Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒത്തിരി ഉയരെ ശിവദേവ്; പോള്‍വാള്‍ട്ടില്‍ പുതിയ മീറ്റ് റിക്കാഡ്

സ്വരാജ് പി.എസ് by സ്വരാജ് പി.എസ്
Nov 8, 2024, 06:53 am IST
in Sports
ശിവദേവും മാധവും മത്സരശേഷം

ശിവദേവും മാധവും മത്സരശേഷം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ മീറ്റിന്റെ പോള്‍വാള്‍ട്ടില്‍ 12 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ് മറികടന്ന് എറണാകുളത്തിന്റെ ശിവദേവ് രാജീവ്. 4.80 മീറ്റര്‍ ഉയരം മറികടന്നാണ് കോതമംബലം മാര്‍ബേസില്‍ സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ശിവദേവ് പുതിയ റിക്കാര്‍ഡ് കുറിച്ചത്. 2012ല്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിനായി എറണാകുളത്തിന് വേണ്ടി മത്സരിച്ച വിഷ്ണു ഉണ്ണി സ്ഥാപിച്ച 4.50 മീറ്റര്‍ ഉയരമാണ് ഇന്നലത്തെ സായാഹ്നത്തോടെ ശിവദേവ് മറികടന്നത്. ഒരേ സ്‌കൂളില്‍ ഒരേ കോച്ചിന് കീഴില്‍ പരിശീലിച്ച് വന്ന സഹപാഠി മാധവ്.ഇ.കെ ആണ് റിക്കാഡ് നേട്ടം മറികടക്കാന്‍ ശിവദേവിനൊപ്പം പൊരുതിയെങ്കിലും 4.40 മീറ്റര്‍ വരെയെ ചാടിയുള്ളൂ.

ഉച്ചയ്‌ക്ക് രണ്ട് മുതല്‍ ആരംഭിച്ച സീനിയര്‍ ബോയ്‌സ് പോള്‍വാള്‍ട്ട് മത്സരത്തില്‍ 3.90 മീറ്റര്‍ മുതലാണ് ശിവദേവ് മത്സരിക്കാന്‍ തുടങ്ങിയത്. അതുവരെ മത്സരിച്ച താരങ്ങളെയെല്ലാം നിഷ്പ്രഭരാക്കി ആദ്യ ശ്രമത്തില്‍ തന്നെ 3.90 മീറ്റര്‍ അനായാസം മറികടക്കുന്ന ശിവദേവിനെയാണ് കണ്ടത്. മത്സരം നടന്നുകൊണ്ടിരിക്കെ 4.10 മീറ്ററിലേക്ക് മത്സരഗതി ഉയര്‍ന്നപ്പോള്‍ മാധവ് മത്സരിക്കാനെത്തി. ആദ്യശ്രമത്തില്‍ തന്നെ മാധവും അനായാസം ലക്ഷ്യം കണ്ടു. പിന്നെ ബാക്കി താരങ്ങളെയെല്ലാം ബഹുദൂരം് പിന്നിലാക്കി ഇരുവരും ഒപ്പത്തിനൊപ്പം പൊരുതുന്ന കാഴ്‌ച്ചയാണ് കണ്ടത്. 4.20, 4.30, മീറ്ററുകളിലേക്ക് ക്രോസ് ബാറുകള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ഇരുവരും ആദ്യ ശ്രമത്തില്‍ തന്നെ നിസ്സാരമെന്നോണം ചാടിക്കടന്ന് മുന്നേറി. ഈ സമയം മത്സരിച്ച മറ്റ് താരങ്ങള്‍ ഒരുവിധത്തില്‍ പൊരുതി മത്സരം അവസാനിപ്പിക്കേണ്ടി വന്നു. പിന്നെ 4.40 മീറ്ററിലേക്കുള്ള ശ്രമത്തില്‍ മത്സരിക്കാന്‍ ശിവദേവും മാധവും മാത്രമായി. ഈ ഉയരത്തിലും ഇരുവരും നിഷ്പ്രയാസം ആദ്യശ്രമത്തില്‍ തന്നെ ഫിനിഷ് ചെയ്തു. ഈസമയം മഹാരാജാസ് ഗ്രൗണ്ടിലെ കാഴ്‌ച്ചക്കാരുടെയാകെ ശ്രദ്ധ ഇവരിലേക്ക് ആകര്‍ഷിക്കപ്പെട്ടുകഴിഞ്ഞിരുന്നു.

