Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

ഉദ്ഘാടനം 18-ന്, മുഖ്യമന്ത്രി പാലം നാടിന് സമര്‍പ്പിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളെ കൂട്ടിയിണക്കുന്ന പാലം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഒരു പുതിയ എളുപ്പവഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2026, 04:40 pm IST
inKerala, Kottayam

നേരേകടവ്(വൈക്കം): നേരേകടവ്-മാക്കേക്കടവ് പാലം മുഖ്യമന്ത്രി ഞായറാഴ്ച നാടിനു സമര്‍പ്പിക്കുമ്പോള്‍ അറുതിവരുന്നത് പതിറ്റാണ്ടുകളായി ജങ്കാറിനെയും ചങ്ങാടത്തെയും ആശ്രയിച്ചിരുന്ന ഒരു പ്രദേശത്തിന്റെയാകെ യാത്രാദുരിതത്തിന്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളെ കൂട്ടിയിണക്കുന്ന ജീവല്‍രേഖയെന്ന നിലയിലും ഈ പാലത്തിനു പ്ര ാധാന്യം ഏറെയുണ്ട്. വേമ്പന ാട്ടു കായലിന് കുറുകെ ആലപ്പുഴ, കോട്ടയം ജില്ലകളെ നേരിട്ടു ബന്ധിപ്പിക്കുന്നു ഈ പാലം. വൈക്കം ഉദയനാപുരത്ത് സംസ്ഥാന പാത (എസ്എച്ച്-15) യെ ചേര്‍ത്തല തുറവൂരില്‍ ദേശീയപാത(എന്‍എച്ച്-66)യുമായി ചേര്‍ക്കുന്നതിനാല്‍ പാലം കോട്ടയം, ആലപ്പുഴ ജില്ലകള്‍ തമ്മിലും എന്‍എച്ച്-66 ലൂടെ എറണാകുളം ജില്ലയിലേക്കും യാത്രാമാര്‍ഗം തുറക്കുന്നു. ഫലത്തില്‍ ഈ മൂന്നു ജില്ലകളെ കോര്‍ത്തിണക്കുന്ന ജീവനാഡിയാകും നേരേകടവ്-മാക്കേക്കടവ് പാലം.

4000 ചതുരശ്ര അടിയില്‍ ഉദ്ഘാടനപ്പന്തല്‍ ഒരുങ്ങുന്നു
ഉദ്ഘാടനത്തിനായുള്ള പന്തല്‍ നിര്‍മ്മാണം തുടങ്ങി. മാക്കേക്കടവ് പാലത്തോടു ചേര്‍ന്നാണ് പന്തല്‍ സ്ഥാപിക്കുന്നത്. 18ന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പാലം നാടിന് സമര്‍പ്പിക്കും. 4000 ചതുരശ്ര അടിയിലാണ് വേദിയും പന്തലും. ബാരിക്കേഡ് ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. വേദിയില്‍ 50 പേര്‍ക്ക് ഇരിക്കാം. സദസ്യരായി കുറഞ്ഞത് 2500 പേരെയാണ് പ്രതീക്ഷിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണങ്ങള്‍ നടത്തി. ഡോഗ,് ബോംബ് സ്‌ക്വാഡുകള്‍ അടുത്ത ദിവസങ്ങളില്‍ എത്തും. ചേര്‍ത്തല-അരൂക്കുറ്റി റോഡിലെ മാക്കേക്കവല മുതല്‍ മാക്കേക്കടവ് വരെ കൊടി തോരണങ്ങളാല്‍ അലങ്കരിക്കും. വിവിധ സ്ഥലങ്ങളില്‍ കമാനങ്ങളും ബോര്‍ഡുകളും സ്ഥാപിച്ചു തുടങ്ങി. മാക്കേക്കവല-മാക്കേക്കടവ് റോഡ് നവീകരണവും നടക്കുന്നുണ്ട്.

എന്തുകൊണ്ട് ഇത്ര പ്രാധാന്യം?
രണ്ട് ജില്ലകളെ നേരിട്ട് ബന്ധിപ്പിക്കുന്നു. ഇതുവരെ കായല്‍ കടക്കാന്‍ കടത്തുവള്ളം, ചങ്ങാടം, ജങ്കാര്‍ (ഫെറി) എന്നിവയെ ആശ്രയിക്കേണ്ടിയിരുന്നു. പാലം വരുന്നതോടെ ജങ്കാര്‍ സര്‍വീസ് ഓര്‍മ്മയാകും.

