Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുത്തൻ ചുവടുവയ്‌പുമായി ഇന്ത്യ : വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തിങ്കളാഴ്ച ധാക്ക സന്ദർശിക്കും : മുഹമ്മദ് യൂനുസ് അടക്കം പ്രമുഖരായി ചർച്ച നടത്തും

ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ അദ്ദേഹം ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2024, 02:35 pm IST
inIndia

ന്യൂദൽഹി : ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തിങ്കളാഴ്ച ബംഗ്ലാദേശിലേക്ക് ഒരു ദിവസത്തെ സന്ദർശനം നടത്തും. ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി എംഡി ജാഷിം ഉദ്ദീനുമായി വിപുലമായ ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ അദ്ദേഹം ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

അദ്ദേഹം ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി മുഹമ്മദ് തൗഹിദ് ഹുസൈനെ കാണുകയും ചെയ്യും. ഏകദേശം 12 മണിക്കൂർ നീണ്ട ധാക്ക സന്ദർശനത്തിനിടെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിന്റെ ഇടക്കാല നേതാവായ മുഹമ്മദ് യൂനസിനെയും സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്. ഈ വേളയിൽ ഹസീനയ്‌ക്ക് അഭയം നൽകുന്നത് ഇന്ത്യ തുടരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ബംഗ്ലാദേശ് അറിയിക്കാൻ സാധ്യതയുണ്ട്. ഹസീനയെ ഇന്ത്യയിൽ നിന്ന് വിട്ടുകിട്ടാൻ തന്റെ സർക്കാർ ശ്രമിക്കുമെന്ന് യൂനുസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

ഓഗസ്റ്റിൽ നടന്ന വൻ സർക്കാർ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് ഹസീന രാജ്യം വിടാൻ നിർബന്ധിതയായതിനെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അടുത്ത ബന്ധം കടുത്ത പ്രതിസന്ധിയിലായി. ഹസീന ഇന്ത്യയിൽ അഭയം പ്രാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് യൂനുസ് അധികാരത്തിലെത്തിയത്.

ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളും ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റും കാരണം അടുത്ത ആഴ്ചകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമ സംഭവങ്ങളും ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ശക്തമായ ആശങ്കകൾക്ക് കാരണമായി.

അതേ സമയം ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വളരെ വ്യക്തമാണെന്നും ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഈ മാസം 29 ന് പറഞ്ഞിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ ബംഗ്ലാദേശി സന്യാസി ചിൻമോയ് കൃഷ്ണ ദാസുമായി ബന്ധപ്പെട്ട കേസ് നീതിപൂർവവും സുതാര്യവുമായ രീതിയിൽ കൈകാര്യം ചെയ്യപ്പെടുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബംഗ്ലദേശിൽ ഹിന്ദുക്കളെ പീഡിപ്പിക്കുന്നതിലും ദാസിന്റെ അറസ്റ്റിലും പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ, അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധം ഉയർന്നിരുന്നു. രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ചാണ് ദാസിനെ അറസ്റ്റ് ചെയ്തത്.

Tags: indiaBengladeshdhakabilateral relationsIndian foreign secretary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.