വിജ്ഞാപനം https://sbi.bank.in/career ല്‍
യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം; അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം
പ്രായപരിധി 21-30 വയസ്; നിയമാനുസൃത വയസ്സിളവ് ലഭിക്കും
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ബിരുദക്കാര്‍ക്ക് പ്രൊബേഷണറി ഓഫീസറാകാം. ശമ്പള നിരക്ക് 48480-85920 രൂപ. ക്ഷാമബത്ത, വീട്ടുവാടകബത്ത, സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ്, പ്രോവിഡഡന്റ് ഫണ്ട്, പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളുമുണ്ട്. റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://sbi.bank.in/careers- ല്‍ ലഭിക്കും.
ഒഴിവുകള്‍: 1500 (പട്ടികജാതി 234, പട്ടികവര്‍ഗം 144, ഒബിസി 390, ഇഡബ്ല്യുഎസ് 144, സംവരണം ചെയ്യാത്ത ഒഴിവുകള്‍ 588). ഭിന്നശേഷിക്കാര്‍ക്ക് നിശ്ചിത ഒഴിവുകളില്‍ നിയമനം ലഭിക്കും.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദമുള്ളവര്‍ക്കും അവസാനവര്‍ഷ/സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. 2026 സെപ്തംബര്‍ 30 നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. ഇന്റഗ്രേറ്റഡ് ഡ്യൂവല്‍ ഡിഗ്രി, മെഡിക്കല്‍, എന്‍ജിനീയറിങ് ബിരുദമുള്ളവരെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് മുതലായ യോഗ്യതകള്‍ ഉള്ളവരെയും പരിഗണിക്കും.
പ്രായപരിധി: 1.4.2026 ല്‍ 30 വയസ്. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 5 വര്‍ഷം, ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷം, ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷം എന്നിങ്ങനെയും വിമുക്തഭടന്മാര്‍ക്കും മറ്റും ചട്ടപ്രകാരവും ഉയര്‍ന്ന പ്രായപരിധിയില്‍ഇളവുണ്ട്.
അപേക്ഷാ ഫീസ് 750 രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് ഫീസില്ല. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് ജൂലൈ 8 നകം അപേക്ഷിക്കണം.
തെരഞ്ഞെടുപ്പ്: 2026 ഓഗസ്റ്റില്‍ നടത്തുന്ന പ്രിലിമിനറി പരീക്ഷ, സെപ്തംബറില്‍ നടത്തുന്ന മെയിന്‍ പരീക്ഷ, ഒക്‌ടോബര്‍/നവംബറില്‍ നടത്തുന്ന സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് എക്‌സര്‍സൈസ്, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷക്ക് കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം എന്നിവയും മെയിന്‍ പരീക്ഷക്ക് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവയും പരീക്ഷാകേന്ദ്രങ്ങളായിരിക്കും. ലക്ഷദ്വീപില്‍ കവരത്തിയാണ് പരീക്ഷാ കേന്ദ്രം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
















