Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കടല്‍ അമ്മയാണ്, കരുതല്‍ വേണം

അനുദിനം മലിനമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ സമുദ്രങ്ങള്‍. മനുഷ്യന്റെ യുക്തിരഹിതമായ ഇടപെടലുകളാണ് കാരണം. സമുദ്രത്തെ ആരാധിച്ചിരുന്നവരില്‍ നിന്ന് സമുദ്രത്തെ ചൂഷണം ചെയ്യുന്നവരായി മനുഷ്യന്‍ മാറിയപ്പോള്‍, കാത്തിരിക്കുന്നതാവട്ടെ വന്‍ വിപത്തുകളും. സമുദ്രത്തെ ഇനിയെങ്കിലും വേണ്ട രീതിയില്‍ പരിപാലിച്ചില്ലെങ്കില്‍ മനുഷ്യരാശിക്കുതന്നെ ആപത്താണെന്ന തിരിച്ചറിവിലാണ് സമുദ്ര വന്ദനോത്സവം ഇന്ന് മുതല്‍ 20 വരെ കേരളത്തിലെ വിവിധ മത്സ്യ ഗ്രാമങ്ങളില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി സമുദ്ര പൂ ജ, ആരതി, സമൂഹ അര്‍ച്ചന, പ്രഭാഷണം എന്നിവ നടക്കും. പുണ്യ പ്രയാഗില്‍ മഹാകുംഭമേള ആരംഭിക്കുമ്പോഴാണ് ഇങ്ങ് തെക്കേ അറ്റത്ത് സമുദ്ര പൂജ എന്നത് യാദൃച്ഛികമല്ല. ഭാരതത്തിന്റെ സാംസ്‌കാരിക ഐക്യ ബന്ധത്തെയും ദ്യോതിപ്പിക്കുകയാണിത്. പഞ്ചഭൂതങ്ങളില്‍ ജലം വഹിക്കുന്ന പ്രാധാന്യം ബോധിപ്പിക്കുകയാണീ ആഘോഷങ്ങള്‍.

പി. പീതാംബരൻbyപി. പീതാംബരൻ
Jan 14, 2025, 11:14 am IST
inEditorial, Vicharam

ഭൂമിയിലെ ജീവന്റെ ഉറവിടങ്ങളില്‍ ഒന്നാണ് സമുദ്രം. മനുഷ്യനാവശ്യമായ ധാതുക്കള്‍, ഭക്ഷണം, വിവിധ തരം മരുന്നുകള്‍, ഊര്‍ജ്ജം എന്നിവ സമുദ്രം പ്രദാനം ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തിലും ആഗോള താപനത്തിലും സമുദ്രത്തിന് പ്രധാന പങ്കുണ്ട്. മനുഷ്യന്‍ മത്സ്യബന്ധനത്തിനും വ്യാപാരത്തിനും ഗതാഗതത്തിനും വിവിധ തരം ഖനനത്തിനും സമുദ്രത്തെ സമര്‍ത്ഥമായി പ്രയോജനപ്പെത്തുമ്പോള്‍ തന്നെ സമുദ്രത്തിന് ഭീഷണിയാവുന്ന പ്രവര്‍ത്തികളിലും ഏര്‍പ്പെടാറുണ്ട്. അതിലൊന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത്.

അന്താരാഷ്‌ട്ര സമുദ്രതീര ശുചീകരണത്തിന്റെ ഭാഗമായി പര്യാവരണ്‍ ഗതിവിധിയും ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘവും കേരളത്തിലെ കടല്‍ തീരങ്ങളില്‍ വിവിധ സന്നദ്ധ സംഘടനകളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും വിദ്യാര്‍ത്ഥികളുടേയും സഹായത്തോടെ നടത്തിയ ശുചീകരണ യജ്ഞത്തില്‍ 82 മത്സ്യഗ്രാമങ്ങളില്‍ നിന്നായി ലഭിച്ച പ്ലാസ്റ്റിക് മാലിന്യം മാത്രം 10,000 കിലോവരും. കടലിനേയും കരയേയും പ്ലാസ്റ്റിക് വിഴുങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഈ സാഹചര്യത്തിലാണ് സമുദ്ര വന്ദനത്തിന്റെ പ്രസക്തിയേറുന്നത്.

