Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഉപരാഷ്‌ട്രപതിയായിരിക്കെ ജഗ്ധീപ് ധന്‍കറെ വിലവെയ്‌ക്കാത്ത രാഹുല്‍ ഗാന്ധിക്ക് ഇപ്പോള്‍ അദ്ദേഹത്തെ കാണാത്തതില്‍ വല്ലാത്ത വിഷമം

ജഗ്ധീപ് ധന്‍കര്‍ ഉപരാഷ്‌ട്രപതിയായിരിക്കെ പാര്‍ലമെന്‍റ് പ്രവര്‍ത്തനങ്ങളെ അനാവശ്യമായി തടസ്സപ്പെടുത്തിയിരുന്ന രാഹുല്‍ ഗാന്ധിയെയും കൂട്ടരെയും തുടര്‍ച്ചയായി വിമര്‍ശിച്ചിരുന്ന വ്യക്തിയാണ്. പാര്‍ലമെന്‍റ് ചേരുന്ന ദിവസങ്ങളില്‍ ഫലപ്രദമായി സമയം ചെലവഴിക്കുന്നതിന് പകരം അനാവശ്യ വിവാദമുണ്ടാക്കി സഭാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയിരുന്ന വ്യക്തിയായിരുന്നു രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ എംപിമാരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2025, 11:06 pm IST
inIndia
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ അപഹാസ്യമായ രീതിയില്‍ അനുകരിക്കുന്ന തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി. അത് ക്യാമറയില്‍ പകര്‍ത്തുന്ന രാഹുല്‍ ഗാന്ധി.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ അപഹാസ്യമായ രീതിയില്‍ അനുകരിക്കുന്ന തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി. അത് ക്യാമറയില്‍ പകര്‍ത്തുന്ന രാഹുല്‍ ഗാന്ധി.

ന്യൂദല്‍ഹി: ജഗ്ധീപ് ധന്‍കര്‍ ഉപരാഷ്‌ട്രപതിയായിരിക്കെ പാര്‍ലമെന്‍റ് പ്രവര്‍ത്തനങ്ങളെ അനാവശ്യമായി തടസ്സപ്പെടുത്തിയിരുന്ന രാഹുല്‍ ഗാന്ധിയെയും കൂട്ടരെയും തുടര്‍ച്ചയായി വിമര്‍ശിച്ചിരുന്ന വ്യക്തിയാണ്. പാര്‍ലമെന്‍റ് ചേരുന്ന ദിവസങ്ങളില്‍ ഫലപ്രദമായി സമയം ചെലവഴിക്കുന്നതിന് പകരം അനാവശ്യ വിവാദമുണ്ടാക്കി സഭാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയിരുന്ന വ്യക്തിയായിരുന്നു രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ എംപിമാരും. ആ നാളുകളില്‍ സഭാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ജഗ്ജീപ് ധന്‍കറും അതിനെതിരെ അധികപ്രസംഗം നടത്തി വാക്കൗട്ട് നടത്തുന്ന രാഹുല്‍ ഗാന്ധിയും ടിവി ചാനലുകളിലെയും പത്രങ്ങളിലെയും സ്ഥിരം കാഴ്ചയായിരുന്നു.

ജി20 വേദിയുടെ അധ്യക്ഷപദവി ഇന്ത്യയ്‌ക്ക് ലഭിച്ച സന്തോഷനാളുകളില്‍ പക്ഷെ രാഹുല്‍ ഗാന്ധി വിദേശത്ത് കേംബ്രി‍ഡ്ജ് യൂണിവേഴ്സിറ്റിയില്‍ ഒരു ഇന്ത്യാവിരുദ്ധ എന്‍ജിഒ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഇന്ത്യയ്‌ക്കെതിരെ അധിക്ഷേപം ചൊരിയുകയായിരുന്നു. ഇതില്‍ ജഗ്ധീപ് ധന്‍കര്‍ രൂക്ഷമായി രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചിരുന്നു. ലോകം മുഴുവന്‍ ഇന്ത്യയുടെ പ്രവര്‍ത്തനക്ഷമമായ ജനാധിപത്യത്തെ വാഴ്‌ത്തുമ്പോള്‍ ചിലര്‍ വിദേശമണ്ണിലിരുന്ന് നമ്മുടെ ജനാധിപത്യത്തെ ക്രൂരമായി വിമര്‍ശിക്കുന്നത് വേദനാജനകമാണെന്ന് അന്ന് ജഗ്ധീപ് ധന്‍കര്‍ രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ച് പറഞ്ഞിരുന്നു.

