Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വികസന യാത്രയുടെ പുതിയ അധ്യായം: മിസോറാമിൽ 9,000 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 10:48 pm IST
inIndia

ഐസ്വാള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 13 ന് പ്രധാനമന്ത്രി മിസോറാം സന്ദര്‍ശിക്കുും. രാവിലെ 10 മണിയോടെ ഐസ്വാളില്‍ 9000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും. കൂടാതെ പൊതുചടങ്ങിനെ അഭിസംബോധനയും ചെയ്യും. റെയില്‍വേ, റോഡ്‌വേ, ഊര്‍ജ്ജം, കായികം തുടങ്ങി നിരവധി മേഖലകളെ ഈ പദ്ധതികള്‍ സഹായിക്കും.

ലോകോത്തര അടിസ്ഥാന സൗകര്യ വികസനത്തിനും അവസാന മൈല്‍ കണക്റ്റിവിറ്റിക്കും വേണ്ടിയുള്ള പ്രതിബദ്ധതയ്‌ക്ക് അനുസൃതമായി, മിസോറാമിന്റെ തലസ്ഥാനത്തെ ഇന്ത്യന്‍ റെയില്‍വേ ശൃംഖലയുമായി ആദ്യമായി ബന്ധിപ്പിക്കുന്ന 8,070 കോടിയിലധികം രൂപയുടെ ബൈറാബിസൈരാങ് പുതിയ റെയില്‍ പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വെല്ലുവിളി നിറഞ്ഞ കുന്നിന്‍ പ്രദേശത്ത് നിര്‍മ്മിച്ച റെയില്‍ പാതാ പദ്ധതിയില്‍ സങ്കീര്‍ണ്ണമായ ഭൂമിശാസ്ത്ര സാഹചര്യങ്ങളില്‍ നിര്‍മ്മിച്ച 45 തുരങ്കങ്ങളുണ്ട്. കൂടാതെ, 55 പ്രധാന പാലങ്ങളും 88 ചെറിയ പാലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മിസോറാമിനും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും ഇടയിലുള്ള നേരിട്ടുള്ള റെയില്‍ കണക്റ്റിവിറ്റി മേഖലയിലെ ജനങ്ങള്‍ക്ക് സുരക്ഷിതവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ യാത്രാ മാര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്യും. ഭക്ഷ്യധാന്യങ്ങള്‍, വളങ്ങള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ സമയബന്ധിതവും വിശ്വസനീയവുമായ വിതരണം ഇത് ഉറപ്പാക്കുകയും അതുവഴി മൊത്തത്തിലുള്ള ലോജിസ്റ്റിക് കാര്യക്ഷമതയും പ്രാദേശിക പ്രവേശനക്ഷമതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കൂടാതെ പ്രധാനമന്ത്രി മൂന്ന് പുതിയ എക്‌സ്പ്രസ് ട്രെയിനുകളായ സൈരംഗ് (ഐസ്വാള്‍) ഡല്‍ഹി (ആനന്ദ് വിഹാര്‍ ടെര്‍മിനല്‍) രാജധാനി എക്‌സ്പ്രസ്, സൈരംഗ്ഗുവാഹത്തി എക്‌സ്പ്രസ്, സൈരംഗ്‌കൊല്‍ക്കത്ത എക്‌സ്പ്രസ് എന്നിവ ഫ്‌ലാഗ് ഓഫ് ചെയ്യും. ഐസ്വാള്‍ നെ രാജധാനി എക്‌സ്പ്രസ് വഴി ഡല്‍ഹിയുമായി നേരിട്ട് ബന്ധിപ്പിക്കും. സൈരംഗ്ഗുവാഹത്തി എക്‌സ്പ്രസ് മിസോറാമിനും അസമിനും ഇടയിലുള്ള ഗതാഗതം സുഗമമാക്കും. സൈരംഗ്‌കൊല്‍ക്കത്ത എക്‌സ്പ്രസ് മിസോറാമിനെ കൊല്‍ക്കത്തയുമായി നേരിട്ട് ബന്ധിപ്പിക്കും. ഈ മെച്ചപ്പെട്ട കണക്റ്റിവിറ്റി ആശുപത്രികള്‍, സര്‍വകലാശാലകള്‍, വിപണികള്‍ എന്നിവയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും അതുവഴി മേഖലയിലുടനീളമുള്ള വിദ്യാഭ്യാസ, സാംസ്‌കാരിക, സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും. ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും മേഖലയിലെ ടൂറിസത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും.

