Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിഎസ്ടി പരിഷ്‌കരിച്ചു; നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കുറയും, അറിയാം വില കുറയുന്ന ഉത്പന്നങ്ങള്‍ ഏതെന്ന്

പാല്‍, പനീര്‍, ഇന്ത്യന്‍ ബ്രെഡുകള്‍, 33 ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവക്ക് നികുതി പൂര്‍ണ്ണമായി ഒഴിവാക്കി.

പി.ഷിമിത്ത്byപി.ഷിമിത്ത്
Sep 4, 2025, 06:35 am IST
inIndia

ന്യൂദല്‍ഹി: ചരക്കു സേവന നികുതി വെട്ടിക്കുറയ്‌ക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തിന് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം. ഇന്നലെ കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ജനങ്ങള്‍ക്ക് വലിയ ആശ്വാസമായി നിരവധി നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കുറയും. കേരളത്തിന് ഇത് നരേന്ദ്ര മോദിയുടെ തിരുവോണ സമ്മാനമായി. നിലവിലെ 5%, 12%, 18%, 28% സ്ലാബുകളില്‍ 12%, 28% സ്ലാബുകള്‍ ഒഴിവാക്കും. 12 ശതമാനം നികുതിയുണ്ടായിരുന്ന സ്ലാബിലെ 99 ശതമാനം ഉല്‍പ്പന്നങ്ങളെയും അഞ്ച് ശതമാനം സ്ലാബിലേക്കും 28 ശതമാനം സ്ലാബിലെ ഒട്ടുമിക്കവയെയും 18 ശതമാനം സ്ലാബിലേക്കും മാറ്റും. ഈ മാസം 22 മുതല്‍ പുതിയ ഘടന നിലവില്‍ വരുമെന്ന് യോഗത്തിനുശേഷം നിര്‍മ്മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജിഎസ്ടി കൗണ്‍സിലിന്റെ 56-ാമത് യോഗം പത്തര മണിക്കൂറായിരുന്നു.

‘ഈ പരിഷ്‌കാരങ്ങള്‍ എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനും വ്യാപാര ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കാനും ലക്ഷ്യമിട്ടുള്ളതാണ്,’ മന്ത്രി പറഞ്ഞു. ഏകദേശം 48,000 കോടി രൂപയുടെ നികുതി വരുമാന നഷ്ടം സര്‍ക്കാരിന് ഉണ്ടാകുമെങ്കിലും, ഇത് സാധാരണക്കാരുടെ കൈകളില്‍ കൂടുതല്‍ പണം ലഭ്യമാക്കുമെന്നും അതുവഴി സമ്പദ്വ്യവസ്ഥയ്‌ക്ക് ഉത്തേജനം നല്‍കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

പുതിയ പരിഷ്‌കാരങ്ങള്‍ അനുസരിച്ച്, വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍, ഫാമിലി ഫ്‌ലോട്ടറുകള്‍, ചില മരുന്നുകള്‍ എന്നിവയ്‌ക്ക് ഇനി നികുതിയുണ്ടാകില്ല. കൂടാതെ, കാന്‍സര്‍ ചികിത്സയ്‌ക്കുള്ള മരുന്നുകളും ഈ നികുതി ഇളവിന്റെ പരിധിയില്‍ വരും. തെര്‍മോമീറ്റര്‍, ഗ്ലൂക്കോമീറ്റര്‍ തുടങ്ങിയ സാധാരണ ഉപയോഗത്തിലുള്ള വൈദ്യോപകരണങ്ങള്‍ക്ക് 5% നികുതിയായിരിക്കും.

മുടി എണ്ണ, ഷാംപൂ, സോപ്പ്, മറ്റ് ടോയ്‌ലറ്ററികള്‍, പാലുല്‍പ്പന്നങ്ങള്‍, ലഘുഭക്ഷണങ്ങള്‍ തുടങ്ങിയ ദൈനംദിന അവശ്യസാധനങ്ങളും 5% നികുതി സ്ലാബില്‍ ഉള്‍പ്പെടും.

