Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാട്ടാന ആക്രമണം: അധികൃതര്‍ നല്കിയ ഉറപ്പെല്ലാം പാഴായി, പൊലിഞ്ഞത് കുടുംബത്തിന്റെ ഏക ആശ്രയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2024, 09:40 am IST
inKerala

വണ്ണപ്പുറം(ഇടുക്കി): മുള്ളരിങ്ങാട് മേഖലയില്‍ വര്‍ഷങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിനു പരിഹാരം ഉണ്ടാകുമെന്ന് പലവട്ടം അധികൃതര്‍ നല്കിയ ഉറപ്പെല്ലാം പാഴായപ്പോള്‍ പൊലിഞ്ഞത് ഒരു നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായ യുവാവിന്റെ ജീവന്‍.

നാലു വര്‍ഷത്തോളമായി ഈ മേഖലയില്‍ കാട്ടാന ശല്യം അതി രൂക്ഷമായിട്ട്. ജനവാസ മേഖലകളില്‍ ഇറങ്ങി കൃഷി വ്യാപകമായി നശിപ്പിക്കാറുണ്ടെങ്കിലും നാട്ടുകാര്‍ക്ക് നേരെ ഇതുവരെ കാര്യമായ ഉപദ്രവം ഉണ്ടായിരുന്നില്ല. പൈങ്ങോട്ടൂര്‍- മുള്ളരിങ്ങാട് റൂട്ടില്‍ റോഡിലിറങ്ങിയ കാട്ടാനയെ കണ്ട് ഭയന്ന ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവങ്ങള്‍ പലതവണയുണ്ടായിട്ടുണ്ട്.

രാത്രിയായാല്‍ ഈ റൂട്ടിലൂടെ യാത്ര ചെയ്യാന്‍ പോലും നാട്ടുകാര്‍ക്ക് ഭയമായിരുന്നു. എങ്കിലും കാട്ടാനകളുടെ ശല്യം കൂടി വരുന്ന സാഹചര്യത്തില്‍ ഇവിടെ ഫെന്‍സിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ജനവാസമേഖലയിലും റോഡിലും ഇറങ്ങുന്ന ആനകളെ കാട്ടിലേക്ക് തുരത്താന്‍ രണ്ട് വാച്ചര്‍മാരെ നിയോഗിക്കുമെന്നും ഫെന്‍സിങ് ജോലികള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നുമായിരുന്നു ഉറപ്പ്.

ആനകള്‍ ജനവാസ മേഖലയിലേക്ക് കടന്നു വരാതിരിക്കാന്‍ ഫെന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും കാട്ടാനകളെ തുരത്താന്‍ വാച്ചര്‍മാരെ നിയോഗിക്കുമെന്നും ഏപ്രിലില്‍ എംപിയുടെ നേതൃത്വത്തില്‍ വണ്ണപ്പുറം പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കിയിരുന്നു. എന്നാല്‍ യോഗം ചേര്‍ന്നതല്ലാതെ ഇതിന്റെ തുടര്‍ നടപടികള്‍ പിന്നീട് ഉണ്ടായില്ല. ഇതിനിടെ കാട്ടാനകള്‍ വ്യാപകമായ തോതില്‍ കൃഷിനാശം വരുത്തുകയും ചെയ്തു.ഇതിനിടെ ആഴ്ചകള്‍ക്ക് മുമ്പ് കാട്ടാനകളെ തുരത്താന്‍ ജനങ്ങള്‍ നേരിട്ടു തന്നെ രംഗത്തിറങ്ങുകയും ചെയ്തിരുന്നു. വണ്ണപ്പുറം, കവളങ്ങാട്, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളിലെ വിവിധ മേഖലകളിലാണ് ഭീതി വിതച്ച് കാട്ടാനക്കൂട്ടം കഴിഞ്ഞ നാളുകളില്‍ തമ്പടിച്ചിരുന്നത്.

വനംവകുപ്പിന്റെയും പഞ്ചായത്തുകളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ മുള്ളരിങ്ങാട്, ചാത്തമറ്റം, പൈങ്ങോട്ടൂര്‍, തേന്‍കോട്, തലക്കോട്, പാച്ചേറ്റി തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരുടെയും സൗഹൃദ കൂട്ടായ്‌മയുടെയും നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്തിയത്. ചുള്ളിക്കണ്ടം, പാച്ചേറ്റി, അള്ളുങ്കല്‍, തേന്‍കോട്, ചാത്തമറ്റം,കടവൂര്‍, പുന്നമറ്റം എന്നീ മേഖലകളിലെ ജനങ്ങള്‍ക്ക് ഭീഷണിയായി നിന്ന കാട്ടാനകളെയാണ് ഉള്‍വനത്തിലേക്ക് തുരുത്തിയത്. പ്രദേശത്തെ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്ന് ഒട്ടേറെ തവണ വനംവകുപ്പ് അധികൃരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി.

നേര്യമംഗലം വനമേഖലയില്‍ നിന്നാണ് കാട്ടാനകള്‍ എത്തുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. കാട്ടാന ശല്യത്തിനെതിരെ മേഖലയിലുള്ളവര്‍ തലക്കോട് വനംവകുപ്പ് ഓഫീസിന് മുന്നില്‍ ഉപരോധ സമരവും നടത്തിയിരുന്നു. മനുഷ്യത്വമില്ലാത്ത അപരിഷ്‌കൃത വനനിയമത്തെ ഭയന്ന് കാട്ടാനയെ ഭയപ്പെടുത്തി പോലും ഓടിച്ച് കാട്ടില്‍ കയറ്റാന്‍ കഴിയാത്ത ജനങ്ങള്‍ രാത്രിയായാല്‍ ഭയം കാരണം വീടിനു വെളിയില്‍ ഇറങ്ങുന്നില്ലെന്ന് ജനം പറയുന്നു.

Tags: FarmersyouthWild Elephant attack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

Thiruvananthapuram

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

വിപണിയില്‍ ചെറുനാരങ്ങ വില കുതിക്കുന്നു ₹ 280

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.