സമുദ്ര വന്ദനം എന്നതൊരു സന്ദേശമാണ്. ഒരു സാംസ്‌കാരിക ഉണര്‍വാണത്. സമ്മുടെ സനാതന ധര്‍മ്മത്തിന്റെ ഭാഗമായി ഏതൊരു പ്രവൃത്തിയും ആരംഭിക്കുന്നതിന് മുമ്പ് ആ വസ്തുവിനെ തൊട്ടു നമസ്‌കരിക്കുക, അനുവാദം ചോദിക്കുക, വന്ദിക്കുക എന്നിവയെല്ലാം തലമുറകളായി ഭാരതീയര്‍ പിന്‍തുടരുന്നുണ്ട്. മത്സ്യബന്ധനത്തിന് കടലില്‍ ഇറങ്ങുന്ന സമയത്ത് മത്സ്യത്തൊഴിലാളികള്‍ വെള്ളത്തില്‍ തൊട്ട് വന്ദിക്കും. കടലിനെ അമ്മയായി കണ്ടുകൊണ്ടാണ് ഈ വന്ദനം.

പുരാണത്തില്‍ സമുദ്ര ദേവനായിട്ടാണ് വരുണ ഭഗവാനെ കണക്കാക്കുന്നത്. അതുകൊണ്ട് വരുണ ആവാഹനവും പൂജയും തദവസരത്തില്‍ നടക്കും. വര്‍ഷത്തിലൊരിക്കല്‍ സമൂഹം ഒന്നാകെ സമുദ്രതീരത്തെത്തി, തങ്ങള്‍ക്ക് എല്ലാ സൗഭാഗ്യങ്ങളും നല്‍കുന്ന കടലമ്മയ്‌ക്ക് തങ്ങളാല്‍ കഴിയുന്ന ദ്രവ്യങ്ങളും മറ്റും സമര്‍പ്പിക്കും. സമുദ്രമാണ് അന്നദാതാവ് എന്ന ബോധ്യമാണ് ഓരോ മത്സ്യ പ്രവര്‍ത്തകനും ഉള്ളത്.

ജൈവ വൈവിധ്യത്തിന്റേയും ജീവജാലങ്ങളുടേയും കലവറയാണ് സമുദ്രം. കടല്‍ജലത്തിന്റെ താപനില വര്‍ധനവ്, അമ്ലീകരണം, സമുദ്രനിരപ്പിലെ ഉയര്‍ച്ച എന്നിവ മനു
ഷ്യരാശിയ്‌ക്ക് ഒന്നാകെ ഭീഷണിയാണ്. ഇതില്‍ മനുഷ്യ സൃഷ്ടിയായ പ്ലാസ്റ്റിക് മാലിന്യത്തിന്റെ പങ്ക് നിര്‍ണ്ണായകമാണ്.

ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് പുഴയിലൂടെ കടലിലേക്ക് ഒഴുകിയെത്തുന്നു. മാലിന്യം ബോധപൂര്‍വ്വം കടലിലേക്ക് തള്ളിവിടുന്നതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. സമുദ്രത്തിന്റെ ആവാസ വ്യവസ്ഥിതിയ്‌ക്കും സമുദ്രജീവികള്‍ക്കും ഭീഷണിയാണ് പ്ലാസ്റ്റിക് മാലിന്യം.

പല തരം മത്സ്യങ്ങളും ഇന്ന് തീരക്കടലില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കടല്‍ക്കരയില്‍ കുഴിയെടുത്ത് മുട്ടയിട്ട് കടലിലേക്ക് മടങ്ങുന്ന ആമകളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. സമുദ്രത്തിന്റെ അടിത്തട്ടില്‍ പ്ലാസ്റ്റിക് മാലിന്യം ചെളിയില്‍ പുതഞ്ഞുകിടക്കുമ്പോള്‍ മുകള്‍പരപ്പിലാവട്ടെ അവ പരന്നൊഴുകുന്നു.
സമുദ്ര മലിനീകരണം ചെറുക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. സമുദ്രം പൊതുസ്വത്താണ്. ഭാവി തലമുറയ്‌ക്കു വേണ്ടിയും അതിനെ സംരക്ഷിച്ച് നിലനിര്‍ത്തണം. മാനവരാശിയുടെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമെന്ന നിലയിലാണ് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സമുദ്ര വന്ദനത്തെ പുണ്യപ്രവര്‍ത്തിയായി കണ്ട് അതിന്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കാന്‍ ശ്രമിക്കുന്നത്.

(ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം അധ്യക്ഷനാണ് ലേഖകന്‍)

Tags: motherMiningseacareFishing
പി. പീതാംബരൻ
പി. പീതാംബരൻ
ഇന്ത്യൻ എക്സ്പ്രസ് മുൻ ഫോട്ടോഗ്രാഫർ [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

Kerala

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത, ചുവപ്പ് ജാഗ്രത

പുതിയ വാര്‍ത്തകള്‍

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.