അടിസ്ഥാന സൗകര്യങ്ങളുടെ ഒരു പ്രധാന നാഴികക്കല്ലെന്നോണം, പ്രധാനമന്ത്രി ഒന്നിലധികം റോഡ് പദ്ധതികള്‍ക്ക് തറക്കല്ലിടും. ഇതില്‍ ഐസ്വാള്‍ ബൈപാസ് റോഡ്, തെന്‍സാള്‍സിയാല്‍സുക് റോഡ്, ഖാന്‍കാവ്‌റൊന്‍ഗുര റോഡ് എന്നിവ ഉള്‍പ്പെടുന്നു.

പ്രധാനമന്ത്രിയുടെ വടക്കുകിഴക്കന്‍ മേഖല വികസന സംരംഭ (ജങഉല്കചഋ) പദ്ധതി പ്രകാരം 500 കോടിയിലധികം രൂപ ചിലവഴിച്ചു കൊണ്ടുള്ള 45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഐസ്വാള്‍ ബൈപാസ് റോഡ് ഐസ്വാള്‍ നഗരത്തിലെ തിരക്ക് കുറയ്‌ക്കുക, ലുങ്‌ലെയ്, സിയാഹ, ലോങ്ട്‌ലായ്, ലെങ്പുയ് വിമാനത്താവളം, സായിരംഗ് റെയില്‍വേ സ്‌റ്റേഷന്‍ എന്നിവയിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. തെക്കന്‍ ജില്ലകളില്‍ നിന്ന് ഐസ്വാളിലേക്കുള്ള യാത്രാ സമയം ഏകദേശം 1.5 മണിക്കൂര്‍ കുറയ്‌ക്കുന്നതിലൂടെ മേഖലയിലെ ജനങ്ങള്‍ക്ക് ഇത് ഗണ്യമായി പ്രയോജനപ്പെടും. വടക്കുകിഴക്കന്‍ പ്രത്യേക അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ചഋടകഉട (റോഡുകള്‍) പ്രകാരം നിര്‍മ്മിച്ച തെന്‍സാള്‍സിയാല്‍സുക് റോഡ് നിരവധി ഹോര്‍ട്ടികള്‍ച്ചര്‍ കര്‍ഷകര്‍, ഡ്രാഗണ്‍ ഫ്രൂട്ട് കര്‍ഷകര്‍, നെല്‍കര്‍ഷകര്‍, ഇഞ്ചി സംസ്‌കരണ വിദഗ്ധര്‍ എന്നിവര്‍ക്ക് പ്രയോജനം ചെയ്യും, ഇതോടൊപ്പം ഐസ്വാള്‍തെന്‍സാള്‍ലുങ്‌ലെയ് ഹൈവേയുമായുള്ള കണക്റ്റിവിറ്റിയും ശക്തിപ്പെടുത്തും. സെര്‍ചിപ്പ് ജില്ലയിലെ ചഋടകഉട (ഞീമറ)െ പ്രകാരം നിര്‍മ്മിച്ച ഖാന്‍കോണ്‍റോംഗുര റോഡ് വിപണികള്‍ക്ക് മികച്ച സഹായം നല്‍കുകയും വിവിധ ഹോര്‍ട്ടികള്‍ച്ചര്‍ കര്‍ഷകര്‍ക്കും മേഖലയിലെ മറ്റുള്ളവര്‍ക്കും പ്രയോജനം ചെയ്യുകയും ചെയ്യും, മാത്രമല്ല ആസൂത്രിത ഇഞ്ചി സംസ്‌കരണ പ്ലാന്റിനെ പിന്തുണയ്‌ക്കുകയും ചെയ്യും.

