിര്‍പൂര്‍, മുസാഫറാബാദ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്ത അഭയാര്‍ത്ഥികള്‍ക്ക് അവശ്യസാധനങ്ങള്‍, യാത്ര സൗകര്യം, ദുരിതാശ്വാസം എന്നിവ ഒരുക്കിക്കൊണ്ട് ആര്‍എസ്എസ് സ്വയംസേവകര്‍ സൈന്യത്തെ സഹായിച്ചു.

1954ല്‍, ദാദ്ര, നാഗര്‍ ഹവേലിയെ പോര്‍ച്ചുഗീസ് നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് സ്വയംസേവകര്‍ നേതൃത്വം നല്‍കി. കെ.ആര്‍. മല്‍ക്കാനിയുടെ ‘ദി ആര്‍.എസ്.എസ് സ്റ്റോറി’ എന്ന പുസ്തകത്തില്‍ പറയുന്നത്, ‘1954 ആഗസ്ത് 2ന്, നാന കജ്രേക്കറുടെയും സുധീര്‍ ഫാഡ്കെയുടെയും നേതൃത്വത്തില്‍ ഏകദേശം 200 ആര്‍.എസ്.എസ് സ്വയംസേവകര്‍ ദാദ്ര, നാഗര്‍ ഹവേലിയെ പോര്‍ച്ചുഗീസ് നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിപ്പിക്കുകയും, റൈഫിളുകള്‍, ബ്രെന്‍ ഗണ്ണുകള്‍, സ്റ്റെന്‍ ഗണ്ണുകള്‍ എന്നിവയടക്കം സായുധരായ 175 പോര്‍ച്ചുഗീസ് സൈനികരെ തുരത്തുകയും ചെയ്തു എന്നാണ്.’ അതുപോലെ, ഗോവയുടെ വിമോചനത്തിനായി ഒളിവില്‍ പോരാടിയ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുമായി ആര്‍എസ്എസ് സഹകരിച്ചു പ്രവര്‍ത്തിച്ചു.

അങ്ങനെ, ഭാരതത്തേയും അതിന്റെ ആത്മാവിനെയും ശക്തിപ്പെടുത്തുന്നതിനായി ആര്‍എസ്എസ് പോരാടിയിട്ടുണ്ട്. 1975 ലെ അടിയന്തരാവസ്ഥക്കാലത്ത്, ഭരണഘടന സംരക്ഷിക്കാന്‍ കോടിക്കണക്കിന് ജനങ്ങളെ അണിനിരത്തി, ചെറുത്ത് നില്‍പ്പിന്റെ നട്ടെല്ലായി സംഘം മാറി. 1976 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ദി ഇക്കണോമിസ്റ്റ് പറയുന്നത്, ‘അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശീലനം സിദ്ധിച്ചതും സുസജ്ജരുമായ ഭൂരിഭാഗം അംഗങ്ങളും ജനസംഘത്തില്‍ നിന്നും അതിന്റെ അനുബന്ധ സംഘടനയായ ആര്‍എസ്എസില്‍ നിന്നുമാണ് വരുന്നത് എന്നും, അവര്‍ ഏകദേശം ഒരു കോടിയോളം വരുമെന്നും, അവരില്‍ 6,000 മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 80,000 പേര്‍ ജയിലിലാണെന്നുമാണ്.’ ജനങ്ങളും സ്ഥാപനങ്ങളും കുനിയാന്‍ പറയുമ്പോള്‍ ഇഴയാന്‍ തയ്യാറായിരുന്ന ഒരു കാലത്ത്, ആര്‍എസ്എസ് സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുകയും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനൊപ്പം, ഗോത്രവിഭാഗക്കാരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും ഉന്നമനം സാധ്യമാക്കാനും ആര്‍എസ്എസ് സ്വയം സമര്‍പ്പിച്ചിരിക്കുന്നു. 1952 ല്‍ സ്ഥാപിതമായ അഖില ഭാരതീയ വനവാസി കല്യാണ്‍ ആശ്രമം രാജ്യത്തെ ഏറ്റവും വലിയ ഗോത്ര ക്ഷേമ സംഘടനയാണ്. ഇന്ന്, രാജ്യത്തെ 323 ജില്ലകളിലായി 52,000 ഗ്രാമങ്ങളില്‍ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നൈപുണ്യ വികസനം, സാംസ്‌കാരിക പുനരുജ്ജീവനം എന്നിവ ലക്ഷ്യമിട്ടുള്ള 20,000 ത്തിലധികം പദ്ധതികള്‍ ഇതിന്റെ ആഭ്യമുഖ്യത്തില്‍ നടക്കുന്നു. അവരുടെ യഥാര്‍ത്ഥ സ്വത്വത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ഗോത്രവിഭാഗക്കാരെ ദേശീയ മുഖ്യധാരയിലേക്ക് ആനയിക്കുക, ഗോത്ര അഭിമാനത്തെ ശക്തിപ്പെടുത്തി ഭാരതത്തിന്റെ സ്വത്വവുമായി അവരെ സമന്വയിപ്പിക്കുക എന്നതാണ് ആര്‍എസ്എസിന്റെ സമീപനം.

മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെയും പലപ്പോഴും അന്യായമായി വിമര്‍ശിക്കാറുണ്ട്. മഹാത്മാഗാന്ധിയും ആര്‍എസ്എസും തമ്മില്‍ ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു എന്നത് ശരിയാണെങ്കിലും കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഉണ്ടായിരുന്നതുപോലെ പരസ്പര ബന്ധത്തെ ശത്രുതയുടെയും മാത്സര്യത്തിന്റെയും അടിസ്ഥാനത്തില്‍ ചിത്രീകരിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്പര ബഹുമാനത്തിന് ഒരിക്കലും തടസ്സമായിരുന്നില്ല. 1934 ല്‍ ഗാന്ധിജി വാര്‍ധയിലെ ആര്‍എസ്എസ് ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായതാണ്. സംഘടനയുടെ ‘അച്ചടക്കം, അസ്പൃശ്യതയില്ലായ്‌മ, ലാളിത്യം’ എന്നിവ അദ്ദേഹത്തെ ആകര്‍ഷിച്ചു. 1947 സെപ്തംബര്‍ 16 ന്, വിഭജന കലാപത്തിനിടയില്‍, ഗാന്ധിജി ദല്‍ഹിയില്‍ ഒരു ആര്‍എസ്എസ് യോഗത്തെ അഭിസംബോധന ചെയ്തു, അതിന്റെ സേവന മനോഭാവത്തെയും ത്യാഗത്തെയും പ്രശംസിച്ചു. 1948 ജനുവരി 30 ന് മഹാത്മാഗാന്ധി വധിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ആദരസൂചകമായി എല്ലാ ആര്‍എസ്എസ് ശാഖകളും 13 ദിവസത്തേക്ക് നിര്‍ത്തിവച്ചു. സംഘ ചരിത്രത്തില്‍ ശാഖകള്‍ നിര്‍ത്തി വച്ച ഒരേയൊരു സന്ദര്‍ഭമായിരുന്നു അത്.

അഭിപ്രായവ്യത്യാസങ്ങള്‍ പരസ്പരമുള്ള ആദരവിനോ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ക്കോ തടസ്സമാകാത്ത ഈ സമന്വയത്തിന്റെ മനോഭാവം, പരമ്പരാഗത അടിത്തറയ്‌ക്ക് അപ്പുറമുള്ള പ്രദേശങ്ങളെയും സമൂഹങ്ങളെയും ആര്‍എസ്എസ് സമീപിക്കുന്ന രീതിയിലും പ്രതിഫലിക്കുന്നു. ഉദാഹരണത്തിന്, സ്വാതന്ത്ര്യാനന്തര കൊളോണിയല്‍ മനോഭാവവും നയപരമായ പോരായ്‌മകളും കാരണം അന്യവത്കരണവും കലാപവും കൊണ്ട് കലുഷിതമായ ഒരു പ്രദേശമായിരുന്നു വടക്കുകിഴക്കന്‍ മേഖല. 1946 ല്‍ ഗുവാഹത്തിയില്‍ ആദ്യ ശാഖ സ്ഥാപിച്ചതുമുതല്‍, ഈ മേഖലയെ ദേശീയ മുഖ്യധാരയിലേക്ക് ആനയിക്കുന്നതില്‍ ആര്‍എസ്എസ് പരിവര്‍ത്തനാത്മകമായ പങ്ക് വഹിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, ആരോഗ്യ സംരക്ഷണ ക്യാമ്പുകള്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ശാക്തീകരണ സംരംഭങ്ങള്‍ എന്നിവയിലൂടെ, വിശ്വാസം വളര്‍ത്തിയെടുക്കുകയും വ്യത്യസ്ത സമൂഹങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ പരിഹരിക്കുകയും ചെയ്തു.

 

Tags: Rajnath SinghRSS@100
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു
Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

India

ഇന്ത്യയുടെ ആയുധഉല്‍പാദനം 2025-26-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.09 ലക്ഷം കോടി രൂപ കടന്നു; ഇന്ത്യയുടെ. ആയുധക്കയറ്റുമതി 38,424 കോടി

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.