അതുപോലെ യുഎസില്‍ പോയി മറ്റൊരു അവസരത്തില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ അധിപക്ഷേപിച്ചപ്പോള്‍ ഇന്ത്യയുടെ ഭരണഘടനയെത്തൊട്ട് രാഹുല്‍ ഗാന്ധി എടുത്ത പ്രതിജ്ഞയെ അദ്ദേഹം തന്നെ ലംഘിച്ചിരിക്കുന്നുവെന്നാണ് ജഗ്ധീപ് ധന്‍കര്‍ വിമര്‍ശിച്ചത്. ഇങ്ങിനെ എത്രയോ സന്ദര്‍ഭങ്ങളില്‍ രാഹുല്‍ ഗാന്ധിയെ ജഗ്ധീപ് ധന്‍കര്‍ വിമര്‍ശിച്ചിരിക്കുന്നു.

ജഗ്ധീപ് ധന്‍കര്‍ നല്ലൊരു അഭിഭാഷകനായിരുന്നു. നല്ലൊരു പാര്‍ലമെന്‍റേറിയനും കൂടിയായിരുന്നു. അതിനാല്‍, പ്രതിപക്ഷ അംഗങ്ങളുടെ എല്ലാ ആക്രമണങ്ങളേയും അദ്ദേഹം തച്ചുടക്കുമായിരുന്നു. ഇതില്‍ സഹികെട്ട പ്രതിപക്ഷപാര്‍ട്ടികളിലൊന്നായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപി കല്യാണ്‍ ബാനര്‍ജി ജഗ്ദീപ് ധന്‍കറുടെ രാജ്യസഭയിലെ ശൈലിയെ വികൃതമായി അനുകരിച്ച് ഒരിയ്‌ക്കല്‍ പരിഹസിക്കുകയുണ്ടായി.കല്യാണ്‍ ബാനര്‍ജിയുടെ ഈ മിമിക്രി രാഹുല്‍ ഗാന്ധി മൊബൈലില്‍ പകര്‍ത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇതുവഴി ജഗ്ധീപ് ധന്‍കറെ അപഹസിക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം.

ഇപ്പോള്‍ പൊടുന്നനെ ഉപരാഷ്‌ട്രപതി സ്ഥാനത്ത് നിന്നും ജഗ്ധീപ് ധന്‍കര്‍ രാജിവെച്ചൊഴിഞ്ഞതോടെ രാഹുല്‍ ഗാന്ധി മുതലക്കണ്ണീരൊഴുക്കുകയാണ്. ഉപരാഷ്‌ട്രപതിയെ കാണാനില്ലെന്ന് പറഞ്ഞ് കെ.സി. വേണുഗോപാല്‍ തന്നെ വിളിച്ചെന്നും പെട്ടെന്നൊരുനാള്‍ ഉപരാഷ്‌ട്രപതി അപ്രത്യക്ഷമായതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ആയിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ മുതലക്കണ്ണീര്‍. ഉപരാഷ്‌ട്രപതിയായിരുന്ന ജഗ്ധീപ് ധന്‍കര്‍ വീട്ടുതടങ്കലിലാണെന്ന് തനിക്ക് സംശയമുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറ്റൊരു ദുഖം. സഭയില്‍ ഉണ്ടായിരുന്നപ്പോള്‍ അന്യോന്യം കടിച്ചുകീറുകയും ഏറെ പരിഹസിക്കുകയും ചെയ്ത വ്യക്തിയാണെന്നോര്‍ക്കണം.

പക്ഷെ ഇതിന് അമിത് ഷാ ഉറച്ച മറുപടിയും നല്‍കി. കാര്യമായി ഇന്ത്യയിലുടനീളം യാത്രകള്‍ ചെയ്തതിനാല്‍ രാഷ്‌ട്രപതിയുടെ ആരോഗ്യം മോശമായതാണ് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിന് കാരണമെന്നും അല്ലാതെ പ്രതിപക്ഷ നേതാക്കള്‍ സംശയിക്കുന്നതുപോലെ ആശങ്കപ്പെടാനൊന്നുമില്ലെന്നുമായിരുന്നു അമിത് ഷായുടെ മറുപടി. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്തരീതിയില്‍ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരിക്കുന്നുവെന്നേയുള്ളൂവെന്നും അമിത് ഷാ പറഞ്ഞു.

Tags: amit-shahJagdeep DhankarVice President of Indiafake concernRahul Gandhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

India

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

India

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.