അതേസമയം, ടെലിവിഷന്‍, എയര്‍ കണ്ടീഷണറുകള്‍, 350 സി.സിയില്‍ താഴെയുള്ള മോട്ടോര്‍ ബൈക്കുകള്‍ തുടങ്ങിയ ആഡംബര വസ്തുക്കള്‍ക്ക് 18% നികുതിയായിരിക്കും. പുകയില, പുകയില ഉത്പന്നങ്ങള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ഇടത്തരം, വലിയ കാറുകള്‍, 350 സി.സിക്ക് മുകളിലുള്ള ബൈക്കുകള്‍ എന്നിവയ്‌ക്ക് 40% അധിക നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള 5%, 12%, 18%, 28% എന്നീ നാല് സ്ലാബുകള്‍ക്കാണ് പുതിയ മാറ്റം വരുന്നത്.

വില കുറയുന്നവയും കൂടുന്നവയും

നിര്‍ത്തലാക്കിയ നിരക്കുകള്‍: 12% , 28% സ്ലാബുകളാണ് നിര്‍ത്തലാക്കിയത്.

നികുതി ഒഴിവാക്കിയത്: വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ (ഫാമിലി ഫ്‌ലോട്ടര്‍ ഉള്‍പ്പെടെ), അള്‍ട്രാ ഹൈ ടെമ്പറേച്ചര്‍ പാല്‍, പനീര്‍, ഇന്ത്യന്‍ ബ്രെഡുകള്‍, 33 ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവക്ക് നികുതി പൂര്‍ണ്ണമായി ഒഴിവാക്കി.

5% സ്ലാബിലേക്ക് മാറ്റിയവ: ഹെയര്‍ ഓയില്‍, സോപ്പ്, ഷാംപൂ, ടൂത്ത് ബ്രഷ്, സൈക്കിള്‍, ടേബിളും കസേരയും, നമക്, നൂഡില്‍സ്, കോഫി, കോണ്‍ ഫ്‌ളേക്‌സ്, ബട്ടര്‍, നെയ്യ്, ബയോ കീടനാശിനികള്‍, കരകൗശല വസ്തുക്കള്‍, മാര്‍ബിള്‍, ഗ്രാനൈറ്റ്, സ്‌പെക്ടക്കിള്‍സ്, പുനരുപയോഗ ഊര്‍ജ്ജ ഉപകരണങ്ങള്‍ തുടങ്ങിയവ.

18% സ്ലാബിലേക്ക് മാറ്റിയവ: എ.സി, 32 ഇഞ്ചിന് മുകളിലുള്ള ടി.വികള്‍ (എല്ലാ ടി.വികള്‍ക്കും ഇനി 18% നികുതി), ചെറിയ കാറുകള്‍, 350 സി.സിയില്‍ താഴെയുള്ള മോട്ടോര്‍ സൈക്കിളുകള്‍, ട്രാക്ടറുകള്‍, സിമന്റ്, ബസ്സുകള്‍, ട്രക്കുകള്‍, എല്ലാ ഓട്ടോ പാര്‍ട്‌സുകള്‍, ഓട്ടോറിക്ഷകള്‍. നോണ്‍-ഇക്കണോമി എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങളുടെ ജിഎസ്ടി 12% ല്‍ നിന്ന് 18% ആയി വര്‍ധിപ്പിച്ചു.

40% നികുതി: പുകയില, പാന്‍ മസാല, സിഗരറ്റ്, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, വലിയ കാറുകള്‍, 350 സി.സിക്ക് മുകളിലുള്ള ബൈക്കുകള്‍ എന്നിവക്ക് 40% Sin Tax ബാധകമാകും. നഷ്ടപ്പെട്ട വരുമാനം നികത്താനാണ് ഈ നീക്കം. നിലവില്‍ സിഗരറ്റ്, പുകയില ഉത്പന്നങ്ങള്‍ എന്നിവക്ക് 28% ജിഎസ്ടിയും അതിന് പുറമെ സെസ്സും ഈടാക്കുന്നുണ്ട്. വായ്‌പ തിരിച്ചടച്ച് കഴിയുമ്പോള്‍ നിലവിലുള്ള സെസ് ഒഴിവാക്കി ഈ സാധനങ്ങള്‍ 40% സ്ലാബിലേക്ക് മാറ്റാനാണ് തീരുമാനം.

ഇലക്ട്രിക് വാഹനങ്ങള്‍: എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങളുടെയും നികുതി നിരക്കില്‍ മാറ്റമില്ല, 5% ആയി തുടരും.

Tags: Narendra ModiGST 2.0 unveiledGST Council Meeting 2025Nirmala Sitharaman
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

India

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

Article

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.