തൊട്ടടുത്ത പോയിന്റ് 4.50 മീറ്റ് റിക്കാര്‍ഡ് ഘട്ടമാണെന്നിരിക്കെ ഇരുവര്‍ക്കും ഫ്രീപാസ് അനുവദിച്ചു. പിന്നീട് നല്‍കിയത് റിക്കാര്‍ഡ് ബ്രേക്കിങ്ങിനുള്ള 4.55 മീറ്റര്‍ ആണ്. ശിവദേവ് മുന്‍ശ്രമങ്ങളിലേത് പോലെ അനായാസം ആദ്യശ്രമത്തില്‍ പുതിയ റിക്കാര്‍ഡ് തന്റെ പേരില്‍ കുറിച്ചു. പക്ഷെ കൂട്ടുകാരന്‍ മാധവ് മൂന്ന് ശ്രമങ്ങളെടുത്തെങ്കിലും ഫലം കണ്ടില്ല. തന്റെ പരമാവധി പ്രകടനം 4.40 മീറ്ററായി വിധികര്‍ത്താക്കള്‍ക്ക് നിശ്ചയിക്കേണ്ടിവന്നു. താരം പുറത്തായി. പിന്നീട് ശിവദേവിന്റെ മത്സരം തന്നോടു തന്നെയായി. ഉയരപരിധി ശിവദേവ് സ്വയം നിശ്ചയിച്ചു. കോച്ചുമായി ആശയവിനിമയം നടത്തി. 4.62ലേക്ക് വാള്‍ട്ട് ഉയര്‍ത്തി. ഈ സമയം ദേശീയ റിക്കാര്‍ഡ് പ്രകടനം 4.61 മീറ്റര്‍ ആണെന്ന സ്ഥിരീകരണില്ലാത്ത അടക്കം പറച്ചിലുകള്‍ പരന്നു. പക്ഷെ 4.62 മീറ്ററും ആദ്യ ശ്രമത്തില്‍ അനായാസം ചാടിക്കടന്ന് ശിവദേവ് ആഹ്ലാദത്തിമിര്‍പ്പിലായി. പിന്നീട് ക്രോസ് ബാര്‍ 4.70ലേക്ക് ഉയര്‍ത്തി. ഓരോ ഘട്ടത്തിലും മൂന്ന് അവസരങ്ങളാണുള്ളത്. മൂന്നാം അവസരത്തില്‍ ശിവദേവ് ആ കടമ്പയും താണ്ടി. കൊച്ചുമായുള്ള ആശയവിനിമയം വീണ്ടും. ക്രോസ് ബാര്‍ ഉയര്‍ത്തിവെപ്പിച്ചത് 4.80 മീറ്ററിലേക്ക്. അതും അനായാസം കടന്ന് താരം മീറ്റ് റിക്കാഡിനെ പുതിയ തലത്തിലേക്ക് ഉര്‍ത്തി. ഒടുവില്‍ അഞ്ച് മീറ്റര്‍ എന്ന നാഴിലകല്ലിലേക്ക് ക്രോസ് ബാര്‍ ഉര്‍ത്തിവയ്‌പ്പിക്കാന്‍ കോച്ച് ആവശ്യപ്പെട്ടു. മൂന്ന് ശ്രമത്തിലും അഞ്ച് മീറ്റര്‍ മറികടക്കാന്‍ ശിവദേവിനായില്ല.

Tags: സംസ്ഥാന സ്‌കൂള്‍ കായിക മേളpole vaultShivadev
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

Athletics

ജന്മഭൂമി വാര്‍ത്ത തുണയായി; അലന് ഒരു ‘പോള്‍’, സഹായവുമായി പഴയിടം

Athletics

കയ്യില്‍ അച്ഛന്‍ വാങ്ങിത്തന്ന പോളില്‍ വെള്ളി നേടി അച്ഛന് സമ്മാനിച്ച് ശ്രീയ ലക്ഷ്മി

Sports

ഓര്‍മയുടെ ട്രാക്കില്‍: സ്‌കേര്‍ട്ടണിഞ്ഞൊരു ലോങ് ജംപുകാരി; പാലാ മീറ്റിന് ആലക്കോട് നിന്ന് ഒറ്റയ്‌ക്ക്

Sports

പോള്‍ വോള്‍ട്ട്: ഉയരങ്ങളില്‍ അര്‍മാന്‍ഡ് ഡുപ്ലാന്റിസിന് 13-ാം റിക്കാര്‍ഡ്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.