Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

പോലീസില്‍ പടരുന്ന ജിഹാദി ഭീകരത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2025, 08:46 am IST
inEditorial

എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ എഎസ്‌ഐയുടെ കാന്റീന്‍ കാര്‍ഡ് ഉപയോഗിച്ച് എസ്ഡിപിഐ സംസ്ഥാന നേതാവ് ടെലിവിഷനും മറ്റും വാങ്ങിയത് ഞെട്ടിക്കുന്ന സംഭവമാണ്. നിരോധിക്കപ്പെട്ട ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ വിഭാഗമാണ് എസ്ഡിപിഐയെന്ന് അറിയാത്തവരില്ല. എഎസ്‌ഐ പദവിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് ഇക്കാര്യം മറ്റാരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. എന്നിട്ടും തന്റെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യാന്‍ ഒരു ഇസ്ലാമിക തീവ്രവാദിയെ സഹായിച്ചത് കൃത്യവിലോപം മാത്രമല്ല, ഗുരുതര കുറ്റകൃത്യവുമാണ്. ഇക്കാര്യം കണക്കിലെടുത്ത് ഈ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. എന്നാല്‍ പ്രശ്‌നം അവിടെ അവസാനിക്കുന്നില്ല, അവസാനിക്കാനും പാടില്ല.

വളരെ അടുപ്പമുള്ള ആളായതിനാലാണല്ലോ എസ്ഡിപിഐയുടെ പ്രമുഖ നേതാവിന് പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ കാന്റീന്‍ കാര്‍ഡ് നല്‍കിയത്. ഈ അടുപ്പം മറ്റു പലതിനും പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഉപയോഗിച്ചിട്ടുണ്ടാകും. ഈ സംഘടനകളുടെ പ്രവര്‍ത്തന രീതി കണക്കിലെടുക്കുമ്പോള്‍ ഇങ്ങനെ നടന്നിരിക്കുമെന്ന് ഉറപ്പാണ്. വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ ഇക്കാര്യങ്ങള്‍ പുറത്തുവരൂ. ഇതര സംസ്ഥാന തൊഴിലാളികളുടെ താവളമായി അറിയപ്പെടുന്ന പെരുമ്പാവൂര്‍ പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള സംഘടനകളുടെ സ്വാധീന മേഖലയാണ്. ഇവിടെ നിന്ന് ഇക്കൂട്ടര്‍ക്ക് പഞ്ചായത്ത് അംഗം പോലും ഉണ്ടായിട്ടുണ്ട്. ഭീകരവാദവുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ പല ഘട്ടങ്ങളിലായി ഇവിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

പച്ചവെളിച്ചം എന്ന പേരില്‍ കേരളാ പോലീസില്‍ ഇസ്ലാമിക തീവ്രവാദികളെ സഹായിക്കുന്ന ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉള്ളതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. പോലീസിലെ ഈ തീവ്രവാദ ബന്ധത്തെക്കുറിച്ച് അന്വേഷിച്ച് ദേശീയ അന്വേഷണം ഏജന്‍സിയായ എന്‍ഐഎ സംസ്ഥാനത്തെ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. 300 ലേറെ പോലീസുകാര്‍ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സ്ഥിതിവിശേഷത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഫലത്തില്‍ തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് കേരളാ പോലീസ് സ്വീകരിച്ചിട്ടുള്ളത്. ഏറ്റവും പുതിയ ഉദാഹരണമാണ് എഎസ്‌ഐയുടെ കാന്റീന്‍ കാര്‍ഡ് തീവ്രവാദി നേതാവിന് നല്‍കിയത്.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. തിരുവനന്തപുരത്ത് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ഒരു പോലീസുകാരന്‍ രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് വലിയ വിവാദമായിരുന്നു. ആലുവ പാനായിക്കുളം സിമി സമ്മേളന കേസില്‍ പ്രതികളാവേണ്ടവരെ സാക്ഷികളാക്കി വിട്ടയച്ച ചരിത്രമുണ്ട്. തൊടുപുഴയില്‍ ചില ഹിന്ദു സംഘടനാ നേതാക്കളുടെ വിവരങ്ങള്‍ ഒരു പോലീസുകാരന്‍ തീവ്രവാദികള്‍ക്ക് ചോര്‍ത്തി നല്‍കിയിരുന്നു. കൊല്ലത്തെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ തീവ്രവാദികളുമായി സഹകരിക്കുന്ന ആളാണെന്ന് കണ്ടെത്തുകയും സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്. ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടും കേരളം ഇസ്ലാമിക തീവ്രവാദികളുടെ സങ്കേതമായി തുടരുന്നതിന്റെ കാരണങ്ങളിലൊന്ന് ഇക്കൂട്ടര്‍ക്ക് പോലീസില്‍ നിന്ന് ലഭിക്കുന്ന ഒത്താശയാണെന്ന് കരുത്തേണ്ടിയിരിക്കുന്നു.

മതതീവ്രവാദിയായ മദനിക്ക് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന ഇടതു ഭരണകാലത്ത് വഴിവിട്ട പല സഹായവും നല്‍കുകയുണ്ടായി. പത്തുവര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ രാഷ്‌ട്രീയ കാരണങ്ങളാല്‍ പോലീസ്-തീവ്രവാദ അച്ചുതണ്ട് കണ്ടില്ലെന്ന് നടിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന്റെ ഭാഗമായി എസ്ഡിപിഐ തീവ്രവാദികള്‍ക്കെതിരെ എന്‍ഐഎ നടപടികള്‍ എടുത്തുപോരുന്നതിനിടെയാണ് പെരുമ്പാവൂരില്‍ ഒരു എഎസ്‌ഐ തന്നെ എസ്ഡിപിഐ തീവ്രവാദികളുടെ കയ്യാളാണെന്ന് വെളിപ്പെട്ടിരിക്കുന്നത്. ഈ സംഭവം കേരളാ പോലീസ് അന്വേഷിച്ചാലൊന്നും പുറത്തുവരാന്‍ പോകുന്നില്ല. കേസ് എന്‍ഐഎ ഏറ്റെടുത്ത് വിശദമായ അന്വേഷണം നടത്തണം. എങ്കില്‍ മാത്രമേ ഇത്തരമൊരു അവിശുദ്ധവും അപകടകരവുമായ ബന്ധത്തിന്റെ ചുരുള്‍ പൂര്‍ണ്ണമായും അഴിയുകയുള്ളൂ. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാനും കഴിയൂ. പോലീസ് സേനയെ ശുദ്ധീകരിക്കേണ്ട ആവശ്യകതയിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.

Tags: Jihadi TerrorismKerala Police
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

അഷ്‌കര്‍, നാദിര്‍ഷാ
Kerala

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.