യാത്രാ ദൂരവും സമയവും കുറയും. മാക്കേക്കടവില്‍ നിന്ന് വൈക്കം നഗരത്തിലേക്ക് ഇനി വെറും അഞ്ചു കിലോമീറ്റര്‍ മാത്രം. നേരത്തെ ചേര്‍ത്തല വഴി 10 കിലോമീറ്ററിലേറെ സഞ്ചരിക്കണമായിരുന്നു.

കോട്ടയം, വൈക്കം ഭാഗത്തു നിന്ന് എറണാകുളത്തേക്കുള്ള യാത്ര വളരെ എളുപ്പമാകും.

  • തുറവൂര്‍-പമ്പ പാതയുടെ നട്ടെല്ല്: തുറവൂര്‍-തൈക്കാട്ടുശ്ശേരി-മാക്കേക്കടവ്-നേരേകടവ്-ഉദയനാപുരം-വൈക്കം- കടുത്തുരുത്തി-പാലാ-എരുമേലി വഴി പമ്പയിലെത്തുന്നതാണ് ഈ പാത. അതായത്, ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഒരു പുതിയ എളുപ്പവഴി.
  • ആരോഗ്യ, തീര്‍ത്ഥാടന, വാണിജ്യ സൗകര്യം. തുറവൂര്‍, എഴുപുന്ന, തീരദേശ മേഖലയിലുള്ളവര്‍ക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വേഗത്തില്‍ എത്താം.
  • വൈക്കം, ഏറ്റുമാനൂര്‍, കടുത്തുരുത്തി ക്ഷേത്രങ്ങളിലേക്കും എളുപ്പത്തില്‍ എത്താനാകും. എന്‍എച്ച്-66നെ (തുറവൂരില്‍) എസ്എച്ച് 15-മായി (ഉദയനാപുരത്ത്) ബന്ധിപ്പിക്കുന്നു.
  • സാമ്പത്തിക വികസനം. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ വേഗത്തില്‍ വിപണിയിലെത്തിക്കാം. ടൂറിസം, കൂട് മത്സ്യകൃഷി മേഖലകള്‍ക്കും ഗുണം ചെയ്യും.

പാലത്തിന്റെ വിശദാംശങ്ങള്‍

  • സ്ഥലം: കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിലെ നേരേകടവ്, ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ മാക്കേക്കടവ്.
  • നീളം: 800 മീറ്റര്‍ വീതി: 11 മീറ്റര്‍ (7.5 മീറ്റര്‍ യാത്രാപാത, ഇരുവശവും 1.5 മീറ്റര്‍ വീതം നടപ്പാത)
  • സ്പാനുകള്‍: ആകെ 22 സ്പാന്‍. മധ്യത്തില്‍ 47.16 മീറ്റര്‍ നീളമുള്ള രണ്ട് നാവിഗേഷന്‍ സ്പാനുകള്‍. ഇത് വലിയ ബാര്‍ജുകള്‍ക്ക് പോകാന്‍ ഏഴു മീറ്റര്‍ ഉയരം നല്‍കുന്നു.
  • ചെലവ്: 98.09 കോടി രൂപ, നിര്‍മ്മാണം: പൊതുമരാമത്ത് വകുപ്പ്.

ചരിത്രം

  • 2011-12 ബജറ്റില്‍ പ്രഖ്യാപിച്ച തുറവൂര്‍-പമ്പ പാതയുടെ ഭാഗമാണ് ഈ പാലം.
  • 2017 ജനുവരി 27-ന് നേരേകടവില്‍ തറക്കല്ലിട്ടു.
  • ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസും തര്‍ക്കവും കാരണം വര്‍ഷങ്ങളോളം നിര്‍മ്മാണം മുടങ്ങി. 2024 മാര്‍ച്ചിലാണ് പുനരാരംഭിച്ചത്.
  • പദ്ധതിയുടെ ഒന്നാം ഘട്ടമായ തുറവൂര്‍-തൈക്കാട്ടുശ്ശേരി പാലം 2015-ല്‍ തുറന്നു. ഇത് രണ്ടാം ഘട്ടമാണ്.
Tags: Thuravoor-Pampa RoadKerala PWDRegional ConnectivitySabarimala PilgrimageKottayam districtVembanad lakeAlappuzha districtNerrekadavu-Makke Kadavu BridgeVaikom BridgeKerala Infrastructure
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ ഡി വൈ എഫ് ഐ , വാട്ട് ഈസ് ദാറ്റ് ? ‘ ; നിവേദനവുമായി എത്തിയ റിയാസിനോട് കട്ജു ചോദിച്ച ചോദ്യം , അതാണ് സ്നേഹമോളേ നിങ്ങടെ അഖിലേന്ത്യ

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മിസോറാമിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് വിജയം

“സിദ്ധു” ഒഫീഷ്യൽ ട്രെയിലർ റിലീസായി.

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.