ലോങ്ട്‌ലായ്‌സിയാഹ റോഡിലെ ചിംതുയിപുയ് നദിക്ക് കുറുകെയുള്ള പാലത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന കണക്റ്റിവിറ്റി ഇത് നല്‍കുകയും യാത്രാ സമയം രണ്ട് മണിക്കൂര്‍ കുറയ്‌ക്കുകയും ചെയ്യും. കലാദന്‍ മള്‍ട്ടിമോഡല്‍ ട്രാന്‍സിറ്റ് ചട്ടക്കൂടിന് കീഴിലുള്ള അതിര്‍ത്തി താണ്ടിയുള്ള വാണിജ്യത്തെയും ഇത് സഹായിക്കും.

കായിക മേഖലയിലെ വികസനത്തിനായുള്ള ഖേലോ ഇന്ത്യ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ ഹാളിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ക്ക് മിസോറാമിലെ യുവാക്കള്‍ക്ക് പ്രയോജനകരവും പരിപോഷിപ്പിക്കുന്നതുമായ ഒരു മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ അരീന ഉള്‍പ്പെടെയുള്ള ആധുനിക കായിക സൗകര്യങ്ങള്‍ തുയ്‌കുവാളിലെ ഹാള്‍ പ്രദാനം ചെയ്യും.

മേഖലയിലെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി, ഐസ്വാളിലെ മുവല്‍ഖാങ്ങില്‍ 30 ടിഎംടിപിഎ (പ്രതിവര്‍ഷം ആയിരം മെട്രിക് ടണ്‍) എല്‍പിജി ബോട്ടിലിംഗ് പ്ലാന്റിന് പ്രധാനമന്ത്രി തറക്കല്ലിടും. ശുദ്ധമായ പാചക ഇന്ധനം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിലൂടെ മിസോറാമിലും അയല്‍ സംസ്ഥാനങ്ങളിലും എല്‍പിജിയുടെ സ്ഥിരവും വിശ്വസനീയവുമായ വിതരണം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമം (പിഎംജെവികെ) പദ്ധതി പ്രകാരം പ്രധാനമന്ത്രി കവര്‍ത്തായില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളും ഉദ്ഘാടനം ചെയ്യും. അഭിലാഷ ജില്ലയായ മാമിതിലെ ഈ സ്‌കൂളില്‍ ആധുനിക ക്ലാസ് മുറികള്‍, ഹോസ്റ്റലുകള്‍, കൃത്രിമ ഫുട്‌ബോള്‍ ടര്‍ഫ് ഉള്‍പ്പെടെയുള്ള കായിക സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. ഇത് 10,000ത്തിലധികം കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രയോജനപ്പെടും, ഇത് ദീര്‍ഘകാല സാമൂഹിക, വിദ്യാഭ്യാസ പുരോഗതിക്ക് അടിത്തറയിടും.

എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന തന്റെ കാഴ്ചപ്പാടിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, പ്രധാനമന്ത്രി ത്‌ലാങ്‌നുവാമില്‍ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളും ഉദ്ഘാടനം ചെയ്യും. പുതിയ സ്‌കൂള്‍ വരുന്നത് പ്രവേശനം മെച്ചപ്പെടുത്തുകയും, കൊഴിഞ്ഞുപോക്ക് കുറയ്‌ക്കുകയും, ആദിവാസി യുവാക്കള്‍ക്ക് സമഗ്രമായ വിദ്യാഭ്യാസ അവസരങ്ങള്‍ നല്‍കുകയും ചെയ്യും.

Tags: modimizoramAizawl.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.