Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

കേന്ദ്ര സര്‍വ്വീസില്‍ വിവിധ തസ്തികകളില്‍ 14582 ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2025, 12:56 pm IST
inCareer

ബിരുദകാര്‍ക്ക് ജൂലൈ 4 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

2025 ലെ എസ്എസ്‌സി കമ്പയിന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷ വഴിയാണ് നിയമനം

വിശദവിവരങ്ങള്‍ https://ssc.gov.in ല്‍

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) നടത്തുന്ന 2025 ലെ കമ്പയിന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷ വഴി കേന്ദ്ര സര്‍വ്വീസില്‍ വിവിധ തസ്തികകളില്‍ 14582 ഒഴിവുകളില്‍ ബിരുദധാരികള്‍ക്ക് നിയമനം നേടാം. വിശദവിവരങ്ങള്‍ https://ssc.gov.in ല്‍ ലഭിക്കും. സ്ഥാപനങ്ങളും തസ്തികകളും ശമ്പള നിരക്കും യോഗ്യതാ മാനദണ്ഡങ്ങളും വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഗ്രൂപ്പ് ബി, സി വിഭാഗത്തില്‍പ്പെടുന്ന ചില തസ്തികകള്‍ ചുവടെ-

ഗ്രൂപ്പ്ബി- ശമ്പള നിരക്ക് 44900-142400 രൂപ- അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ (സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സര്‍വ്വീസ്, ഇന്റലിജന്‍സ് ബ്യൂറോ, റെയില്‍വെ), ഇന്‍സ്‌പെക്ടര്‍ ഓഫ് ഇന്‍കംടാക്‌സ് (സിബിഡിടി), ഇന്‍സ്‌പെക്ടര്‍ (സെന്‍ട്രല്‍ എക്‌സൈസ്), പ്രിവന്റീവ് ഒാഫീസര്‍, ഇന്‍സ്‌പെക്ടര്‍- എക്‌സാമിനര്‍ (സിബിഐസി), അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ (ഇഡി, റവന്യൂ), സബ് ഇന്‍സ്‌പെക്ടര്‍ (സിബിഐ), ഇന്‍സ്‌പെക്ടര്‍ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് നര്‍ക്കോട്ടിക്‌സ്).

ശമ്പള നിരക്ക് 35400-112400 രൂപ- അസിസ്റ്റന്റ്/അസിസ്റ്റന്റ് സെക്ഷന്‍ ഒാഫീസര്‍ (വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/ഓര്‍ഗനൈസേഷനുകള്‍), ഡിവിഷണല്‍ അക്കൗണ്ടന്റ് (കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് കീഴിലുള്ള ഓഫീസുകള്‍), സബ് ഇന്‍സ്‌പെക്ടര്‍ (എന്‍ഐഎ), സബ് ഇന്‍സ്‌പെക്ടര്‍/ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍- നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ), ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2, ഓഫീസ് സൂപ്രണ്ട്.

ഗ്രൂപ്പ് സി- ശമ്പള നിരക്ക് 29200-92300 രൂപ, ഓഡിറ്റര്‍/അക്കൗണ്ടന്റ്/ജൂനിയര്‍ അക്കൗണ്ടന്റ് (സി ആന്റ് എജി/സിജിഡിഎ എന്നിവയുടെ കീഴിലുള്ള ഒാഫീസുകള്‍/വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് കാര്യാലയം).

ശമ്പള നിരക്ക്- 25500-81100 രൂപ- പോസ്റ്റല്‍ അസിസ്റ്റന്റ്/സോര്‍ട്ടിങ് അസിസ്റ്റന്റ് (തപാല്‍ വകുപ്പ്), സീനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (വിവിധ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍/മന്ത്രാലയങ്ങള്‍), സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് (മിലിട്ടറി എന്‍ജിനീയറിങ് സര്‍വ്വീസസ്), ടാക്‌സ് അസിസ്റ്റന്റ്(സിബിഡിടി/സിബിഐസി), സബ് ഇന്‍സ്‌പെക്ടര്‍ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് നര്‍ക്കോട്ടിക്‌സ്).

യോഗ്യത: അംഗീകൃത സര്‍വ്വകലാശാലാ ബിരുദമുള്ളവര്‍ക്ക് മിക്കവാറുമെല്ലാ തസ്തികകള്‍ക്കും അപേക്ഷിക്കാം. എന്നാല്‍ ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തികക്ക് ഏതെങ്കിലും ബിരുദവും പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സിന് 60 ശതമാനം മാര്‍ക്കും ഉണ്ടാകണം. സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി ബിരുദമെടുത്തവരെയും പരിഗണിക്കും. സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്-2 തസ്തികക്കും സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി ബിരുദമെടുത്തിരിക്കണം.

ഗ്രൂപ്പ് സി തസ്തികയില്‍ വിമുക്തഭടന്മാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് മെട്രിക്കുലേറ്റ് ആര്‍മി/നേവി/എയര്‍ഫോഴ്‌സ് സ്‌പെഷ്യല്‍ സര്‍ട്ടിഫിക്കറ്റ് മതിയാകും. 15 വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കിയിരിക്കണം.

ഇന്‍സ്‌പെക്ടര്‍/സബ് ഇന്‍സ്‌പെക്ടര്‍ (സിബിഐ/എന്‍ഐഎ/സെന്‍ട്രല്‍ എക്‌സൈസ്), ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ മുതലായ ചില തസ്തികകള്‍ക്ക് ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലേക്ക് പുരുഷന്മാരെ മാത്രമേ പരിഗണിക്കുകയുള്ളൂ. മറ്റെല്ലാ തസ്തികകള്‍ക്കും പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.

പ്രായപരിധി 18-27/30/32. നിയമാനുസൃത വയസ്സിളവുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്.

അപേക്ഷ: ഓണ്‍ലൈനില്‍ നിര്‍ദ്ദേശാനുസരണം ജൂലൈ 4 വരെ അപേക്ഷിക്കാം. ഫീസ് 100 രൂപ. വനിതകള്‍ക്കും എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ഫീസില്ല. നെറ്റ് ബാങ്കിങ്/വിസ/മാസ്റ്റര്‍ കാര്‍ഡ്/റുപേ ഡെബിറ്റ് കാര്‍ഡ് വഴി 5 വരെ ഫീസ് അടയ്‌ക്കാം. അപേക്ഷയിലെ തെറ്റ് തിരുത്തലിന് 9-11 വരെയാണ് സൗകര്യം.

സെലക്ഷന്‍ ടെസ്റ്റിന് കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ലക്ഷദ്വീപില്‍ കവരത്തി എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കും.

Tags: CarrerJob Vaccancyvacancies in various postsCentral Services
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

Career

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

Kerala

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

Career

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

Career

കെഎസ്ഇബിയില്‍ 985 ഇലക്ട്രിസിറ്റി വര്‍ക്കര്‍ ഒഴിവുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആ ഇരുണ്ട കാലം ഇനിയില്ല

ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗികാവശ്യത്തിനെത്തുന്ന ഇടപാടുകാരെയും ഇനി പ്രതികളാക്കും: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.